ഹത്രാസ് കൂട്ടബലാത്സംഗം: അന്വേഷണ സംഘത്തിന് റിപ്പോര്‍ട്ട് സമർപ്പിക്കാന്‍ 10 ദിവസം കൂടി അനുവദിച്ചു
ലഖ്നൗ: ഹത്രസ് കൂട്ടബലാത്സംഗ കേസില്‍ യുപി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പത്ത് ദിവസം കൂടി അുവദിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള അന്തിമ തിയ്യതി ഇന്ന് അവസാനിക്കാനിരിക്കയൊണ് പത്ത് ദിവസം കൂടി അനുവദിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രത്യേക നിര്‍ദേശ പ്രകാരാണ് പത്ത് ദിവസം കൂടുതല്‍ അനുവദിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ ദേശീയ തലത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തെ യോഗി സര്‍ക്കാര്‍ നിയോഗിച്ചത്. സെപ്റ്റംബര്‍ 14നാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. തുടര്‍ന്ന് ഗുരുതരപരിക്കുകളോടെ ഹത്രാസില്‍ നിന്ന് ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്ന് കഴിഞ്ഞ ആഴ്ചയാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുന്നത്. കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരും പൊലീസും എന്തൊക്കെയോ മറയ്ക്കുന്നുണ്ടെന്ന ആക്ഷേപം തുടക്കം മുതല്‍ ഉയര്‍ന്നിരുന്നു.
ഇതിനിടെ, ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രി സംസ്കരിച്ചത് വലിയ രീതിയിലുള്ള അക്രമണ സംഭവങ്ങള്‍ ഒഴിവാക്കാനാണെന്ന് യുപി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കേസില്‍ സിബിഐ/ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതു താല്പര്യ ഹരജി പരിഗണിക്കവേയായിരുന്നു സര്‍ക്കാര്‍ ഇക്കാര്യം കോടതിയില്‍ അറിയിച്ചത്.
സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ അനുമതി പോലും തേടാതെയാണ് യുപി പൊലീസ് മൃതദേഹം കത്തിച്ചത്. എന്നാല്‍ ഇചിനെ ന്യായീകരിക്കുന്ന വാദമാണ് സര്‍ക്കാരിന്റേത്. ഇതിന് മുമ്പുള്ള തൊട്ടടുത്ത ദിവസം ബാബറി മസ്ജിദ് കേസില്‍ വിധി വന്നതില്‍ സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്നുണ്ടായിരുന്നു വെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.