കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതിയിലും പ്രേതബാധയോ?

  • By Aiswarya
Google Oneindia Malayalam News

മൈസൂരു: കോടതിയിലും പ്രേതബാധയോ? കേള്‍ക്കുമ്പോള്‍ കൗതുകമായി തോന്നിയേക്കാം. പക്ഷേ വാര്‍ത്ത കേട്ട് നിസ്സാരമായി തള്ളേണ്ടകെട്ടോ, സംഭവം സത്യമാണ്. നിരവധി സുപ്രധാന കേസുകളില്‍ വിധി പ്രസ്താവിച്ച മൈസൂരുവിലെ ഫസ്റ്റ് ക്ലാസ് അഡിഷണല്‍ സെഷന്‍ ജഡ്ജിന്റെ മുറിയാണ് പ്രേതബാധ ആരോപിച്ച് മാസങ്ങളായി അടച്ചിട്ടിരിക്കുന്നു.

കഴിഞ്ഞ മെയ് മാസം മുതല്‍ അടഞ്ഞുക്കിടക്കുന്ന മുറിയില്‍ ഇപ്പോള്‍ പൊട്ടിയ കസേരകളും മേശകളും കൂട്ടിയിട്ടിരിക്കുകയാണ്.

ghost3

കഴിഞ്ഞ വര്‍ഷം ഈ കോടതിയിലെ ജഡ്ജി റോഡപകടത്തില്‍ മരിച്ചിരുന്നു. ഇതിനു ശേഷമാണ് കോടതി മുറിയ്ക്ക് പ്രേതബാധയുണ്ടെന്ന പ്രചാരണം തുടങ്ങിയത്. പ്രത്യേക പൂജാകര്‍മ്മങ്ങള്‍ നടത്തിയതിനുശേഷം മാത്രമേ മുറി തുറക്കാവൂ എന്ന ജ്യോതിഷവിധിയും അതിനിടെ ഉണ്ടായി.

ഇത്തരം പ്രചരണങ്ങള്‍ തെറ്റാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഒരു കൂട്ടം അഭിഭാഷകര്‍ ബാര്‍ അസോസിയേഷനെ സമീപിച്ചിട്ടുണ്ട്.

English summary
A court hall in Mysuru has remained locked for more than nine months in the fear that the room is haunted, triggering a firestorm of protests from lawyers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X