കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്ത്രങ്ങള്‍ പൊളിച്ചെഴുതി ആപ്പ്: തയ്യാറെടുപ്പ് ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന്!!

Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്ത്രങ്ങള്‍ പൊളിച്ചെഴുതാന്‍ ആം ആദ്മി പാര്‍ട്ടി. പരാജയങ്ങളില്‍ നിന്ന് പഠിക്കുന്നതായും തന്ത്രങ്ങള്‍ മാറ്റുന്നതായുമാണ് ആപ്പ് വ്യക്തമാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആപ്പിന് തിരിച്ചടിയേറ്റതോടെ അടവുകള്‍ മാറ്റിപ്പയറ്റാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ആം ആദ്മി പാര്‍ട്ടി കേന്ദ്രത്തില്‍ ബിജെപിയുമായി സഹകരിക്കുമെന്നുള്ള സൂചനകളും പുറത്തുവന്നിരുന്നു. ​എന്നാല്‍ വ്യക്തമായ കാരണമില്ലാതെ ബിജെപിയുമായി ആപ്പ് സഹകരിക്കില്ലെന്നതാണ് മറ്റൊരു വസ്തുത.

കൊച്ചി കോർപ്പറേഷന് അകത്തിരിക്കുന്നവരെ ഓടിക്കണം, ബന്ധുക്കളടക്കമുളളവർ ചെളിയിൽ, തുറന്നടിച്ച് വിനായകൻ!കൊച്ചി കോർപ്പറേഷന് അകത്തിരിക്കുന്നവരെ ഓടിക്കണം, ബന്ധുക്കളടക്കമുളളവർ ചെളിയിൽ, തുറന്നടിച്ച് വിനായകൻ!

 കടന്നാക്രമിക്കുന്നത് ഗുണം ചെയ്യില്ലെന്ന്

കടന്നാക്രമിക്കുന്നത് ഗുണം ചെയ്യില്ലെന്ന്

ബിജെപിയെയോ പ്രധാനമന്ത്രി നരേന്ദ്രമോദിയെയോ നേരിട്ട് കടന്നാക്രമിക്കുന്നത് ആപ്പിന് ഗുണം ചെയ്യില്ലെന്നറിയാം. ഞങ്ങള്‍ ഞങ്ങളുടെ തെറ്റുകളില്‍ നിന്ന് പഠിച്ചു. ഇത് സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണ്. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷമുള്ള തീരുമാനങ്ങളെക്കുറിച്ച് നേതാവ് വിശദീകരിച്ച് കഴിഞ്ഞെന്നും പാര്‍ട്ടി ശ്രദ്ധ ചെലുത്തുന്നത് ഭരണകാര്യങ്ങളിലാണ്. ബിജെപി നേതൃത്വത്തെ കടന്നാക്രമിക്കുന്നതിന് പകരം ആപ്പ് കഴിഞ്ഞ ഭരണകാലയളവില്‍ ചെയ്ത കാര്യങ്ങളുമാണ് ആശയവിനിമയം ചെയ്യേണ്ടത്.

 ആപ്പിന്റെ പിറവി

ആപ്പിന്റെ പിറവി

2011ല്‍ അഴിമതിവിരുദ്ധ ആശയങ്ങളുമായാണ് ആം ആദ്മി പാര്‍ട്ടിയുടെ ജനനം. ദില്ലി രാഷ്ട്രീയ നേതാക്കളെയും രാഷ്ട്രീയത്തെയും വിമര്‍ശിച്ച കെജ്രിവാള്‍ ഇതുവരെയും അത്തരത്തിലൊരു മുഖ്യമന്ത്രിയായിരുന്നില്ല. തെരുവുകളില്‍ അഴിമതിക്കെതിരെ സംസാരിക്കുന്നതിലായിരുന്നു കെജ്രിവാളിന്റെ ശ്രദ്ധ. ദില്ലി നിയമസഭയിലെ പ്രകടനം മെച്ചപ്പെട്ടെങ്കിലും പഞ്ചാബിലും ഗോവയിലും പരാജയം തന്നെ രുചിക്കേണ്ടി വന്നു. അന്വേഷണ ഏജന്‍സികളുടെ ഓരോ അവസരങ്ങളിലുള്ള റെയ്ഡും ചോദ്യം ചെയ്യലും ആരോപണങ്ങളുമായി ബിജെപി ആപ്പിനെ ശരിയായ രീതിയില്‍ ഭരിക്കാന്‍ അനുവദിച്ചില്ലെന്ന് തന്നെ പറയാം.

മോദിക്ക് ക്ഷണം

മോദിക്ക് ക്ഷണം

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച കെജ്രിവാള്‍ ആപ്പ് സര്‍ക്കാര്‍ നടത്തിവരുന്ന മൊഹല്ല ക്ലിനിക് സ്കൂള്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരുന്നു. ഇതിന് പുറമേ സംസ്ഥാനത്ത് നടത്തിവരുന്ന ഹെല്‍ത്ത് കെയര്‍ സ്കീമിനൊപ്പം കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതി കൂടി ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച കാര്യം പരിഗണിക്കാമെന്നും കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചെന്നുമാണ് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചത്.

 മത്സരിക്കുന്നത് ആര്‍ക്കൊപ്പം?

മത്സരിക്കുന്നത് ആര്‍ക്കൊപ്പം?

ആപ്പിന്റെ ഭരണകര്‍ത്താക്കളെല്ലാം പ്രശസ്തരാണ്. പ്രധാന കാര്യം കോണ്‍ഗ്രസിലെ പ്രതിസന്ധിയാണ്. അവര്‍ക്ക് മുന്നില്‍ നിന്ന് നയിക്കാന്‍ ഒരു നേതാവില്ലാത്തതാണ് പ്രശ്നം. ഓരോ തിരഞ്ഞെടുപ്പിലും ഞങ്ങള്‍ ദില്ലിയില്‍ പരാജയപ്പെടുന്നു. കോണ്‍ഗ്രസാണ് ഞങ്ങളുടെ വോട്ടുകള്‍ വിഴുങ്ങുന്നത്. കോണ്‍ഗ്രസിനൊപ്പമാണ് മത്സരിക്കുന്നതെങ്കില്‍ ദില്ലിയിലെ മുസ്ലിം- ദളിത് വോട്ടുകള്‍ വീണ്ടും ആപ്പിന് ലഭിക്കുമെന്നാണ് ആപ്പ് എംഎല്‍എ വ്യക്തമാക്കുന്നത്. നേരത്തെ മഹാരാഷ്ട്രയിലും ഹരിയാണയിലുമാണ് അമിത് ഷാ ശ്രദ്ധ കേന്ദ്രീകരിച്ചത്. ദില്ലിയില്‍ ശ്രദ്ധ പതിപ്പിച്ചിരുന്നില്ല. അവര്‍ കാര്യങ്ങള്‍ ചെയ്താല്‍ മാറ്റങ്ങള്‍ എളുപ്പം സംഭവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
'Have to Learn from Mistakes': Stung by Lok Sabha Defeat, AAP Changes Tactic Ahead of Delhi Polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X