ഇപിഎസിനെ പ്രതിരോധത്തിലാക്കി ദിനകരൻ; പുറത്തു പോകേണ്ടി വരും, തുറപ്പ് ചീട്ട് തങ്ങളുടെ കയ്യിൽ
പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയേക്കാൾ പിന്തുണ തനിക്കെന്ന് ദിനകരന്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വെല്ലുവിളിച്ച് അണ്ണാഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരന്. അണ്ണാ ഡിഎംകെയിൽ പളനി സ്വാമിയെക്കാള്‍ പിന്തുണ തനിക്കുണ്ടെന്നു അതുകൊണ്ട് അദ്ദേഹത്തിന് രാജിവെച്ച് പുറത്ത് പോകേണ്ടിവരുമെന്നുമാണ് ദിനകരൻ പറഞ്ഞു. ശശികല- ദിനകര പക്ഷത്ത് 21 എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. എന്നാല്‍, മുഖ്യമന്ത്രി വിഭാഗം സ്വാധീനിക്കാതിരിക്കാന്‍ ഇവരില്‍ 19 പേരെ പുതുച്ചേരിയിലെ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണ്.

തങ്ങളോട് കൂറുള്ള എംഎല്‍എമാരും ഇപിഎസ് ക്യാമ്പിലുണ്ടെന്നും സമയം വരുമ്പോള്‍ അവര്‍ തങ്ങളുടെ പാളയത്തില്‍ എത്തുമെന്നും ദിനകരന് വെളിപ്പെടുത്തി. 'സ്ലീപ്പിംഗ് സെല്‍സ്' എന്നാണ് ഈ എംഎല്‍എമാരെ ദിനകരന് വിശേഷിപ്പിച്ചത്. പളനിസ്വാമിക്ക് സ്വയം പുറത്തുപോകാനുള്ള സമയം അനുവദിക്കുകയാണെന്നും സര്‍ക്കാരിനെ താഴിയിറക്കാന്‍ ഒന്നും ചെയ്യില്ലെന്നും ദിനകരന് വ്യക്തമാക്കി.
പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു ശശികല ജയിലില്‍ പോകുന്നതിനു മുമ്പാണ് ദിനകരനെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി നിയമിച്ചത്. ജയലളിതയുടെ മരണ ശേഷം ഭിന്നിച്ചു നിന്നിരുന്ന ഇപിഎസ്-ഒപിഎസ് വിഭാഗങ്ങള്‍ ഒന്നിച്ചതിനെ തുടര്‍ന്ന് ശശികലയേയും ദിനകരകനേയും പുറത്താക്കാനുള്ള നീക്കങ്ങൾ നടക്കുകയാണ്. കഴിഞ്ഞ ദിവസം മുഖമന്ത്രി എടപ്പാടി പളനി സ്വാമി പാർട്ടി ജനറൽ കൗൺസിൽ യോഗം വിളിച്ചിരുന്നു. എന്നാല്‍, ശശികലയ്ക്കു പാർട്ടി ജനറല്‍ കൗണ്‍സില്‍ വിളിക്കാന്‍ അവകാശമുള്ളതെന്നു് ടിടിവി അറിയിച്ചിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications