കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുഞ്ഞ് പിറന്നാല്‍ പ്രോത്സാഹന സമ്മാനമോ?

Google Oneindia Malayalam News

ബോപ്പാല്‍:ഇനി മുതല്‍ പെണ്‍ക്കുട്ടികള്‍ ഉണ്ടായാല്‍ പ്രോത്സാഹന സമ്മാനമായി 5000 രൂപ ലഭിക്കുമത്രേ. മദ്ധ്യപ്രദേശിലെ തികങ്കര്‍ ജില്ലയിലാണ് ഈ പുതിയ പദ്ധതി നടപ്പാക്കുന്നത്.

പെണ്‍ക്കുട്ടികളുടെ ജനനം പ്രോത്സഹിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ ലാഡ്‌ലി ലക്ഷമി യോജന എന്ന പദ്ധതി വന്‍വിജയമായിരുന്നു. അതിന് പിന്നാലെയാണ് ഈ നൂതന പദ്ധതിയുമായി മദ്ധ്യപ്രദേശിലെ തികങ്കര്‍ പഞ്ചായത്ത് വീണ്ടും ശ്രദ്ധനേടുന്നത്.

girl-child

പെണ്‍ക്കുഞ്ഞ് ജനിക്കുമ്പോള്‍ 5000 രൂപ ഫിക്‌സഡ് ഡിപ്പോസിറ്റായി നല്‍കനാണ് പഞ്ചായത്തിന്റെ തീരുമാനം. ഗ്രാമത്തില്‍ നിന്നും തന്നെ പിരിച്ചെടുക്കുന്ന പണമാണ് പ്രോത്സാഹനമായി നല്‍കുക.

സ്വാതന്ത്രദിനത്തിലാകും ഈ പുതിയ പദ്ധതി നിലവില്‍ വരുക. ഗ്രാമത്തിലെ ഏതെങ്കിലും ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നാല്‍ ഗ്രാമത്തില്‍ നിന്ന് തന്നെ പണം പിരിച്ച് നല്‍കും. പെണ്‍കുട്ടികള്‍ ശുഭ സൂചകമാണെന്ന് വിശ്വസിക്കുന്നതുക്കൊണ്ടാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കുന്നതെന്നാണ് പഞ്ചായത്ത അതികൃതര്‍ പറയുന്നത്.

English summary
Whenever any couple would be blessed with the girl child in village, the locals would come forward to collect Rs 5,000 for the family and the amount would be deposited as Fixed Deposit in the name of the girl.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X