കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോദിയുടെ മൗനം രാജ്യത്തെ പെണ്‍മക്കള്‍ക്ക് അപകടമാണ്'; ആസാദ് ഇന്ന് ഇന്ത്യാഗേറ്റിലേക്ക്; പ്രതിഷേധം

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും. ഇന്ന് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ജനകീയ കൂട്ടായ്മകളും വന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന് പുറമേയാണ് ചന്ദ്രശേഖര്‍ ആസാദും രംഗത്തെത്തുന്നത്. ഹത്രാസ് സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരം പറയണമെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

നിശബ്ദത

നിശബ്ദത

നരേന്ദ്രമോദിയുടെ നിശബ്ദത നമ്മുടെ പെണ്‍മക്കളെ അപകടത്തിലാക്കുന്നതാണെന്ന് ചന്ദ്ര ശേഖര്‍ ആസാദ് പറഞ്ഞു. അദ്ദേഹത്തെ തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ച് പാര്‍ലമെന്റിലേക്ക് അയച്ച അതേ ഉത്തര്‍പ്രദേശിലാണ് ഇപ്പോള്‍ ഒരു ദളിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയാരിക്കുന്നത്. അവര്‍ കൊല്ലപ്പെട്ടു. അവളുടെ എല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നു. മാലിന്യം കത്തിക്കുന്നത് പോലെ അവളുടെ ശവശരീരം കത്തിച്ചു. ഇവിടെ ഇത്ര വലിയ മനുഷ്യാവകാശലംഘനം നടന്നിട്ടും പ്രധാനമന്ത്രി ഒരുവാക്ക് പോലും പറഞ്ഞിട്ടില്ലയെന്നും ആസാദ് പ്രതികരിച്ചു.

പ്രധാനമന്ത്രിക്ക് കേള്‍ക്കാന്‍ കഴിയില്ല

പ്രധാനമന്ത്രിക്ക് കേള്‍ക്കാന്‍ കഴിയില്ല

അവളുടെ നിലവിളിയോ അവളുടെ കുടുംബത്തിന്റെ നിലവിളിയോ പ്രധാനമന്ത്രിക്ക് കേള്‍ക്കാന്‍ കഴിയില്ല. പ്രധാനമന്ത്രി... നിങ്ങള്‍ എത്രകാലം ഇങ്ങനെ മൗനം പാലിക്കും. ഇതിനെല്ലാം നിങ്ങള്‍ ഉത്തരം പറയേണ്ടി വരും. ഇന്ന വൈകുന്നേരം 5 മണിക്ക് ഞങ്ങള്‍ ഇന്ത്യാ ഗേറ്റില്‍ എത്തും. നിങ്ങളോട് ഉത്തരം തേടും. നിങ്ങളുടെ നിശബ്ദത ഞങ്ങളുടെ പെണ്‍മക്കള്‍ക്ക് അപകടമാണ്' ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

ഹത്രാസ്

ഹത്രാസ്

ഹത്രാസ് സംഭവത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച ചന്ദ്രശേഖര്‍ ആസാദിനെ ഉത്തര്‍പ്രദേശ് കസ്റ്റഡിയില്‍ എടുക്കുകയും തടങ്കലില്‍ വെക്കുകയും ചെയതിരുന്നു. സഹരാന്‍പൂര്‍ പൊലീസ് പുറത്ത് വിട്ട നോട്ടീസിന്റെ ചിത്രം അടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു ആസാദ് രംഗത്തെത്തിയത്. സഫ്ദര്‍ജങ് ആശുപത്രിയില്‍ മരിച്ച പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ ദില്ലിയില്‍ നിന്നും ഹസ്രത്തിലേക്ക് അനുഗമിക്കവേയായിരുന്നു കസ്റ്റഡിയിലെടുക്കുന്നത്.

പ്രതിഷേധം

പ്രതിഷേധം

ദില്ലിയില്‍ ഇന്ന് പ്രതിഷേധം കണക്കിലെടുത്ത് ദില്ലി പൊലീസ ഇന്ത്യാ ഗേറ്റിന് മുന്നില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ അഞ്ച് പേരില്‍ കൂടുതല്‍ പേര്‍ ഒത്തു ചേരാന്‍ പാടില്ലെന്ന് ദില്ലി പൊലീസ് അറിയിച്ചു. ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയും ഇന്ന് 5 മണിക്ക് ദില്ലി ഗേറ്റില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത് പുറമേ പ്രിയങ്കാഗാന്ധിയും പ്രതിഷേധത്തിനെത്തുമെന്നാണ് സൂചന.

പൊലീസ് തടഞ്ഞു

പൊലീസ് തടഞ്ഞു

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ ഹസ്രത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണാന്‍ പുറപ്പെട്ട പ്രിയങ്കാഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും യുപി പൊലീസ് കയ്യേറ്റം ചെയ്യുകയും തടയുകയും ചെയ്തിരുന്നു. സമാന സംഭവത്തിന് ഇന്നും ഉണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രെയിനെ ഉത്തര്‍പ്രദേശില്‍ പൊലീസ് തടഞ്ഞു. പൊലീസ് തള്ളിയതോടെ അദ്ദേഹം നിലത്ത് വീഴുകയും ഉണ്ടായി.

 ജോസ് കെ മാണിക്ക് മുന്നില്‍ യുഡിഎഫ് നീക്കം വിലപ്പോയില്ല; എല്‍ഡിഎഫിലേക്ക് പോവുന്നത് ഒറ്റക്കെട്ടായി ജോസ് കെ മാണിക്ക് മുന്നില്‍ യുഡിഎഫ് നീക്കം വിലപ്പോയില്ല; എല്‍ഡിഎഫിലേക്ക് പോവുന്നത് ഒറ്റക്കെട്ടായി

 ബിഹാറിൽ കളിമാറ്റി കോൺഗ്രസ്; പ്രിയങ്ക ഗാന്ധി കളത്തിൽ.. അറ്റകൈയ്ക്ക് 'പ്ലാൻ ബി'യും ബിഹാറിൽ കളിമാറ്റി കോൺഗ്രസ്; പ്രിയങ്ക ഗാന്ധി കളത്തിൽ.. അറ്റകൈയ്ക്ക് 'പ്ലാൻ ബി'യും

 ഇന്ത്യാ ഗേറ്റിന് മുന്നില്‍ പ്രതിഷേധത്തിന് ആഹ്ന്വാനം;144 പ്രഖ്യാപിച്ചു;നാരായണ സ്വാമി നിരാഹാരത്തില്‍ ഇന്ത്യാ ഗേറ്റിന് മുന്നില്‍ പ്രതിഷേധത്തിന് ആഹ്ന്വാനം;144 പ്രഖ്യാപിച്ചു;നാരായണ സ്വാമി നിരാഹാരത്തില്‍

English summary
hathras rape case: Bhim Army Chief Chandrashekar Azad call for a protest at Delhi's India Gate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X