കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയില്‍ ഇസ്ലാമികമായി ഒന്നും പാടില്ല... വീണ്ടും വിഎച്ച്പി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഒരു ഇടവേളയ്ക്ക് ശേഷം അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം എന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് വീണ്ടും രംഗത്തിറങ്ങുന്നു. മുമ്പത്തേതിനാക്കാള്‍ വിഭിന്നമായി കടുത്ത ഇസ്ലാം വിരുദ്ധ നിലപാടുകളോടെയാണ് ഇപ്പോഴത്തെ ആവശ്യങ്ങള്‍.

അയോധ്യയില്‍ ഇസ്ലാമികമായ ഒരു നിര്‍മിതികളും പാടില്ലെന്നാണ് വിശ്വഹിന്ദു പരിഷത് പ്രമേയം പാസാക്കിയിരിയ്ക്കുന്നത്. മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ പേരില്‍ ഇന്ത്യയില്‍ ഒരിടത്തും ഒന്നും നിര്‍മിയ്ക്കാന്‍ പാടില്ലെന്നും പ്രമേയത്തില്‍ പറയുന്നു.

ഹരിദ്വാറില്‍ നടന്ന മാര്‍ഗദര്‍ശക് മണ്ഡലിലാണ് വിശ്വഹിന്ദു പരിഷത്ത് ഈ പ്രമേയങ്ങള്‍ പാസാക്കിയിരിക്കുന്നത്. വിഎച്ചിപിയുടെ കേന്ദ്ര സമിതിയാണ് മാര്‍ഗദര്‍ശക് മണ്ഡല്‍.

അയോധ്യയില്‍

അയോധ്യയില്‍

അയോധ്യയില്‍ ഇസ്ലാമികമായ ഒരു നിര്‍മിതകളും അനുവദിയ്ക്കില്ലെന്നാണ് വിഎച്ച്പി പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുമെന്ന് ഉറപ്പാണ്.

അയോധ്യയില്‍ മാത്രമല്ല

അയോധ്യയില്‍ മാത്രമല്ല

അയോധ്യ എന്ന പ്രത്യേക സ്ഥലത്തെ കുറിച്ചല്ല വിഎച്ച്പിക്കാര്‍ പറയുന്നത്. അയോധ്യയുടെ സാംസ്‌കാരിക അതിര്‍ത്തി എന്നാണ്. ഉത്തര്‍പ്രദേശിലെ ആറ് ജില്ലകള്‍ ചേര്‍ന്നതാണിത്.

ആറ് ജില്ലകളില്‍?

ആറ് ജില്ലകളില്‍?

ഉത്തര്‍ പ്രദേശിലെ ആറ് ജില്ലകളില്‍ ഒരു മുസ്ലീം പള്ളിപോലും പാടില്ലെന്ന് വിഎച്ച്പി പറയുമ്പോള്‍ അത് ഏത് തരത്തിലാകും ഇന്ത്യയുടെ മതേതര സംവിധാനത്തെ ബാധിയ്ക്കുക എന്ന് പറയേണ്ടതില്ലല്ലോ.

രാമക്ഷേത്രം

രാമക്ഷേത്രം

എത്രയും പെട്ടെന്ന് അയോധ്യയില്‍ രാമക്ഷേതരം നിര്‍മിക്കണം എന്നും പ്രമേം ആവശ്യപ്പെടുന്നു.

ഭൂമി ഹിന്ദുക്കള്‍ക്ക്

ഭൂമി ഹിന്ദുക്കള്‍ക്ക്

തര്‍ക്ക പ്രദേശത്തെ മുഴുവന്‍ ഭൂമിയും ക്ഷേത്ര നിര്‍മാണത്തിനായി ഹിന്ദുക്കള്‍ക്ക് നല്‍കണം എന്നും പ്രമേയം ആവശ്യപപെടുന്നു. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുതിര്‍ന്ന സന്യാസിമാരുടെ ഒരു സമിതിയും രൂപീകരിച്ചിട്ടുണ്ട്.

 നിയമം

നിയമം

പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച് ചേര്‍ത്ത് രാമ ക്ഷേത്ര നിര്‍മാണത്തിനായി നിയമ നിര്‍മാണം നടത്തണം എന്നുവരെ സമ്മേളനത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു.

കോടതി പറഞ്ഞിട്ടുണ്ട്

കോടതി പറഞ്ഞിട്ടുണ്ട്

1528ല്‍ ബാബര്‍ ആണ് അയോധ്യയിലെ രാമക്ഷേത്രം തകര്‍ത്തതെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നാണ് വിഎച്ച്പിക്കാരുടെ വാദം.

ബാബര്‍ ഇനി വേണ്ട

ബാബര്‍ ഇനി വേണ്ട

മുഗള്‍ ചക്രവര്‍ത്തി ബാബറുടെ പേരില്‍ ഇന്ത്യയില്‍ ഒരു നിര്‍മാണവും പാടില്ലെന്നാണ് വിശ്വഹിന്ദു പരിഷത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. അതിന്റെ കാരണം മുമ്പ് പറഞ്ഞത് തന്നെ.

കേന്ദ്ര സമിതി

കേന്ദ്ര സമിതി

വിഎച്ച്പിയുടെ കേന്ദ്ര ഭരണ സമിതിയാണ് ഹരിദ്വാറില്‍ യോഗം ചേര്‍ന്നത്. രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നായി നൂറോളം സന്യാസിമാര്‍ പങ്കെടുക്കുന്നുണ്ട്.

മോദിയ്ക്ക് വിടൂ

മോദിയ്ക്ക് വിടൂ

രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ സന്യാസിമാര്‍ക്കിടയില്‍ വിഭിന്നാഭിപ്രായം ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്ഷേത്ര നിര്‍മാണം എന്ന വാഗ്ദാനം പാലിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമയം നല്‍കണം എന്നാണത്രെ ഒരു വിഭാഗം പറയുന്നത്.

English summary
No Islamic structure should come up in the cultural boundary of Ayodhya nor should any structure in the name of Mughal emperor Babur be erected anywhere in India, the Vishwa Hindu Parishad (VHP) has said in a resolution.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X