കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപം: കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി, ഡിഎന്‍എ ശേഖരിക്കണം

Google Oneindia Malayalam News

ദില്ലി: വടക്ക് കിഴക്കിന്‍ ദില്ലിയിലെ വര്‍ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് തടഞ്ഞ് ദില്ലി ഹൈക്കോടതി. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മാര്‍ച്ച് 11 വരെ സംസ്കരിക്കരുതെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് വീഡിയോ ക്യാമറയില്‍ ഷൂട്ട് ചെയ്യാനും ആശുപത്രികളോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എല്ലാം മൃതദേഹങ്ങളുടേയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് സൂക്ഷിച്ചു വെക്കണമെന്നും കേസില്‍ അടുത്ത വാദം കേള്‍ക്കുന്ന ബുധനാഴ്ച്ച വരെ തിരിച്ചറിയാന്‍ കഴിഞ്ഞ മൃതദേഹങ്ങള്‍ സംസ്കരിക്കരുതെന്നും ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, ഐ എസ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് അധികൃതരോട് നിർദ്ദേശിക്കുകയായിരുന്നു. കൂടുതള്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

ഹേബിയസ് കോര്‍പ്പസ്

ഹേബിയസ് കോര്‍പ്പസ്

വടക്ക് കിഴക്കന്‍ ദില്ലിയില്‍ കഴിഞ്ഞ ആഴ്ച്ച പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപത്തിനിടെ കാണാതായ ഹംസ എന്നയാള്‍ക്ക് വേണ്ടി ഭാര്യാ സഹോദരന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി നിര്‍ണ്ണായക നിര്‍ദ്ദേശങ്ങള്‍ ആശുപത്രി അധികൃതര്‍ക്ക് നല്‍കിയത്.

 മൃതദേഹം കണ്ടെത്തി

മൃതദേഹം കണ്ടെത്തി

അതേസമയം, ഹംസയുടെ മൃതദേഹം ഗോകുല്‍ പുരിയിലെ അഴുക്ക് ചാലില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് വാദം കേള്‍ക്കുന്നതിനിടെ പോലീസ് കോടതിയില്‍ അറിയിച്ചു. ആര്‍എംഎല്‍ ആശുപത്രിയില്‍ വെച്ച് തിങ്കളാഴ്ച്ച് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും പോലീസ് വ്യക്തമാക്കി. അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ വിവരവും ഹൈക്കോടതി തേടിയിട്ടുണ്ട്.

പൊതുതാല്‍പര്യ ഹര്‍ജി

പൊതുതാല്‍പര്യ ഹര്‍ജി

വടക്ക് കിഴക്കന്‍ ദില്ലിയില്‍ നടന്ന വര്‍ഗീയ കലാപത്തില്‍ ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പട്ടിക പുറത്ത് വിടണമെന്നാവശ്യപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ദില്ലി സര്‍ക്കാറില്‍ നിന്നും പോലീസില്‍ നിന്നും അറസ്റ്റ് ചെയ്യപ്പട്ടവരുടെ പട്ടിക കോടതി തേടിയത്.

വിവരം പ്രസിദ്ധീകരിക്കണം

വിവരം പ്രസിദ്ധീകരിക്കണം

കലാപവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി വ്യാഴാഴ്ച്ച ദില്ലി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ സഹിതമുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. കലാപവുമായി ബന്ധപ്പെട്ട് 654 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും 1820 പേരെ അറസ്റ്റ് ചെയ്തെന്നുമാണ് പോലീസ് അറിയിക്കുന്നത്.

Recommended Video

cmsvideo
Rs 25,000 crore loss estimated in Delhi riots
കൊല്ലപ്പെട്ടവര്‍ 53

കൊല്ലപ്പെട്ടവര്‍ 53

അതേസമയം ഏറ്റവും അവസാനമായി പുറത്തു വന്ന കണക്കുകള്‍ പ്രകാരം ദില്ലി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി ഉയര്‍ന്നു.ആശുപത്രികള്‍ പുറത്തുവിട്ട കണക്കനുസരിച്ചാണ് മരണസംഖ്യ ഉയര്‍ന്നത്. ജിടിബി ആശുപത്രിയില്‍ 44 പേരും മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ അഞ്ചുപേരും മൂന്ന് പേര്‍ ലോക് നായക് ആശുപത്രിയിലും മരിച്ചു. ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തത് ജഗ് പ്രവേശ് ചന്ദ്ര ആശുപത്രിയിലാണ്.

 <strong>ഹരിദാസിനെ ചേര്‍ത്ത് പിടിച്ച് മമ്മൂട്ടി; ചികിത്സാ സഹായം ഏറ്റെടുത്തു, യാത്ര ചിലവകളും വഹിക്കും</strong> ഹരിദാസിനെ ചേര്‍ത്ത് പിടിച്ച് മമ്മൂട്ടി; ചികിത്സാ സഹായം ഏറ്റെടുത്തു, യാത്ര ചിലവകളും വഹിക്കും

നാടക വണ്ടി വിവാദത്തില്‍ ട്വിസ്റ്റ്; 24000 പിഴയല്ല അളവാണ്, കണക്കുകള്‍ വ്യക്തമാക്കി അധിക‍ൃതര്‍നാടക വണ്ടി വിവാദത്തില്‍ ട്വിസ്റ്റ്; 24000 പിഴയല്ല അളവാണ്, കണക്കുകള്‍ വ്യക്തമാക്കി അധിക‍ൃതര്‍

English summary
HC blocks cremation of bodies in Delhi riot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X