കേന്ദ്ര നീക്കം; ജീവനക്കാരുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് ട്വിറ്റർ.. സ്വകാര്യത സംരക്ഷിക്കും
ദില്ലി; ഇന്ത്യയിലെ തങ്ങളുടെ ജീവനക്കാരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് ട്വിറ്റർ.വിവാദമായ ടൂൾകിറ്റ് കേസിൽ അന്വേഷണവുമായി ബന്ധപ്പെട്ട് ദില്ലി പോലീസ് ദക്ഷിണ ദില്ലിയിലേയും ഗുരുഗ്രാമിലെയും ഓഫീസുകൾ റെയ്ഡ് ചെയ്ത സംഭവത്തിന് പിന്നാലെയാണ് ട്വിറ്റർ ആശങ്ക അറിയിച്ചത്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ ട്വിറ്റർ ജീവനക്കാരെക്കുറിച്ചും ഞങ്ങൾ സേവിക്കുന്ന ജീവനക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചും ആശങ്കയുണ്ടെന്ന് ട്വിറ്റർ ഔദ്യോഗിക വക്താവ് പ്രതികരിച്ചു.

ഇന്ത്യയിൽ ബാധകമായ നിയമങ്ങൾ പാലിക്കാൻ ശ്രമിക്കും. അതേസമയം പുതിയ ചട്ടങ്ങൾ സംബന്ധിച്ച് സർക്കാരുമായുള്ള ക്രിയാത്മക സംഭാഷണം തുടരുമെന്നും ട്വിറ്റർ വ്യക്തമാക്കി. നിയമം പാലിക്കുന്നത് സംബന്ധിച്ച് മൂന്ന് മാസത്തെ സമയം നൽകണമെന്നും ട്വിറ്റർ വ്യക്തമാക്കി. അതേസമയം നിയമം സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നത് തടയാനാണെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ചു.
സ്വകാര്യതയ്‍ക്കുള്ള അവകാശത്തെ പൂര്‍ണമായി മാനിക്കുന്നുവെന്ന് കേന്ദ്ര രവിശങ്കര്‍പ്രസാദ് പറഞ്ഞു. സാധാരണ ഉപയോക്താക്കൾ പുതിയ നിയമങ്ങളെക്കുറിച്ച് ഭയപ്പെടേണ്ടതില്ല.
ഇന്ത്യയുടെ പരമാധികാരം, സമഗ്രത, സുരക്ഷ, പൊതു ക്രമം, ബലാത്സംഗം, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് എന്നിവയുമായി ബന്ധപ്പെട്ട ഗുരുതര കുറ്റകൃത്യങ്ങൾ തടയാനും കുറ്റവാളികളെ ശിക്ഷിക്കാനുമാണ് സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്താന്‍ ആവശ്യപ്പെടുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ബോൾഡ് ആൻറ് ബ്യൂട്ടിഫുൾ തമന്ന... നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications