കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കോടതികൾ സമാന്തര സർക്കാരായി പ്രവർത്തിക്കുന്നു; വിമര്‍ശനവുമായി സോളിസിറ്റര്‍ ജനറല്‍

  • By Desk
Google Oneindia Malayalam News

ദില്ലി; ഹൈക്കോടതികൾ സമാന്തര സർക്കാരായി പ്രവർത്തിക്കുന്നുവെന്ന വിമർശനവുമായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത. കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജിയിൽ വ്യാഴാഴ്ച സുപ്രീം കോതിയിൽ ഹാജരായപ്പോഴാണ് മേത്ത വിമർശനം ഉന്നയിച്ചത്.

നിലവിൽ കൊവിഡ് സംബന്ധിച്ച് കേസുകൾ ഹൈക്കോടതിയുടെ കീഴിലുണ്ട്. നിലവിൽ അലഹബാദ്, ആന്ധ്രാപ്രദേശ്, ബോംബെ, കൊൽക്കത്ത, ദില്ലി, ഗുവാഹട്ടി, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, ജാർഖണ്ഡ്, കർണാടക, കേരളം, മദ്രാസ്, മണിപ്പൂർ, മേഘാലയ, പട്ന, ഒറീസ, സിക്കിം, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ ഹൈക്കോടതികളാണ് കൊവിഡുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നത്. അതേസമയം ബോംബെ, ദില്ലി, ആന്ധ്രാപ്രദേശ്, പട്ന തുടങ്ങിയ ചില ഹൈക്കോടതികൾ വിഷയത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

scmehta-159083492

മേത്ത സുപ്രീം കോടതിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തുന്നതിന് തൊട്ട് മുൻര് തെലങ്കാന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കോ മൃതദേഹങ്ങൾ ആശുപത്രികളിൽ നിന്ന് വിട്ട് നൽകും മുൻപ് കൊവിഡ് പരിശോധന നടത്തണമെന്ന് ഉത്തരവിട്ടിരുന്നു. ജസ്റ്റിസുമാരായ ആര്‍ എസ് ചൗഹാന്‍, ബി വിജയന്‍ റെഡ്ഡി എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു വിധി. രൂക്ഷ വിമർശനമായിരുന്നു കോടതി സർക്കാരിനെതിരെ ഉയർത്തിയത്. കൊവിഡ് കേസുകളുടെ എണ്ണം കുറച്ചുകാണിക്കാന്‍ സംസ്ഥാനങ്ങൾ ശ്രമിക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി.

മാർച്ച് 18 ന് അലഹബാദ് ഹൈക്കോടതിയിൽ നിന്നാണ് ആദ്യത്തെ വിശദമായ ഉത്തരവ്. ലോക്ക് ഡൗൺ സമയത്ത് ദുരിതാശ്വാസത്തിനായി കോടതികളെ സമീപിക്കാൻ നിർബന്ധിതരായ വ്യക്തികൾക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിക്കരുതെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് നിർദ്ദേശിച്ചു.അടുത്ത ദിവസം കേരള ഹൈക്കോടതിയും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ ഈ ഉത്തരവുകൾ അടുത്ത ദിവസം സുപ്രീം കോടതി റദ്ദ് ചെയ്തിരുന്നു.

അതേസമയം മേത്തയുടെ പരാമർശനത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. കുടിയേറ്റക്കാരുടെ ദുരവസ്ഥ കൈകാര്യം ചെയ്യുന്ന സുപ്രീം കോടതിയിലെ ഒരു നിയമ ഉദ്യോഗസ്ഥൻ പറഞ്ഞത് മാധ്യമപ്രവർത്തകർ കഴുകന്മാരാണ്, ഹൈക്കോടതികൾ സമാന്തര സർക്കാരുകൾ നടത്തുന്നു എന്നാണ്. ഇത് യഥാർത്ഥത്തിൽ നിയമം അല്ല, രാഷ്ട്രീയമാണ് മുതിർന്ന അഭിഭാഷകൻ കബിൽ സിബൽ ട്വീറ്റ് ചെയ്തു.

English summary
HC's acting like ‘parallel’ govt says SG Tushar Mehta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X