കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൌരത്വ നിയമം നടപ്പിലാക്കണമെന്ന് രാജസ്ഥാൻ നിയമസഭാ സ്പീക്കർ: ഘെലോട്ടിന് വിമർശനം.. എതിർക്കില്ലെന്ന്

Google Oneindia Malayalam News

ജയ്പൂർ: പൌരത്വ നിയമ ഭേദഗതിയിൽ രാജസ്ഥാനിൽ സ്പീക്കറും മുഖ്യമന്ത്രിയും കൊമ്പുകോർക്കുന്നതായി സൂചന. ജനങ്ങൾ കേന്ദ്രവിഷയമായിരിക്കെ പൌരത്വ നിയമത്തെ സർക്കാർ എതിർക്കില്ലെന്നാണ് രാജസ്ഥാൻ നിയമസഭാ സ്പീക്കർ സിപി ജോഷിയുടെ പ്രതികരണം. എന്നാൽ പൌരത്വ നിയമം മധ്യപ്രദേശിൽ നടപ്പിലാക്കില്ലെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി അശോക് ഘെലോട്ട് നിലപാട് വ്യക്തമാക്കിയിരുന്നു. കേരളത്തിന് പുറമേ ബിജെപിയിതര പാർട്ടികളാണ് തങ്ങൾ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമം നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കിയത്.

നിങ്ങള്‍ മതേതരവാദിയാണോ... എങ്കില്‍ നിങ്ങളുടെ പൗരത്വം ചോദ്യം ചെയ്യപ്പെടാമെന്ന് ചിദംബരം!!നിങ്ങള്‍ മതേതരവാദിയാണോ... എങ്കില്‍ നിങ്ങളുടെ പൗരത്വം ചോദ്യം ചെയ്യപ്പെടാമെന്ന് ചിദംബരം!!

 സംസ്ഥാന സർക്കാരിന് പങ്കില്ല?

സംസ്ഥാന സർക്കാരിന് പങ്കില്ല?

ഭരണഘടനക്ക് കീഴിൽ പൌരത്വം കേന്ദ്രസർക്കാരിന്റെ വിഷയമാണ് സംസ്ഥാന സർക്കാരിന്റേതല്ല. സംസ്ഥാനങ്ങൾക്ക് ചില കാര്യങ്ങളിൽ മാത്രമാണ് നിയമനിർമാണം നടത്താൻ കഴിയുന്നത്. അതിനാൽ സംസ്ഥാന സർക്കാരുകൾക്ക് പൌരത്വ നിയമം നടപ്പിലാക്കേണ്ടതായി വരും. കൺകറന്റ് ലിസ്റ്റിലെ കാര്യങ്ങളിൽ നിയമനിർമാണം നടത്തേണ്ടത് കേന്ദ്രസർക്കാരാണെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജോഷി പറഞ്ഞു.

 സ്പീക്കർക്ക് കയ്യടി

സ്പീക്കർക്ക് കയ്യടി

ജോഷിയുടെ പ്രസ്താവന സ്വാഗതം ചെയ്ത് രാജസ്ഥാൻ ബിജെപി പ്രസിഡന്റ് സതീഷ് പൂനിയയും രംഗത്തെത്തിയിട്ടുണ്ട്. പൌരത്വ നിയമത്തെ പിന്തുണക്കുന്നതിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നായിരുന്നു പൂനിയയുടെ പ്രതികരണം.
മധ്യപ്രദേശ് നിയമസഭയിൽ പൌരത്വ നിയമത്തിനെതിരായ പ്രമേയം പാസാക്കിയപ്പോൾ അധ്യക്ഷനായിരുന്നു ജോഷി. നിയമത്തെ എതിർക്കുന്ന ബിജെപിയിതര സർക്കാരുകളുടെ നീക്കത്തിൽ ജോഷി അന്ന് തന്നെ സംശയം രേഖപ്പെടുത്തിയിരുന്നു.

പിന്തുണച്ച് കപിൽ സിബൽ

പിന്തുണച്ച് കപിൽ സിബൽ


നേരത്തെ കോൺഗ്രസ് നേതാവ് കപിൽ സിബലും നിയമത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഭരണഘടനാപരമായി പാർലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കാൻ സാധിക്കില്ല എന്ന് ഓരോ സംസ്ഥാനവും പറയുന്നത് ബുദ്ധിമുട്ടാണ്. പൌരത്വ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് നിയമം പിൻവലിക്കാൻ പ്രമേയം പാസാക്കുന്ന സംഭവങ്ങൾ ഉണ്ടായതോടെയാണ് സിബൽ നിയമത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. സംസ്ഥാനങ്ങൾക്ക് നിയമം പ്രാബല്യത്തിൽ വരുത്തുന്നത് തടയാനുള്ള അവകാശമുണ്ടെന്നാണ് പൌരത്വ നിയമത്തെ പിന്തുണച്ചുകൊണ്ടുള്ള പ്രസ്താവനകളോട് കോൺഗ്രസ് വക്താവ് സുർജേവാല പ്രതികരിച്ചത്. നിർബന്ധിച്ച് ആർക്കും നിയമം നടപ്പിലാക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 മൂന്ന് സംസ്ഥാനങ്ങളിൽ പ്രമേയം

മൂന്ന് സംസ്ഥാനങ്ങളിൽ പ്രമേയം


കഴിഞ്ഞ മാസമാണ് കേരളത്തിനും പഞ്ചാബിനും പിന്നാലെ പൌരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി രാജസ്ഥാൻ മാറിയത്. രാജ്യത്ത് നിയമത്തിനെതിരെ വ്യാപക പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും നിയമത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയ മുഖ്യമന്ത്രിമാരിൽ ഉൾപ്പെടുന്നു. രാജ്യത്ത് നിയമത്തിനെതിരെ വ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് വിവിധ സംസ്ഥാന സർക്കാരുകൾ നിയമസഭയിൽ പ്രമേയം പാസാക്കിയത്. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന ഛത്തീസ്ഗഡും നിയമത്തിനെതിരെ പ്രമേയം പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അശോക് ഘെലോട്ടിന്റെ നിലപാട്

അശോക് ഘെലോട്ടിന്റെ നിലപാട്


സംസ്ഥാനത്ത് പൌരത്വ നിയമം നടപ്പിലാക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞ മുഖ്യമന്ത്രിമാരിൽ ഒരാളാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഘെലോട്ട്. പൌരത്വ നിയമവും ദേശീയ പൌരത്വ രജിസ്റ്ററും ഇന്ത്യൻ ഭരണഘടനക്ക് എതിരാണെന്നും നടപ്പിലാക്കില്ലെന്നുമാണ് ഘെലോട്ട് വ്യക്തമാക്കിയത്. നിയമം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാൻ തത്വങ്ങൾ ലംഘിക്കുന്നതാണെന്നും ബിജെപിക്ക് മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാൻ അനുമതി നൽകുന്നതാണെന്നും ഘെലോട്ട് ചൂണ്ടിക്കാണിക്കുന്നു.

 ആർഎസ്എസ് അജൻഡയോ

ആർഎസ്എസ് അജൻഡയോ

പൌരത്വ നിയമഭേദഗതിയും ദേശീയ പൌരത്വ രജിസ്റ്ററും പ്രാബല്യത്തിൽ വരുന്നതോടെ നടപ്പിലാക്കുന്നത് ആർഎസ്എസ് അജൻഡയാണ്. ഇവ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാൻ തത്വങ്ങൾ ലംഘിക്കുന്നതായതിനാൽ രാജസ്ഥാനിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ഡിസംബറിൽ ദില്ലിയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് 144 പരാതികളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. എന്നാൽ നിയമം സ്റ്റേ ചെയ്യാൻ തയ്യാറാവാതിരുന്ന കോടതി കേന്ദ്രത്തിന് പ്രതികരണമറിയിക്കാൻ നാല് ആഴ്ചത്തെ സമയം നൽകിയിട്ടുണ്ട്.

 ആർക്കെല്ലാം പൌരത്വം

ആർക്കെല്ലാം പൌരത്വം

മതപരമായ പീഡനങ്ങൾ കാരണം 2014 ഡിസംബർ 31ന് മുമ്പായി ഇന്ത്യയിലെത്തി മുസ്ലിം ഇതര ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൌരത്വം നൽകുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ പൌരത്വ നിയമത്തിൽ ഭേദഗതി വരുത്തിയത്. എന്നാൽ പൌരത്വ നിയമം മുസ്ലിങ്ങളെ മാറ്റിനിർത്തുന്നതാണെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യൻ ഭരണ മുന്നോട്ടുവെക്കുന്ന മതേതരത്വ മൂല്യങ്ങൾ ലംഘിക്കുന്നതാണ് ഇതെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാഷ്ട്രങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് ഇതോടെ ഇന്ത്യൻ പൌരത്വ ലഭിക്കുക.

English summary
"Have To Implement": Rajasthan Speaker On Chief Minister Ashok Gehlot Opposing CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X