രാധേ മാ യുവതീയുവാക്കളെ സെക്സിന് പ്രേരിപ്പിക്കുന്നതായി ഹൈക്കോടതിയില്‍ പരാതി
മുംബൈ: സ്വയം പ്രഖ്യാപിത ആള്‍ദൈവം രാധേ മായ്ക്കെതിരെ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ മുംബൈ ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടു. ഫാല്‍ഗുനി ബ്രാംഭട്ട് എന്ന വക്കീല്‍ ആണ് തന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടക്കുന്നില്ലെന്നു കാട്ടി കോടതിയെ സമീപിച്ചത്.
ഇതേ തുടര്‍ന്ന് കോടതി പോലീസിനോട് രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തശേഷം കേസ് എന്തായെന്ന് കോടതി ചോദിച്ചു. രാധേ മായ്ക്കെതിരെ തെളിവുകളുണ്ടെങ്കില്‍ അത് പോലീസിന് കൈമാറാന്‍ ഫാല്ഗുനിയോട് കോടതി നിര്ഗ്ഗേശിക്കുകയും ചെയ്തു.

തന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നില്ലെന്നും രാധേ മായുടെ ആശ്രമത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും ഫാല്‍ഗുനി കോടതിയെ അറിയിച്ചു. യുവതീ യുവാക്കളെ തന്റെ ആശ്രമത്തിലേക്ക് ആകര്‍ഷിച്ചശേഷം രാധേ മാ സെക്സിനായി പ്രേരിപ്പിക്കുകയാണ്. വന്‍ തോതിലുള്ള സെക്സ് റാക്കറ്റ് ആണ് നടന്നുകൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് രൂപ ഒഴുകിയെത്തുന്ന രാധേ മായുടെ ചാരിറ്റബിള്‍ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തതല്ലെന്നും ഫാല്‍ഗുനി കോടതിയില്‍ വ്യക്തമാക്കി.
രാധേ മായ്ക്കെതിരെയുള്ള ഒട്ടേറെ കേസുകളില്‍ ഒന്നാണ് ഫാല്ഗുനിയുടേത്. നേരത്തെ, അവര്‍ക്കെതിരെ സെക്സിന് പ്രേരിപ്പിച്ചതിനും, സ്ത്രീധന പീഡനത്തിനുമൊക്കെ കേസ് നിലവിലുണ്ട്. മിക്ക കേസുകളിലും അന്വേഷണം പുരോഗമിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പോലീസ് തലത്തിലും ഭരണതലത്തിലും ഉന്നത സ്വാധീനമുള്ള വ്യക്തിയാണ് രാധേ മാ.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications