Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റ രാത്രികൊണ്ട് പുതിയ ഇന്ത്യ, മോദി നെരുപ്പെടാാാാ ...കബാലി പോലും നമിച്ചു

മോദിയെ പ്രശംസിച്ചുള്ള രജനീകാന്തിന്റെ ട്വീറ്റിന് നിരവധി റീട്വീറ്റുകളും ലഭിച്ചിട്ടുണ്ട്. രജനീ കാന്ത് മാത്രമല്ല മോദിയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുള്ളത്.

ചെന്നൈ: രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ധീരമായ ചുവടുവയ്പ്പിന് ആംശസയറിയിച്ച് തമിഴ് നടന്‍ രജനീകാന്ത്. മോദിയുടെ നടപടിയില്‍ പുതിയൊരിന്ത്യ ജനിച്ചിരിക്കുകയാണെന്ന് രജനി ട്വീറ്റ് ചെയ്തു.

മോദിയെ പ്രശംസിച്ചുള്ള രജനീകാന്തിന്റെ ട്വീറ്റിന് നിരവധി റീട്വീറ്റുകളും ലഭിച്ചിട്ടുണ്ട്. രജനീ കാന്ത് മാത്രമല്ല മോദിയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുള്ളത്. കമല്‍ഹാസന്‍, നാഗാര്‍ജുന ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ താരങ്ങളും മോദിയെ അഭിനന്ദിച്ചിട്ടുണ്ട്.ഇവര്‍ക്കു പുറമെ ബോളിവഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും അഭിനന്ദന പ്രവാഹവുമായി എത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതലാണ് രാജ്യത്ത് 500, 1000 നോട്ടുകള്‍ക്ക് നിരോധനം വന്നത്. രാത്രി എട്ടുമണിയോടെയാണ് 500, 1000 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം മോദി നടത്തിയത്.

ഒറ്റ രാത്രി കൊണ്ട് പുതിയ ഇന്ത്യ

ഒറ്റ രാത്രി കൊണ്ട് പുതിയ ഇന്ത്യ

മോദിയുടെ നടപടിയെ അഭിനന്ദിച്ചു കൊണ്ടാണ് രജനീകാന്തിന്റെ ട്വീറ്റ്. പുതിയ ഇന്ത്യ ജ നിച്ചിരിക്കുകയാണെന്നാണ് രജനീ ട്വീറ്റ് ചെയ്തിരിക്കുന്നത്. രജനിയുടെ ട്വീറ്റ് ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. പതിനായിക്കണക്കിന് റീട്വീറ്റുകളാണ് ഇതിന് ലഭിച്ചിരിക്കുന്നത്. കള്ളപ്പണത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന ശിവാജിയിലെ രജനീകന്ത് കഥാപത്രത്തെ റീട്വീറ്റില്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ശിവാജിയില്‍ ശങ്കര്‍ പറഞ്ഞത് ഇപ്പോള്‍ നടപ്പാക്കപ്പെട്ടുവെന്നാണ് പ്രതികരണം.

ജനങ്ങള്‍ക്ക് വിശ്വാസം

ജനങ്ങള്‍ക്ക് വിശ്വാസം

രജനീകാന്തിന് പുറമെ കമല്‍ഹാസനും മോദിയുടെ നടപടിയെ അഭിനന്ദിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കതീതമായി മോദിയുടെ നടപടികളെ അഭിനന്ദിക്കണമെന്ന് കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു. പ്രത്യേകിച്ച് വിശ്വസ്തരായ നികുതി ദായകരെന്നും കമല്‍ പറയുന്നു. മികച്ചൊരിന്ത്യയെ ആഗ്രഹിക്കുന്ന വിശ്വസ്തരായജനങ്ങളുടെ താത്പര്യങ്ങള്‍ക്കു വേണ്ടിയാണ് തന്റെ നടപടി എന്നായിരുന്നു മോദി ഇതിന് നല്‍കിയ മറുപടി.

 നികുതി ദായകര്‍ക്കുള്ള പുരസ്‌കാരം

നികുതി ദായകര്‍ക്കുള്ള പുരസ്‌കാരം

മോദിയെ പ്രശംസിച്ച് തെന്നിന്ത്യന്‍ താരങ്ങളായ നാഗാര്‍ജുനയും പ്രകാശ് രാജും രംഗത്തുണ്ട്. നികുതി ദായകരെന്ന നിലയില്‍ തങ്ങള്‍ക്കുള്ള പ്രതിഫലമാണ് മോദിയുടെ നടപടി എന്നാണ് നാഗാര്‍ജുനയുടെ ട്വീറ്റ്. പാരീസില്‍ നിന്നാണ് ഇത് ട്വീറ്റ് ചെയ്യുന്നതെന്നും നാഗാര്‍ജുന പറയുന്നു. പരിഭ്രമിക്കേണ്ട കാര്യമില്ലെന്നാണ് പ്രാകാശ് രാജ് പറയുന്നത്. കൈയിലുള്ള 500രൂപയും 1000 രൂപയും ബാങ്കില്‍ നല്‍കാനും പ്രകാശ് രാജ് പറയുന്നു. കൈയില്‍ കള്ളപ്പണമുള്ളവരാണ് പേടിക്കേണ്ടതെന്നും പ്രകാശ് രാജ്.

 മോദിയുടേത് ധീരമായ ചുവടു വയ്പ്പ്

മോദിയുടേത് ധീരമായ ചുവടു വയ്പ്പ്

ബോളിവുഡ് താരങ്ങളും മോദിയെ പ്രശംസിച്ച് എത്തിയിട്ടുണ്ട്. മോദിയുടേത് ശക്തമായ നടപടിയെന്നാണ് പലരുടെയും അഭിപ്രായം. കരണ്‍ ജോഹര്‍, ഋഷികപൂര്‍, അര്‍ജുന്‍ കപൂര്‍, റിതേഷ് ദേശ്മുഖ്, അനുഷ്‌ക ശര്‍മ എന്നിവരും മോദിയെ പ്രശംസിച്ച് എത്തിയിട്ടുണ്ട്. മോദിയുടേത് ശരിയായ നടപടി എന്നാണ് ഋഷികപൂര്‍ പറയുന്നത്. മോദിയുടേത് അറ്റകൈവിദ്യ ആയിരുന്നുവെന്നാണ് കരണ്‍ജോഹര്‍ പറയുന്നത്. രാഷ്ട്രം പടുത്തുയര്‍ത്തുന്നതിനുള്ള ശക്തമായ ചുവടുവയ്പ്പാണ് മോദിയുടെ നടപടിയെന്ന് അനുഷ്‌ക ട്വീറ്റ് ചെയ്തു.

 കള്ളപ്പണം തടയേണ്ടത് അത്യാവശ്യം

കള്ളപ്പണം തടയേണ്ടത് അത്യാവശ്യം

മോദിയുടെ നടപടിയില്‍ തെല്ലൊരാശങ്ക അറിയിക്കുകയാണ് ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍. മോദിയുടെ നടപടിയെ പ്രശംസിച്ച അര്‍ജുന്‍ തന്റെ ആശങ്കകളും അറിയിച്ചു. സാധാരണക്കാരും വശ്വസ്തരുമായ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ എന്താണ് തിരികെ നല്‍കുന്നതെന്ന് അര്‍ജു ന്‍ ചോദിക്കുന്നു. കള്ളപ്പണം തടയേണ്ടത് അത്യാവശ്യം തന്നെയാണെന്നും എന്നാല്‍ ഇതിനൊക്കെപുറമെ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ വേണമെന്നും അര്‍ജുന്‍. ഈ മാറ്റത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാമെന്നും അര്‍ജുന്‍.

അഴിമതിക്കെതിരെ ഒറ്റക്കെട്ടായി

അഴിമതിക്കെതിരെ ഒറ്റക്കെട്ടായി

അഭിനന്ദന ട്വീറ്റുകള്‍ക്ക് മറുപടി നല്‍കാന്‍ നരേന്ദ്ര മോദി മറന്നില്ല. വിശ്വസ്തരായ ജനങ്ങള്‍ക്കു വേണ്ടിയാണ് ഈ നടപടി എന്നാണ് മോദി പറയുന്നത്. അഴിമതിക്കെതിരെ രാജ്യത്തെ എല്ലാവര്‍ക്കും ഒറ്റക്കെട്ടായി നില്‍ക്കാമെന്നും മോദി വ്യക്തമാക്കുന്നു. അഴിമതിയും കള്ളപ്പണവും രാജ്യത്തു നിന്നു തുടച്ചു നീക്കുമെന്നും മോദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+