India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടു ദിവസം അടക്കിപ്പിടിച്ചു; ഒടുവില്‍ ഹത്രാസിലെ കുടുംബം വെട്ടിത്തുറന്നു പറയുന്നു, പോലീസ് ക്രൂരത

Google Oneindia Malayalam News

ലഖ്‌നൗ: യുപിയിലെ ഹത്രാസില്‍ മേല്‍ജാതിക്കാരുടെ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കള്‍ ഒടുവില്‍ മാധ്യമങ്ങളെ കണ്ടു. പുറംലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കാതെ കുടുംബത്തെ തടഞ്ഞു വച്ചിരിക്കുകയായിരുന്നു പോലീസ്. കാണാനെത്തിയ രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും പോലീസ് തടയുകയും കേസെടുക്കുകയുമായിരുന്നു.

മുകളില്‍ നിന്നുള്ള നിര്‍ദേശമുണ്ട് എന്നായിരുന്നു പോലീസ് നല്‍കിയ മറുപടി. എന്നാല്‍ രണ്ടു ദിവസത്തിന് ശേഷം ഇന്ന് മാധ്യമങ്ങള്‍ക്ക് കുടുംബത്തെ കാണാന്‍ അനുമതി നല്‍കി. പോലീസിന്റെ ക്രൂരത സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് കുടുംബം പറയുന്നത്. വിശദാംശങ്ങള്‍...

തങ്ങള്‍ക്ക് നീതി വേണം

തങ്ങള്‍ക്ക് നീതി വേണം

തങ്ങള്‍ക്ക് നീതിയാണ് വേണ്ടത് എന്ന് കുടുംബം പറയുന്നു. അര്‍ധ രാത്രി പോലീസ് കത്തിച്ചുകളഞ്ഞ മൃതദേഹം ആരുടേതാണ്. അത് തങ്ങളുടെ സഹോദരിയുടേതാണെങ്കില്‍ എന്തുകൊണ്ടാണ് ആ തരത്തില്‍ കത്തിച്ചത്. അവളെ കാണാന്‍ അവസരം വേണമെന്ന് തങ്ങള്‍ ഒട്ടേറെ തവണ ആവശ്യപ്പെട്ടെങ്കിലും പോലീസ് സമ്മതിച്ചില്ലെന്നും കുടുംബം പറഞ്ഞു.

ഇംഗ്ലീഷ് നിങ്ങള്‍ക്ക് അറിയില്ല

ഇംഗ്ലീഷ് നിങ്ങള്‍ക്ക് അറിയില്ല

അവളരെ അവസാനമായി കാണാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു. പോലീസ് സമ്മതിച്ചില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പോലീസ് തന്നില്ല. അത് നിങ്ങള്‍ മനസിലാകില്ലെന്നും മുഴുവന്‍ ഇംഗ്ലീഷാണെന്നുമായിരുന്നു പോലീസിന്റെ മറുപടിയെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.

അന്വേഷണ സംഘം വന്നില്ല

അന്വേഷണ സംഘം വന്നില്ല

സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ യുപി സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. എന്നാല്‍ മരണം നടന്ന് ഇത്രയും ദിവസമായിട്ടും ഒരു ഉദ്യോഗസ്ഥനും കുടുംബത്തെ കാണാന്‍ വന്നില്ല. ഗ്രാമത്തിലെ മറ്റു ചിലരുമായി അന്വേഷണ സംഘത്തിലുള്ളവര്‍ സംസാരിച്ചുവെന്നും കുടുംബം പറയുന്നു.

പുറത്തിറങ്ങാന്‍ അനുവദിച്ചില്ല

പുറത്തിറങ്ങാന്‍ അനുവദിച്ചില്ല

കഴിഞ്ഞ രണ്ടുദിവസമായി വീടിന് പുറത്തിറങ്ങാന്‍ പോലീസ് അനുവദിച്ചില്ല. മകള്‍ നഷ്ടപ്പെട്ട ദുഃഖത്തിലുള്ള തങ്ങളോട് പോലീസ് വളരെ മോശമായി പെരുമാറി. മുഴുവന്‍ സമയവും വീട്ടില്‍ പോലീസുകാരുണ്ടായിരുന്നു. പ്രാഥമിക കര്‍മത്തിന് ഇറങ്ങിയാല്‍ പോലും നിരീക്ഷിച്ചു. ഭയത്തോടെയാണ് തങ്ങള്‍ കഴിഞ്ഞതെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.

സ്വകാര്യമായി ഇരിക്കട്ടെ...

സ്വകാര്യമായി ഇരിക്കട്ടെ...

കുറച്ച് നേരം സ്വകാര്യമായി ഇരിക്കട്ടെ, നിങ്ങള്‍ പുറത്തേക്ക് പോകൂ എന്ന് പോലീസുകാരോട് ആവശ്യപ്പെട്ടിരുന്നു. ഇടയ്ക്ക് തങ്ങളുടെ ഫോണുകള്‍ കാണിക്കാന്‍ പറയും. മൂന്നംഗ സംഘത്തെ പീഡനക്കേസ് അന്വേഷിക്കാന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ അവരെ ഇതുവരെ കണ്ടിട്ടില്ലെന്നും സഹോദരന്‍ പറഞ്ഞു.

ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദ്ദം

ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദ്ദം

ഗ്രാമത്തിലെ മുഖ്യന്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആവശ്യപ്പെടുകയാണ്. ഒത്തുതീര്‍പ്പിന് തങ്ങളില്ല. നീതിയാണ് ആവശ്യമെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. ഒരേ സമയം അഞ്ചിലധികം മാധ്യമപ്രവര്‍ത്തകരെ കുടുംബത്തെ കാണാന്‍ അനുവദിക്കില്ലെന്ന് എസ്ഡിഎം പ്രേം പ്രകാശ് മീണ പറഞ്ഞു.

cmsvideo
  UP police threatened hathras girl's family
  സര്‍ക്കാര്‍ സഹായം

  സര്‍ക്കാര്‍ സഹായം

  അന്വേഷണം പൂര്‍ത്തിയാകും വരെ മാധ്യമങ്ങളെ ഗ്രാമത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് നേരത്തെ ഹത്രാസ് എഎസ്പി പ്രകാശ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. കുടുംബത്തിന് 25 ലക്ഷം രൂപയും വീടും സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിവേഗ കോടതിയില്‍ കേസ് വിചാരണ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

  ഹത്രാസില്‍ പോലീസിന്റെ മുട്ടിടിപ്പിച്ച മാധ്യമ പ്രവര്‍ത്തക ആരാണ്? വൈറല്‍ വീഡിയോയിലെ ജേണലിസ്റ്റ്ഹത്രാസില്‍ പോലീസിന്റെ മുട്ടിടിപ്പിച്ച മാധ്യമ പ്രവര്‍ത്തക ആരാണ്? വൈറല്‍ വീഡിയോയിലെ ജേണലിസ്റ്റ്

  ബിഹാറില്‍ വന്‍ ട്വിസ്റ്റ്: മഹാസഖ്യത്തില്‍ ആഹ്ലാദം, എല്‍ജെപി ഒറ്റയ്ക്ക്, 143 സീറ്റില്‍ പ്രചാരണംബിഹാറില്‍ വന്‍ ട്വിസ്റ്റ്: മഹാസഖ്യത്തില്‍ ആഹ്ലാദം, എല്‍ജെപി ഒറ്റയ്ക്ക്, 143 സീറ്റില്‍ പ്രചാരണം

  English summary
  Hathras Victim's Family demand Justice; They Talk to Media after Two days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X