കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹത്രാസില്‍ 'അന്താരാഷ്ട്ര ഗൂഢാലോചന' ! പുത്തന്‍ തിയ്യറിയുമായി യുപി പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: ഹത്രാസില്‍ 19 കാരി അതി ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പ്രതിരോധത്തിലാണിപ്പോള്‍. ഇതിനിടെ നിലവിലെ പ്രതിഷേധങ്ങളെ അട്ടിമറിയ്ക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

സീതാറാം യെച്ചൂരിയും ബൃദ്ധയും ഡി രാജയും അടക്കം ഇടത് നേതാക്കള്‍ ഹത്രസിലേക്ക്സീതാറാം യെച്ചൂരിയും ബൃദ്ധയും ഡി രാജയും അടക്കം ഇടത് നേതാക്കള്‍ ഹത്രസിലേക്ക്

ഹത്രാസില്‍ പ്രതിഷേധക്കാര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം; 19 വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ഹത്രാസില്‍ പ്രതിഷേധക്കാര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം; 19 വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍

പ്രതിഷേധങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ തെളിവ്. രാജ്യദ്രോഹത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്നും പോലീസ് കണ്ടെത്തുന്നുണ്ട്. വിശദാംശങ്ങള്‍...

രാജ്യദ്രോഹം

രാജ്യദ്രോഹം

ഹത്രാസ് പ്രതിഷേധത്തിനെതിരെ രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹത്രാസിലെ ചാന്ദ്പ പോലീസ് സ്‌റ്റേഷനില്‍ ആണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആരുടേയും പേരുകള്‍ എഫ്‌ഐആറില്‍ ഇല്ലെന്നാണ് വിവരം.

രാജ്യാന്തര ഗൂഢാലോചന

രാജ്യാന്തര ഗൂഢാലോചന

ഹത്രാസ് പ്രതിഷേധങ്ങള്‍ക്ക് പിറകില്‍ രാജ്യാന്തര ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. ഇക്കാര്യം തങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് എന്നാണ് എഫ്‌ഐആറില്‍ യുപി പോലീസ് പറയുന്നത്. എന്നാല്‍ ഇതിന്റെ മറ്റ് വിശദാംശങ്ങള്‍ ലഭ്യമല്ല.

എന്തിനുള്ള ഗൂഢാലോചന?

എന്തിനുള്ള ഗൂഢാലോചന?

ജാതിയുടെ പേരില്‍ കലാപം ഉണ്ടാക്കാന്‍ അന്താരാഷ്ട്ര ഗൂഢാലോചന നടന്നു എന്നാണ് പറയുന്നത്. അതോടൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്താനും ലക്ഷ്യമിട്ടിരുന്നു എന്നാണ് പോലീസ് എഫ്‌ഐആറില്‍ പറയുന്നത്.

ഒരു വെബ്‌സൈറ്റ്

ഒരു വെബ്‌സൈറ്റ്

ജസ്റ്റിസ് ഫോര്‍ ഹത്രാസ് വിക്ടിം (justiceforhathrasvictim.carr-d.co) എന്ന പേരില്‍ ഉള്ള വെബ്‌സൈറ്റ് നിലവില്‍ സര്‍ക്കാര്‍ നിരോധിച്ചു എന്നാണ് റിപ്പോര്‍ട്ട്. സുരക്ഷിതമായി, പോലീസിനെ ഒഴിവാക്കി എങ്ങനെ സമരം ചെയ്യാം എന്ന് വെബ്‌സൈറ്റില്‍ വിശദീകരിച്ചിരുന്നത്രെ. ഈ വെബ്‌സൈറ്റിനും ഗൂഢാലോചനയുമായി ബന്ധമുണ്ടെന്നാണ് ആരോപണം. എന്തായാലും വെബ്‌സൈറ്റ് ഇപ്പോള്‍ ലഭ്യമല്ല.

വലിയ കേസ്

വലിയ കേസ്

പെണ്‍കുട്ടി അതി ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിനേക്കാള്‍ ഗൗരവത്തോടെയാണ് ഉത്തര്‍ പ്രദേശ് പോലീസ്, അതിനെതിരെയുണ്ടായ പ്രതിഷേധങ്ങളെ കാണുന്നത്. രാജ്യദ്രോഹം, സാമുദായിക സംഘര്‍ഷം, വര്‍ഗ്ഗീയ കലാപത്തിന് വേണ്ടിയുടെ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ എല്ലാം ആണ് പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

നിരോധനനാജ്ഞ ലംഘിച്ചവര്‍

നിരോധനനാജ്ഞ ലംഘിച്ചവര്‍

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ആദ്യം ആര്‍ക്കും പ്രവേശനം അനുവദിച്ചിരുന്നില്ല. പ്രദേശത്ത് നിരോധനാജ്ഞയും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതേ സമയം പ്രദേശത്തെ സവര്‍ണ വിഭാഗം നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയിരുന്നു. ഇതിനെതിരെ പോലീസ് നടപടിയെടുത്തില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

ചന്ദ്രശേഖര്‍ ആസാദിനെതിരെ നടപടിയുമായി യുപി സര്‍ക്കാര്‍; ആസാദടക്കം 400 പേര്‍ക്കെതിരെ കേസ്ചന്ദ്രശേഖര്‍ ആസാദിനെതിരെ നടപടിയുമായി യുപി സര്‍ക്കാര്‍; ആസാദടക്കം 400 പേര്‍ക്കെതിരെ കേസ്

ഹത്രസ് കൊലപാതകം;പൊലീസ് വാദത്തെ പിന്തുണക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട്; ചില സൂചനകള്‍ഹത്രസ് കൊലപാതകം;പൊലീസ് വാദത്തെ പിന്തുണക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട്; ചില സൂചനകള്‍

English summary
Hathras Rape Case: Uttar Pradesh police claims International Plot to defame Yogi Adityanath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X