പൊസകൊനാസോള്‍, ക്രെസെംബ: മരുന്നുകളുടെ പേരില്‍ പങ്കുണ്ടോയെന്ന് മന്ത്രി, മറുപടിയുമായി തരൂര്‍
ദില്ലി: കടിച്ചാല്‍ പൊട്ടാത്ത, പലരും ഒരിക്കല്‍ പോലും കേട്ടിട്ടില്ലാത്ത ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ വിദഗ്ധനാണ് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ഡോ. ശശീതരൂര്‍. മുന്‍പ് പലതവണ ഇത്തരം വാക്കുകള്‍ ഉപയോഗിച്ച് അദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്. ഇപ്പോഴിതാ കോവിഡ് മരുന്നുകളുടെ പേരിനെ ചൊല്ലിയുള്ള ചര്‍ച്ചകളിലും ശശി തരൂരിന്‍റെ ഈ ഇംഗ്ലീഷ് പ്രയോഗങ്ങള്‍ ഇടം പിടിച്ചിരിക്കുകയാണ്. കോവിഡ് മരുന്നകളുടെ പേരിനെ ചൊല്ലി ട്വിറ്ററില്‍ പ്രചരിക്കുന്ന ട്രോളുകളിലാണ് തരൂരും അദ്ദേഹത്തിന്‍റെ ഇംഗ്ലീഷ് വാക്കുകളും ചര്‍ച്ചയായത്.
കൊവിഡ് മരുന്നുകളുടെ പേരില്‍ ട്വിറ്ററില്‍ ശശി തരൂരിനെ ട്രോളി ആദ്യം രംഗത്ത് എത്തിയത് തെലങ്കാന മന്ത്രി കെടി രാമറാവുവാണ്. കടിച്ചാല്‍ പൊട്ടാത്ത കൊവിഡ് മരുന്നുകൾക്ക് ശശി തരൂരാണോ പേരിട്ടതെന്നായിരുന്നു കെ ടി രാമറാവു ട്വിറ്ററില്‍ കുറിച്ചത്. പൊസകൊനാസോള്‍, ക്രെസെംബ, ടോസിലുമാബ്, ഫ്ളാവിപിരാവിർ റെംഡിസിവിര്‍ തുടങ്ങിയ മരുന്നുകളുടെ പേരുകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു കെടിആറിന്‍റെ ട്വീറ്റ്.

ഞാന്‍ തെറ്റുകാരനല്ല. എങ്ങനെ നിങ്ങള്‍ക്ക് ഇങ്ങനെയുള്ള ഫ്ളോക്സിനോസിനിഹിലിപിലിഫിക്കേഷനുകള്‍ രസിക്കാന്‍ കഴിയുന്നുവെന്നും അദ്ദേഹം ചോദിച്ചു. താനായിരുന്നെങ്കില്‍ കൊറോണിലെന്നോ ഗോകൊറോണാഗോയെന്നോ പേരിടുമായിരുന്നു പക്ഷെ, ഫാര്‍മസിസ്റ്റുകള്‍ മികച്ച പ്രൊക്രൂസ്റ്റിയന്മാരാണെന്നും (ഇരകളെ വലിച്ചുനീട്ടിയും മുറിച്ചുമാറ്റിയും പീഡിപ്പിക്കുന്ന കഥാപാത്രം) തരൂര്‍ ട്വീറ്റ് ചെയ്തു.
Recommended Video
ആ രക്തസാക്ഷിത്വത്തിന് 30 വയസ്; രാജ്യം രാജീവ് ഗാന്ധി ഓര്‍മയില്‍- ചിത്രങ്ങള്‍ കാണാം
'How can you indulge in such floccinaucinihilipilification'. ഇതോടെയാണ് ചിലര്‍ floccinaucinihilipilification എന്നവാക്കിന്‍റെ അര്‍ത്ഥം അന്വേഷിച്ച് വീണ്ടും അന്വേഷണം ആരംഭിച്ചിത്. ഇതിനോടകം തന്നെ നിരവധിയാളുകള്‍ ഇരുവരുടേയും ട്വീറ്റുകള്‍ ഏറ്റെടുത്ത് രംഗത്ത് വന്നിട്ടുണ്ട്. floccinaucinihilipilification എന്ന വാക്ക് തരൂര്‍ നേരത്തേയും ഉപയോഗിച്ചിട്ടുണ്ട്. ഫ്ളോക്സിനോസിനിഹിലിപിലിഫിക്കേഷൻ എന്നാണ് ഉച്ചാരണം. 'ഒരു പ്രവൃത്തിയോ ശീലമോ കഴമ്പില്ലാത്തതാണെന്ന വിലയിരുത്തൽ'- എന്നാണ് ഈ വാക്കിന്‍റെ അര്‍ത്ഥം. 18-ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഈ വാക്കുണ്ടായത്. ലാറ്റിൻ ഭാഷയിലെ നാലുവാക്കുകൾക്കൊപ്പം ഇംഗ്ലീഷിലെ 'ഫിക്കേഷൻ' (fication) എന്ന പ്രത്യയവും (suffix) ചേർത്താണ് വാക്കിന്‍റെ ഉത്ഭവം.
പ്രിയങ്ക ജ്വാള്‍ക്കറിന്‍റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications