കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നല്ല കുട്ടികളെ ഗര്‍ഭം ധരിക്കാന്‍ ആര്‍എസ്എസ്; ഗര്‍ഭ സന്‍സ്‌കാര്‍, ഹൈക്കോടതിക്ക് ഞെട്ടല്‍!!

ഇത്തരം ക്ലാസുകള്‍ക്കും വിഷയങ്ങള്‍ക്കും എന്തെങ്കിലും ശാസ്ത്രീയ അടിത്തറകള്‍ ഉണ്ടോ എന്നു ചോദിച്ച കോടതി ഇതിന് എന്തെങ്കിലും തെളിവ് ഹാജരാക്കാനുണ്ടോ എന്നും ആരാഞ്ഞു.

  • By Ashif
Google Oneindia Malayalam News

കൊല്‍ക്കത്ത: ആര്‍എസ്എസ് കൊല്‍ക്കത്തിയില്‍ നടത്തുന്ന ഗര്‍ഭ സന്‍സ്‌കാര്‍ ക്യാംപിനെ ചോദ്യം ചെയ്ത് കല്‍ക്കത്ത ഹൈക്കോടതി. ഇതുകൊണ്ട് എന്താണ് സംഘാടകര്‍ ഉദ്ദേശിക്കുന്നതെന്ന് കോടതി ചോദിച്ചു.

ആര്‍എസ്എസിന്റെ ആരോഗ്യ സംഘടനയായ ആരോഗ്യഭാരതിയാണ് രണ്ടുദിവസത്തെ ക്യാംപ് സംഘടിപ്പിക്കുന്നത്. ശനിയും ഞായറുമാണ് ക്യാംപ്. ഇത്തരം പരിപാടികള്‍ക്ക് എന്തെങ്കിലും ശാസ്ത്രീയ അടിത്തറയുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു.

പാരമ്പര്യ കൗണ്‍സലിങ്

എങ്ങനെ നല്ല കുട്ടികളെ ഗര്‍ഭം ധരിക്കാം എന്നാണ് ക്യാംപ് പഠിപ്പിക്കുന്നത്. ഇതിനായി ഒരു പാരമ്പര്യ കൗണ്‍സലിങ് എന്നതാണ് ക്യാംപിന്റെ ഉദ്ദേശം. ഇത്തരം പരിപാടികള്‍ക്ക് ശാസ്ത്രീയ അടിത്തറയുണ്ടോ എന്നാണ് കോടതി ചോദിച്ചത്.

ഗുജറാത്തിലെ പ്രഫസര്‍ ക്ലാസെടുക്കും

ആയുര്‍വേദത്തില്‍ വിദഗ്ധനെന്ന് അവകാശപ്പെടുന്ന ഗുജറാത്തിലെ പ്രഫസറാണ് ദമ്പതികള്‍ക്ക് ക്ലാസെടുക്കുക. സമാനമായ പരിപാടി ഗുജറാത്തിലും ആര്‍എസ്എസ് സംഘടിപ്പിച്ചിരുന്നു. ഹിന്ദു ആചാരങ്ങളിലൂടെ മിടുക്കരായ കുട്ടികളെ ലഭിക്കുമെന്നാണ് ആര്‍എസ്എസ് പറയുന്നത്.

ഗര്‍ഭപാത്രം ശുദ്ധീകരിക്കപ്പെടും

ക്ലാസില്‍ പങ്കെടുത്താല്‍ ഗര്‍ഭപാത്രം ശുദ്ധീകരിക്കപ്പെടുമെന്നും പുനര്‍ജീവിപ്പിക്കപ്പെടുമെന്നും സംഘാടകര്‍ പറയുന്നു. 162 ദിവസത്തെ ശുദ്ധീകരണ യജ്ഞമാണ് സംഘാടകര്‍ ദമ്പതികളോട് ആവശ്യപ്പെടുന്നത്. ഇതില്‍ 90 ദിവസം ഭാര്യയ്ക്കാണ്. ബാക്കി ഭര്‍ത്താവിനും.

ശേഷം വേണം ഗര്‍ഭം ധരിക്കാന്‍

എന്തൊക്ക ചെയ്യണം, ഏത് ഭക്ഷണം കഴിക്കണം എന്നീ കാര്യങ്ങളെല്ലാം ക്യാംപില്‍ നിര്‍ദേശിക്കും. ഇതൊരു ശുദ്ധീകരണ യജ്ഞം ആണ്. ഇതിലൂടെ കടന്നുപോയ ശേഷം വേണം ഗര്‍ഭം ധരിക്കാന്‍. ഇതാണ് ക്യാംപിലെ പ്രധാന നിബന്ധന. ഈ ശുദ്ധീകരണ പ്രക്രിയ കാത്തുസൂക്ഷിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിനോട് സംസാരിക്കാന്‍ സാധിക്കുമെന്നും സംഘാടകര്‍ പറയുന്നു.

നിരോധിക്കണമെന്ന് കമ്മീഷന്‍

ആരോഗ്യ ഭാരതിയുടെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി ആര്‍എസ്എസ് സംഘടിപ്പിക്കുന്ന ക്യാംപിനെതിരേ പശ്ചിമ ബംഗാളിലെ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇത്തരം പരിപാടികള്‍ നിരോധിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

തെളിവായി ഒന്നും ഹാജരാക്കിയില്ല

ഇത്തരം ക്ലാസുകള്‍ക്കും വിഷയങ്ങള്‍ക്കും എന്തെങ്കിലും ശാസ്ത്രീയ അടിത്തറകള്‍ ഉണ്ടോ എന്നു ചോദിച്ച കോടതി ഇതിന് എന്തെങ്കിലും തെളിവ് ഹാജരാക്കാനുണ്ടോ എന്നും ആരാഞ്ഞു. തെളിവായി ആരോഗ്യ ഭാരതിക്ക് ഒന്നും ഹാജരാക്കാന്‍ സാധിച്ചില്ല.

English summary
The Calcutta High Court on Friday questioned the scientific basis of the workshop on “Garbha Sanskar” or ‘traditional parental guidance for having good children’, organised by Arogya Bharathi, the health wing of the Rashtriya Swayamsevak Sangh (RSS).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X