കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി എന്നെ ഉപയോഗിച്ച് അധികാരത്തിലെത്തി, അവര്‍ ജനങ്ങളെ വഞ്ചിച്ചു, ആഞ്ഞടിച്ച് ഹസാരെ

Google Oneindia Malayalam News

Recommended Video

cmsvideo
മോദി ഏകാധിപതിയാകുന്നുവെന്ന് അണ്ണാ ഹസാരെ | Oneindia Malayalam

മുംബൈ: ബിജെപി 2014ല്‍ തന്നെ ഉപയോഗിച്ചാണ് അധികാരത്തിലെത്തിയതെന്ന് അണ്ണാ ഹസാരെ. ലോക്പാല്‍ എന്ന ആശയം കൊണ്ടുവരുന്നത് താനാണ്. ഇത് ബിജെപിയും ആംആദ്മി പാര്‍ട്ടിയും ചേര്‍ന്ന് ഹൈജാക്ക് ചെയ്യുകയായിരുന്നു. അവര്‍ക്ക് അധികാരത്തില്‍ എത്താന്‍ മാത്രമാണ് ഇത് ഉപയോഗപ്പെടുത്തിയാണ്. ഇപ്പോള്‍ എന്റെ പ്രയത്‌നങ്ങളെല്ലാം അവര്‍ നഷ്ടപ്പെടുത്തിയെന്നും ഹസാരെ പറഞ്ഞു. റാലെഗന്‍ സിദ്ധിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ബിജെപിക്കെതിരെ ഹസാരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ വഴിത്തെറ്റിക്കുകയാണ്. ഏകാധിപത്യത്തിലേക്കാണ് രാജ്യം പോകുന്നത്. മഹാരാഷ്ട്ര സര്‍ക്കാര്‍ കള്ളം മാത്രമാണ് കഴിഞ്ഞ നാല് വര്‍ഷം പറഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

1

എത്രകാലം ഈ നുണയുമായി മുന്നോട്ട് പോകും. ജനങ്ങളെ നിരാശപ്പെടുത്തിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ തന്റെ 90 ശതമാനം ആവശ്യങ്ങളും നടപ്പാക്കിയെന്നാണ് പറയുന്നത്. എന്നാല്‍ അത് വലിയ നുണയാണെന്നും ഹസാരെ കുറ്റപ്പെടുത്തി. താന്‍ ഉന്നയിച്ച കാര്യങ്ങള്‍ ഉപയോഗിച്ച് ഭരണത്തിലെത്തിയവര്‍ തന്റെ ആവശ്യങ്ങളെ അവഗണിക്കുകയാണ്. മോദി പറയുന്നത് എല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് കേന്ദ്ര സര്‍ക്കാര്‍ എല്ലാം ചെയ്യുമെന്നാണ്. എന്നാല്‍ ഇതെല്ലാം വെറും നുണയാണ്. അരവിന്ദ് കെജ്‌രിവാള്‍ ഈ സമരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന് വരാം. പക്ഷേ താനുമായി വേദി പങ്കിടാന്‍ സാധിക്കില്ലെന്നും ഹസാരെ ഓര്‍മപ്പെടുത്തി.

തമിഴ്‌നാട്ടില്‍ 39 സീറ്റില്‍ ഗെയിം പ്ലാന്‍ തയ്യാറാക്കി കോണ്‍ഗ്രസ്... ചിദംബരത്തിന് സംസ്ഥാന ചുമതല!!തമിഴ്‌നാട്ടില്‍ 39 സീറ്റില്‍ ഗെയിം പ്ലാന്‍ തയ്യാറാക്കി കോണ്‍ഗ്രസ്... ചിദംബരത്തിന് സംസ്ഥാന ചുമതല!!

English summary
hazare against modi government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X