കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസാരെ തൃണമൂലിനായി ക്യാംപെയ്ന്‍ ചെയ്യും

Google Oneindia Malayalam News

പുനെ: രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുണയ്ക്കില്ല എന്ന നിലപാടില്‍ നിന്നും ഗാന്ധിയന്‍ അണ്ണാ ഹസാരെ മാറുന്നു. പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങിക്കൊണ്ടാണ് രാഷ്ട്രീയ രംഗത്ത് അണ്ണാ ഹസാരെ അരങ്ങേറ്റം കുറിക്കുന്നത്. ബംഗാളില്‍ മാത്രമല്ല, ഇന്ത്യയില്‍ ഉടനീളം തൃണമൂലിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാനാണ് ഹസാരെയുടെ തീരുമാനം.

അണ്ണാ ഹസാരെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ റോയിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അഹമ്മദ് നഗറിലെ റലേഗണ്‍ സിദ്ധിയില്‍ വ്യാഴാഴ്ചയാണ് റോയി ഹസാരെയുമായി കൂടിക്കാഴ്ച നടത്തിയത്. ദില്ലിയില്‍ വെച്ച് ഫെബ്രുവരി 18 ന് മമതാ ബാനര്‍ജി അണ്ണാ ഹസാരെയുമായി കൂടിക്കാഴ്ച നടത്തുമെന്നും റോയി അറിയിച്ചു.

annahazare

അണ്ണാ ഹസാരെയുടെ പിന്തുണ കിട്ടുന്നത് തൃണമൂല്‍ കോണ്‍ഗ്രസിന് അഭിമാനമാണ് എന്ന് മുകുള്‍ റോയി പറഞ്ഞു. മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രി കൂടിയായ മുകുള്‍ റോയി മമതാ ബാനര്‍ജിയുടെ സന്ദേശവുമായാണ് അണ്ണാ ഹസാരെയെ കണ്ടത്. നേരത്തെ അണ്ണാ ഹസാരെയുടെ സാമ്പത്തിക പദ്ധതികള്‍ അടങ്ങിയ 17 പോയിന്റുകള്‍ മമതാ ബാനര്‍ജി അംഗീകരിച്ചിരുന്നു.

മമതാ ബാനര്‍ജിയുടെ ലളിത ജീവിതവും കാഴ്ചപ്പാടുകളുമാണ് അവരെ താന്‍ പിന്തുണയ്ക്കാന്‍ കാരണമെന്ന് അണ്ണാ ഹസാരെ പറഞ്ഞു. 120 അടിയുള്ള ചെറിയൊരു വീട്ടിലാണ് അവര്‍ താമസിക്കുന്നത്, ഹവായ് ചെരിപ്പാണ് ഇടുന്നത്. സ്വാതന്ത്ര്യം കിട്ടി 69 വര്‍ഷം കഴിഞ്ഞിട്ടും സാമ്പത്തിക പരിഷ്‌കരണത്തെപ്പറ്റി ഒരു നേതാവും ചിന്തിച്ചില്ല. മമതാ ജി അത് ചെയ്തു.

English summary
Anna Hazare supports Mamata as PM; to campaign for TMC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X