കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാളയത്തിലെ പടയിൽ പകച്ച് ദില്ലി കോൺഗ്രസ്, തുറന്നടിച്ച് ഷീലാ ദീക്ഷിതിന്റെ മകൻ

Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ആം ആദ്മിക്ക് സാധ്യത പ്രവചിക്കുന്നതാണ് അഭിപ്രായ സർവേകളെല്ലാമെങ്കിലും ശക്തമായ മത്സരം കാഴ്ച വയ്ക്കാൻ ബിജെപിയും കോൺഗ്രസും രംഗത്തുണ്ട്. ബിജെപിയെ ലക്ഷ്യം വെച്ചാണ് ആം ആദ്മിയുടെ പ്രചാരണങ്ങൾ. സമൂഹമാധ്യമങ്ങളുടെ സാധ്യത പരമാവധി ഉപയോഗിച്ചും മുതിർന്ന നേതാക്കളെ ഇറക്കിയും കോൺഗ്രസും കളം നിറയുകയാണ്. പ്രാദേശിക വിഷയങ്ങളെക്കാൾ ജമ്മുകശ്മീർ വിഭജനവും പൗരത്വ നിയമ ഭേദഗതിയുമൊക്കെ ബിജെപിയും ചർച്ചയാക്കുന്നുണ്ട്.

സിഎഎയില്‍ മലക്കം മറിഞ്ഞ് ശിവസേന; അമ്പരന്ന് മഹാസഖ്യം, പാക്, ബംഗ്ലാദേശ് മുസ്ലിങ്ങളെ നാടുകടത്തണംസിഎഎയില്‍ മലക്കം മറിഞ്ഞ് ശിവസേന; അമ്പരന്ന് മഹാസഖ്യം, പാക്, ബംഗ്ലാദേശ് മുസ്ലിങ്ങളെ നാടുകടത്തണം

ഇത്തവണത്തെ ദില്ലി തിരഞ്ഞെടുപ്പ് ഏറ്റവും നിർണായകമാവുക കോൺഗ്രസിനാണ്. വർഷങ്ങളോളം തുടർച്ചായായി ദില്ലി ഭരിച്ച കോൺഗ്രസിന്റെ നില നിലവിൽ പരുങ്ങലിലാണ്. അതുകൊണ്ട് തന്നെ നിയമസഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റം കോൺഗ്രസിന് അനിവാര്യമാണ്. എന്നാൽ കോൺഗ്രസിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയാവുകയാണ് പാളത്തിൽ പട.

 ദില്ലി ഭരിച്ച് കോൺഗ്രസ്

ദില്ലി ഭരിച്ച് കോൺഗ്രസ്

15 വർഷം തുടർച്ചയായി ദില്ലി ഭരിച്ച പാർട്ടിയാണ് കോൺഗ്രസ്. ദില്ലിയിലെ കോൺഗ്രസിൻറെ മുഖമായിരുന്നു ഷീലാ ദീക്ഷിത്. 2013ൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കെജ്രിവാറിന്റെ ആം ആദ്മി പാർട്ടി ഇറങ്ങിയതോടെയാണ് കോൺഗ്രസിന്റെ നില പരുങ്ങലിൽ ആയത്. കോൺഗ്രസിന്റെ വോട്ട് ബാങ്കുകളിൽ വ്യക്തമായ സ്വാധീനം ചെലുത്താൻ ആം ആദ്മിക്ക് സാധിച്ചു.

തിരിച്ചടി

തിരിച്ചടി

1998 മുതൽ 2013 വരെ ദില്ലി ഭരിച്ച കോൺഗ്രസ് 2013ലെ തിരഞ്ഞെടുപ്പിൽ 8 സീറ്റുകൾ മാത്രമാണ് നേടിയത്. കന്നി തിരഞ്ഞെടുപ്പിൽ 28 സീറ്റുകൾ നേടിയ ആം ആദ്മിയെ കോൺഗ്രസ് പിന്തുണച്ചു. എന്നാൽ സഖ്യ സർക്കാർ അധികം വൈകാതെ താഴെ വീഴുകയായിരുന്നു. 2015ൽ വീണ്ടും തിരഞ്ഞെടുപ്പ് നടന്നപ്പോൾ ദില്ലിയിലെ 70 സീറ്റുകളിൽ 67 ഇടത്തും ആം ആദ്മി വിജയിച്ചു. കോൺഗ്രസ് സംപൂജ്യരാവുകയും ചെയ്തു.

 പാളയത്തിൽ പട

പാളയത്തിൽ പട

മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ ഭരണ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചാണ് കോൺഗ്രസ് ഇത്തവണ പ്രചാരണത്തിനിറങ്ങുന്നത്. എന്നാൽ ഷീലാ ദീക്ഷിതിന്റെ മകൻ തന്നെ പാർട്ടിയോട് ഉടക്കി മാറി നിൽക്കുന്നത് കോൺഗ്രസിന് തിരിച്ചടിയാണ്. നേതൃത്വത്തോടുള്ള തന്റെ എതിർപ്പ് സന്ദീപ് ദീക്ഷിത് തുറന്നു പറയുകയും ചെയ്തു.

ഭിന്നതയുണ്ട്

ഭിന്നതയുണ്ട്

കഴിഞ്ഞ ദിവസം ദില്ലിയിലെ താരപ്രചാരകരായ 40 പേരുടെ പട്ടിക കോൺഗ്രസ് പുറത്ത് വിട്ടിരുന്നു. സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നവജ്യോത് സിംഗ് സിദ്ദുവുമെല്ലാം ഉൾപ്പെട്ട പട്ടികയിൽ നിന്നും സന്ദീപ് ദീക്ഷിതിനെ ഒഴിവാക്കിയിരുന്നു. ചില പാർട്ടി നേതാക്കളുമായുള്ള ഭിന്നതയെ തുടർന്നാണ് തന്റെ പേര് പട്ടികയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നതെന്നാണ് സന്ദീപ് ദീക്ഷിത് പറയുന്നത്. ഷീലാ ദീക്ഷിതിന്റെ മരണത്തിൽ പിസി ചാക്കോയെ കുറ്റപ്പെടുത്തി സന്ദീപ് കത്തയച്ചിരുന്നു. ഈ കത്ത് പുറത്തായത് ദില്ലി കോൺഗ്രസിൽ വൻ പൊട്ടിത്തെറികൾക്കാണ് വഴിവെച്ചത്.

തുറന്നടിച്ച് സന്ദീപ്

തുറന്നടിച്ച് സന്ദീപ്


എഐസിസി തലം മുതൽ ദില്ലി കോൺഗ്രസിനെ കൈകാര്യം ചെയ്യുന്നവരുമായി എനിക്ക് കടുത്ത ഭിന്നതയുണ്ട്. അതുകൊണ്ട് തന്നെ നേതൃത്വത്തിൽ നിന്നൊരു വിളി വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. സുഭാഷ് ചോപ്രയെക്കുറിച്ചല്ല താൻ പറയുന്നതെന്നും സന്ദീപ് ദീക്ഷിത് വ്യക്തമാക്കി. താൻ പാർട്ടിയിലെ മുതിർന്ന നേതാവല്ല, ദില്ലിയിലെ പ്രശ്നങ്ങളുമായി അടുത്ത് ഇടപെട്ടിട്ടില്ലെന്നും സന്ദീപ് ദീക്ഷിത് കൂട്ടിച്ചേർത്തു, ആവശ്യമെങ്കിൽ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

 താര പ്രചാരകർ

താര പ്രചാരകർ

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി ഉടക്കി പാർട്ടിയുമായി അകന്നു നിൽക്കുകയായിരുന്ന നവജ്യോത് സിംഗ് സിദ്ദുവിനെ കോൺഗ്രസ് ദില്ലിയിലെ പഞ്ചാബി വോട്ടുകൾ ലക്ഷ്യമിട്ടാണ് കോൺഗ്രസ് ഇറക്കിയിരിക്കുന്നത്. എല്ലാ കോൺഗ്രസ് മുഖ്യമന്ത്രിമാരും പ്രചാരണത്തിനായി ദില്ലിയിൽ എത്തും. സച്ചിൻ പൈലറ്റും ജ്യോതിരാദിത്യ സിന്ധ്യയും ദില്ലിയിലെ താര പ്രചാരകരാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ സീറ്റുകളൊന്നും നേടാനായില്ലെങ്കിലും മിക്ക മണ്ഡലങ്ങളിലും ആം ആദ്മിയെ പിന്തള്ളി രണ്ടാം സ്ഥാനം പിടിക്കാൻ കഴിഞ്ഞത് കോൺഗ്രസിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്.

English summary
Have difference with some congress leaders, says Sandeep Dixit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X