രാധേ മായ്ക്കും ഭക്തര്‍ക്കും താത്കാലിക ആശ്വാസം
മുംബൈ: സ്ത്രീധന പീഡനക്കേസില്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭീതിയില്‍ കഴിഞ്ഞിരുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം രാധേ മായ്ക്ക് മുംബൈ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. രണ്ടാഴ്ചത്തെ ജാമ്യം മാത്രമാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ അവരെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധ്യമല്ല.
അതേസമയം, കൂടുതല്‍ തെളിവുകള്‍ അവര്‍ക്കെതിരെ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞാല്‍ രണ്ടാഴ്ചയ്ക്കുശേഷം രാധേ മായെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. എന്നാല്‍, പോലീസിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരിലും ഉന്നതബന്ധമുള്ള രാധേ മായെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത കുറവാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

രാധേ മായുടെ ഭക്തരില്‍ ഒരാളുടെ ഭാര്യയായ നികി ഗുപ്തയാണ് അവര്‍ക്കെതിരെ സ്ത്രീധന പീഡന പരാതി നല്‍കിയത്. ഭര്‍ത്താവിനെയും കുടുംബാംഗങ്ങളെയും നിര്‍ബന്ധിച്ച് തന്നില്‍ നിന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുന്നതായാണ് പരാതി. പരാതിയെ തുടര്‍ന്ന് അവരെ പോലീസ് ഒരുവട്ടം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
അടുത്ത ദിവസം രാധേ മായെ വീണ്ടും ചോദ്യം ചെയ്‌തേക്കും. അതേസമയം, താന്‍ ആരെയും സ്ത്രീധനത്തിനായി പ്രേരിപ്പിച്ചിട്ടില്ലെന്നും പരാതിക്കാരിയെ തനിക്ക് അറിയില്ലെന്നുമാണ് രാധേ മായുടെ പ്രതികരണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തനിക്കുള്ള ശിക്ഷ വിധിക്കേണ്ടത് ദൈവമാണെന്നും കുട്ടിയുടുപ്പിട്ട ആള്‍ദൈവം നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications