Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ രാധേ മായെ കോടതി രക്ഷിച്ചു!!! മുന്‍കൂര്‍ ജാമ്യം

മുംബൈ: ഒരു സ്ത്രീധന പീഡന കേസ് ആണ് രാധേ മാ എന്ന ആള്‍ദൈവത്തെ ഇത്രയും പ്രശസ്ത(?)യാക്കിയത്. അല്ലെങ്കില്‍ നമ്മള്‍ മലയാളികള്‍ ഇങ്ങനെ ഒരാളെ കുറിച്ച് കേള്‍ക്കാന്‍ പോലും സാധ്യതയില്ല.

ആ കേസിനെ തുടര്‍ന്നാണ് രാധേ മായെകുറിച്ചുള്ള അപസര്‍പ്പക കഥകള്‍ മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി പുറത്ത് വന്നത്. സംഭവം വിവാദമായപ്പോഴും രാധേ മാ എന്ന ആള്‍ ദൈവത്തെ പിന്തുണയ്ക്കാന്‍ ആളുകളുണ്ടായിരുന്നു.

എന്തായാലും ആ സ്ത്രീധന പീഡന കേസില്‍ രാധേ മായെ പോലീസ് അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പായി. രാധേ മായ്ക്ക് മുംബൈ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

സ്ത്രീധന പീഡനം

സ്ത്രീധന പീഡനം

രാധേ മായുടെ അനുയായി ആയിരുന്ന സ്ത്രീ തന്നെയാണ് അവര്‍ക്കെതിരെ സ്ത്രീധന പീഡനത്തിന് കേസ് കൊടുത്തത്. സ്ത്രീധന പീഡനത്തിന് ഭര്‍ത്താവിനേയും കുടുംബത്തേയും പ്രേരിപ്പിച്ചു എന്നായിരുന്നു കേസ്.

കുട്ടിക്കുപ്പായമിട്ട ആള്‍ദൈവം

കുട്ടിക്കുപ്പായമിട്ട ആള്‍ദൈവം

സാധാരണ ആള്‍ദൈവങ്ങളെ പോലെ ആയിരുന്നില്ല രാധേ മാ എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കുട്ടിക്കുപ്പായമിട്ട് നില്‍ക്കുന്ന രാധേ മായുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി.

സണ്ണി ലിയോണ്‍

സണ്ണി ലിയോണ്‍

രാധേ മാ സണ്ണി ലിയോണിന്റെ ആരാധികയാണെന്നും പ്രചാരണം ഉണ്ടായി.

 ലൈംഗികാപവാദങ്ങള്‍

ലൈംഗികാപവാദങ്ങള്‍

രാധേ മാ വിവാദ നായികയായപ്പോള്‍ അപവാദങ്ങള്‍ക്കും പഞ്ഞമില്ലാതായി. രാധേ മായ്‌ക്കെതിരെ ലൈംഗിക അപവാദങ്ങളുമായി പലരും രംഗത്തെത്തുകയും ചെയ്തു

കേസുകളും ഏറെ

കേസുകളും ഏറെ

സ്ത്രീധന പീഡന കേസിലൂടെ മാധ്യമ ശ്രദ്ധ നേടിയ രാധേ മായ്ക്ക് ഇനിയും ഒട്ടേറെ കേസുകള്‍ നേരിടേണ്ടി വരും എന്നാണ് തോന്നുന്നത്. കാരണം പരാതിക്കാര്‍ ഏറെയുണ്ട് എന്നത് തന്നെ!

പാകിസ്താന്‍ ചാരവനിത?

പാകിസ്താന്‍ ചാരവനിത?

ഇനിതിനിടെ ആണ് രാധേ മാ പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐയുടെ ആളാണെന്ന് ആരോപണം ഉയര്‍ന്നത്. വിഎച്ച്പി നേതാവായിരുന്നു ഇത്തരം ഒരു ആരോപണം ഉന്നയിച്ചത്.

കീഴ്‌ക്കോടതി തള്ളി

കീഴ്‌ക്കോടതി തള്ളി

സ്ത്രീധന പീഡന കേസില്‍ അറസ്റ്റ് ഉണ്ടാകും എന്ന് ഉറപ്പായപ്പോഴാണ് രാധേ മാ കോടതിയെ സമീപിച്ചത്. എന്നാല്‍ സെഷന്‍സ് കോടതി രാധേ മായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

 സെക്‌സ് റാക്കറ്റ്

സെക്‌സ് റാക്കറ്റ്

രാധേ മാ സെക്‌സ് റാക്കറ്റിന്റെ ഭാഗമാണെന്ന് വരെ ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രമുഖ മോഡല്‍ ആയ ആര്‍ഷി ഖാന്‍ ആണ് ഇങ്ങനെ ഒരു ആക്ഷേപം ഉന്നയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+