കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീടുകളില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ നീക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി; മൂന്ന് മാസം സമയം

Google Oneindia Malayalam News

Recommended Video

cmsvideo
മോദിചിത്രം വീടുകളിൽനിന്നും മാറ്റാൻ ഹൈക്കോടതി നിർദ്ദേശം!

ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന നാല് സംസ്ഥാനങ്ങളില്‍ ഒന്നാണ് മധ്യപ്രദേശ്. 2003 മുതല്‍ ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. എന്നാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംസ്ഥാന ഭരണം നഷ്ടപ്പെടുമെന്നാണ് അഭിപ്രായ സര്‍വ്വേകള്‍ വ്യക്തമാക്കിയത്.

മറുപക്ഷത്ത് മയാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടുള്‍പ്പടേയുള്ള പ്രതിപക്ഷ കക്ഷികളുമായി യോജിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഈ സവിശേഷ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നേട്ടം എല്ലാ ജനങ്ങളിലും എത്തിക്കാനുള്ള ശ്രമം ബിജെപി തുടങ്ങിയത്. ഇതിന് വേണ്ടി സര്‍ക്കാര്‍ പദ്ധതികളും ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിരുന്നു. ഈ നീക്കത്തിന് ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് തന്നെ കനത്ത തിരിച്ചടിയുണ്ടായിരിക്കുകയാണ്.

പ്രധാനമന്ത്രി ആവാസ് യോജന

പ്രധാനമന്ത്രി ആവാസ് യോജന

സംസ്ഥാനത്ത് പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎഐ)പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും ചിത്രങ്ങള്‍ സ്ഥാപിച്ചിരുന്നു.

ഹൈക്കോടതിയുടെ ഇടപടെല്‍

ഹൈക്കോടതിയുടെ ഇടപടെല്‍

ഇതിനെതിരായി നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇടപടെല്‍ ഉണ്ടായിരിക്കുന്നത്. ഡിസംബര്‍ 20 ന് മുമ്പായി പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളില്‍ നിന്ന് പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ചിത്രങ്ങള്‍ മാറ്റണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.

ഗ്വാളിയോര്‍ ബെഞ്ച്

ഗ്വാളിയോര്‍ ബെഞ്ച്

മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോര്‍ ബെഞ്ചിന്റെതാണ് ഈ സുപ്രധാന ഉത്തരവ്. സഞ്ജയ് യാദവ്, വിവേക് അഗര്‍വാള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

 മൂന്ന് മാസത്തെ സമയം

മൂന്ന് മാസത്തെ സമയം

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പദ്ധതി പ്രകാരം പൊതുജനങ്ങള്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്ന വീടുകളില്‍ ഒരു രാഷ്ട്രീയ നേതാക്കാന്‍മാരുടേയും പേരോ ചിത്രങ്ങളോ ഉണ്ടാവാന്‍ പാടില്ലെന്നും കോടതി ഉത്തരിവിട്ടിട്ടുണ്ട്. നിലവിലെ ചിത്രങ്ങള്‍ മാറ്റാന്‍ മൂന്ന് മാസത്തെ സമയമാണ് കോടതി നല്‍കിയിരിക്കുന്നത്.

റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

ഡിസംബര്‍ 20 ന് മുമ്പായി പദ്ധക്ക് കീഴില്‍ നിര്‍മ്മിച്ച വീടുകളില്‍ സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ വീടുകളില്‍ നിന്നും ചിത്രങ്ങല്‍ നീക്കം ചെയ്ത് കോടതിക്ക് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സാര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രാഷ്ട്രീയ മുതലെടുപ്പിനായി

രാഷ്ട്രീയ മുതലെടുപ്പിനായി

പൊതുപണം ഉപയോഗിച്ചാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീടുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. അതിനാല്‍ രാഷ്ട്രീയ മുതലെടുപ്പിനായി ഈ പദ്ധതിയെ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും സഞ്ജയ് പുരോഹിതിന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ വാദിച്ചു.

ഇതിനോടകം തന്നെ

ഇതിനോടകം തന്നെ

എന്നാല്‍ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ ഇതിനോടകം തന്നെ ഉത്തരവ് പുറപ്പെടുവിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇനി മുതല്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ലോഗോ മാത്രമേ വീടുകളില്‍ സ്ഥാപിക്കു എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പൂമുഖത്തും അടുക്കളയിലും

പൂമുഖത്തും അടുക്കളയിലും

പദ്ധതിക്ക് കീഴില്‍ നിര്‍മിക്കുന്ന വീടുകളുടെ പൂമുഖത്തും അടുക്കളയിലും പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ചിത്രങ്ങള്‍ പതിക്കണമെന്നായിരുന്നു സംസ്ഥാന നഗര വികസന വകുപ്പ് ഏപ്രില്‍ 4 ന് പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്.

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

പൊതുഖജനാവില്‍ നിന്ന് പണമെടുത്ത് നടപ്പിലാക്കുന്ന പദ്ധതികളില്‍ നേതാക്കന്‍മാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്യുന്നത് ശരിയായ നടപടിയല്ല. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പ് നേരില്‍കണ്ട് ജനങ്ങളെ സ്വാധിനിക്കാനാണ് സര്‍ക്കാറിന്റെ ഇത്തരം ശ്രമങ്ങളെന്നും ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.

English summary
Madhya Pradesh HC orders removal of tiles bearing PM Modi, CM’s photos on houses built under PMAY
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X