കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹത്രാസ്‌ സംഭവം; യോഗി ആദ്യത്യനാഥിനെ വിമര്‍ശിച്ച്‌ നുസ്രത്ത്‌ ജഹാന്‍ എംപി

Google Oneindia Malayalam News

കല്‍ക്കത്ത: ഹത്രാസ്‌ സംഭവത്തില്‍ യോഗി ആദിത്യനാഥ്‌ സര്‍ക്കാരിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച്‌ ത്രിണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ നുസ്രത്‌ ജഹാന്‍. ബിജിപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ നടമാടുന്ന ആക്രമസംഭവങ്ങളെ വാക്കുകള്‍ കൊണ്ട്‌ വിവരിക്കാനാവുന്നില്ല.ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ സുരക്ഷിതത്വത്തേക്കാള്‍ യോഗി ആദ്യത്യനാഥിന്‌ വലുത്‌ ബംഗാള്‍ തിരഞ്ഞെടുപ്പാണോയെന്നും നുസ്രത്ത്‌ ജഹാന്‍ ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു നുസ്രത്തിന്റെ വിമര്‍ശനം.

കഴിഞ്ഞ ദിവസം പശ്ചിമബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചരണത്തിന്റെ ഭാഗമായി ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ഹംഗാളില്‍ എത്തിയിരുന്നു. തീവ്ര ഹിന്ദുത്വ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു യോഗി ആദിത്യനാഥ്‌ സംസാരിച്ചത്‌. പശ്ചിമ ബംഗാള്‍ പശുക്കടത്തിന്റെയും ലൗജിഹാദിന്റേയും ആസ്ഥാനമായി മാറിയെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ വിമര്‍ശനം. ഇന്ന്‌ ദുര്‍ഗാ പൂജ ബംഗാളില്‍ നിരോധിച്ചിരിക്കുന്നു. ഈദിന്‌ പശുക്കളെ കൊല്ലുന്നു. പശുക്കടത്ത്‌ നടത്തുന്നു. ജയ്‌ശ്രീറാം മുഴക്കുന്നവര്‍ക്കെതിരെ ആക്രമം അഴിച്ചുവിടുന്നു. ഇതിനെല്ലാം എതിരെ ബംഗാളിലെ ത്രിണമൂല്‍ സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നുവെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ വിമര്‍ശനം.

nusrath jahan

ഇതിന്‌ പിന്നാലെയാണ്‌ ഹത്രാസ്‌ സംഭവത്തില്‍ യോഗി ആദിത്യനാഥിനെതിരെ വിമര്‍ശനവുമായി നുസ്രത്ത്‌ ജഹാന്‍ രംഗത്തെത്തിയത്‌. ഉത്തര്‍ പ്രദേശില്‍ പീഡനത്തിരയായ പെണ്‍കുട്ടി തനിക്ക്‌ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട്‌ കേഴുന്ന വീഡിയോ വൈറലായിരുന്നു. തന്നെ പീഡിപ്പിച്ച ആള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന്‌ തന്റെ അച്ഛനെ പ്രതി വെടിവെച്ചു കൊന്നാതായും പണ്‍െകുട്ടി ആരോപിക്കുന്നു.

നിയമസഭ തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ ഉത്തര്‍പ്രദേശില്‍ നടമാടുന്ന ആക്രമ സംഭവങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കത്തിലാണ്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌. ബംഗാളില്‍ ഹിന്ദുത്വ മുഖമായി യോഗി ആദിത്യനാഥിനെ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനാണ്‌ ബിജെപി പദ്ധതിയിടുന്നത്‌. ഇതിനെ പ്രതിരോധിക്കാന്‍ ഹത്രാസ്‌ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉപയോഗിക്കാനാണ്‌ ത്രിണമൂല്‍ കോണ്‍ഗ്രസ്‌ ലക്ഷ്യമിടുന്നത്‌.

English summary
hathras issue; trinamool MP usrat Jahan against Yogi Adityanath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X