കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാഥ്റാസ് ഇരയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി; സാക്ഷികൾക്കും സിആർപിഎഫ് സുരക്ഷ

Google Oneindia Malayalam News

ദില്ലി;ഹാഥ്രാസ് കേസിൽ ഇരയുടെ കുടുംബത്തിന് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി.സാക്ഷികൾക്കും സിആർപിഎഫ് സുരക്ഷ നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ഇന്ന് മുതൽ ഒരാഴ്ചയ്ക്കുള്ളിൽ സുരക്ഷ ലഭ്യമാക്കണമെന്നാണ് കോടതി നിർദ്ദേശം. സുരക്ഷയ്ക്കായി മതിയായ ക്രമീകരണം നടത്താൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളിൽ കോടതി തൃപ്തി അറിയിച്ചു. അതേസമയം നിലവിലെ സാഹചര്യത്തിൽ സുരക്ഷ സംബന്ധി്ചച് ഉയരുന്ന ആശങ്കകൾ പരിഹരിക്കപ്പെടേതുണ്ടെന്ന് കോടതി പറഞ്ഞു.

കേസിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണത്തിനും കോടതി ഉത്തരവിട്ടിുന്നു. കേസ് സിബിഐ അന്വേഷിക്കുന്നത് അലഹാബാദ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വേണം എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.കോടതി മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണം ആകാമെന്ന നിലപാടായിരുന്നു യുപി സർക്കാർ നേരത്തേ കോടതിയെ അറിയിച്ചത്. അതേസമയം കേസിന്റെ വിചാരണ ഉത്തര്‍ പ്രദേശിന് പുറത്തേക്ക് മാറ്റണം എന്ന ആവശ്യത്തില്‍ കേസന്വേഷണം പൂര്‍ത്തിയായതിന് ശേഷം തിരുമാനിക്കുമെന്നും കോടതി അറിയിച്ചു.

supreme court

ഹാഥ്റാസ് കേസിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ഹർജികളാണ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചത്. ഉത്തര്‍പ്രദേശില്‍ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും അതിനാല്‍ ദല്‍ഹിയിലെ കോടതിയിലേക്ക് വിചാരണ മാറ്റണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്.

പാടത്ത് അമ്മയ്ക്കൊപ്പം നിൽക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. തുടക്കം മുതൽ തന്നെ കേസിൽ പോലീസിനും സർക്കാരിനുമെതിരെ വിമർശനം ഉയർന്നിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരെ മൃതദേഹം കാണിക്കാതെ രാത്രിയോടെ ദഹിപ്പിച്ചത് വലിയ വിവാദമായിരുന്നു.കേസിലെ പ്രതികളായ സവർണ സമുദായാംഗങ്ങളെ സംരക്ഷിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന ആരോപണമായിരുന്നു ഉയർന്നത്.

Recommended Video

cmsvideo
ഹത്രാസ് പ്രതികളെ രക്ഷിക്കാൻ കോട്ടിട്ട ചെകുത്താൻ വരുന്നു

English summary
Hathras murder case; Supreme Court orders CRPF protection for victim's family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X