കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ ശിവകുമാര്‍ അധ്യക്ഷനാകും? തന്നോട് തുടരാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ദിനേഷ് ഗുണ്ടു റാവു

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ഹൈക്കമാന്‍റ് തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ദിനേഷ് ഗുണ്ടു റാവു. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചെങ്കിലും ഗുണ്ടു റാവുവിനോട് തന്നെ തുടരാന്‍ ഹൈക്കമാന്‍റ് നിര്‍ദ്ദേശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയായിരുന്നു റാവുവിന്‍റെ പ്രതികരണം.

ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ പരാജയത്തിന് പിന്നാലെയാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ദിനേശ് ഗുണ്ടു റാവു രാജിവെച്ചത്. ഇതോടെ അധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസിന്‍റെ ട്രെബിള്‍ ഷൂട്ടറും മുന്‍ മന്ത്രിയുമായിരുന്ന ഡികെ ശിവകുമാറിന്‍റെ പേരായിരുന്നു ഉയര്‍ന്ന് കേട്ടത്. എന്നാല്‍ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധാരമയ്യ മറ്റൊരു നേതാവായ എംബി പാട്ടേലിന്‍റെ പേര് നിര്‍ദ്ദേശിച്ചതോടെ സമവായം കണ്ടെത്താനാകാതെ ഹൈക്കമാന്‍റ് വെട്ടിലായി.

dinesh-gundu-

ഇതോടെ ഡികെയേയും സിദ്ധരാമയ്യയേും ദേശീയ നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചു. എന്നാല്‍ സമവായം കണ്ടെത്താന്‍ സാധിച്ചില്ലെന്നും ഇതോടെ ഗുണ്ടുറാവു തന്നെ അധ്യക്ഷ സ്ഥാനത്ത് ഇനിയും തുരട്ടേയെന്നാണ് നേതൃത്വത്തിന്‍റെ നിലപാട് എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ അത്തരം വാര്‍ത്തകള്‍ ഗുണ്ടു റാവു തള്ളി. വൈകാതെ തന്നെ പുതിയ അധ്യക്ഷനെ നേതൃത്വം നിയമിക്കുമെന്നും അതുവരെ നേതാക്കള്‍ പരസ്യമായി വിഴുപ്പലക്കരുതെന്നും ഗുണ്ടുറാവു പറഞ്ഞു.

English summary
Haven’t been asked to continue as KPCC chief, says Dinesh Gundu Rao
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X