കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച്ഡി ദേവഗൗഡയെ ചതിച്ചതാ!! പാലം വലിച്ചത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍! വീണ്ടും പൊട്ടിത്തെറി?

  • By
Google Oneindia Malayalam News

ബെംഗളൂരു: കാവിക്കാറ്റ് ഉഴുതുമറിച്ച ഒരേയൊരു ദക്ഷിണേന്ത്യന്‍ സംസ്ഥാനം കര്‍ണാടകയായിരുന്നു. ആകെയുള്ള 28 സീറ്റില്‍ 25 ഉം ബിജെപി ഇവിടെ തൂത്തുവാരി. ഭരണകക്ഷിയായ കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന് വെറും മൂന്ന് സീറ്റുകള്‍ കൊണ്ട് തൃപ്തി പെടേണ്ടി വന്നു. മോദി തരംഗത്തില്‍ നിരവധി പ്രബല നേതാക്കളാണ് കര്‍ണാടകത്തില്‍ തകര്‍ന്നടിഞ്ഞത്. അക്കൂട്ടത്തില്‍ ഒരാളാണ് ദള്‍ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രി കൂടിയായ എച്ച്ഡി ദേവഗൗഡ. തുംകൂരുവില്‍ മത്സരിച്ച ദേവഗൗഡയ്ക്ക് ബിജെപി സ്ഥാനാര്‍ത്ഥിയുടെ മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ പോലും ആയില്ല.

<strong>ഒരു മാസം ചാനല്‍ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ ഉണ്ടാവില്ല; വിലക്കുമായി എഐസിസി</strong>ഒരു മാസം ചാനല്‍ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ ഉണ്ടാവില്ല; വിലക്കുമായി എഐസിസി

എന്നാല്‍ അധ്യക്ഷന്‍റെ പരാജയത്തിന് കാരണം കോണ്‍ഗ്രസിന്‍റെ പ്രാദേശിക നേതാക്കളാണെന്നാണ് പാര്‍ട്ടിയുടെ തന്നെ ആഭ്യന്തര റിപ്പോര്‍ട്ടില്‍ പറയുന്നത്. ദള്‍-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാക്കാന്‍ ഉതകുന്ന റിപ്പോര്‍ട്ടാണ് തുംകൂര്‍ കോണ്‍ഗ്രസ് നേതൃത്വം എഐസിസിക്ക് സമര്‍പ്പിച്ചിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

കനത്ത പരാജയം

കനത്ത പരാജയം

സിറ്റിങ്ങ് സീറ്റായ ഹസന്‍ കൊച്ചുമകന്‍ പ്രജ്വല്‍ രേവണ്ണയ്ക്ക് നല്‍കിയാണ് ദള്‍ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ തുംകൂരില്‍ മത്സരിക്കാന്‍ എത്തുന്നത്. ഇവിടെ ബിജെപിയുടെ ബസവരാജുവായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ബസവരാജയോട് 13,339 വോട്ടുകള്‍ക്കാണ് ദേവഗൗഡ പരാജയപ്പെട്ടത്.

വന്‍ തിരിച്ചടി

വന്‍ തിരിച്ചടി

അതേസമയം ദേവഗൗഡയുടെ സിറ്റിങ്ങ് മണ്ഡലമായിരുന്ന ഹസനില്‍ പ്രജ്വല്‍ രേവണ്ണ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റായ തുംകുരുവില്‍ ദള്‍ അധ്യക്ഷന്‍റെ പരാജയം പാര്‍ട്ടിയെ ചെറുതായൊന്നുമല്ല അസ്വസ്ഥതപെടുന്നത്.

കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍

കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍

ഇതിനിടെ ദേവഗൗഡയുടെ പരാജയത്തിന്‍റെ കാരണം വിശദീകരിച്ചുള്ള തുംകൂരു നേതൃത്വത്തിന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ ചരട് വലിയാണ് ദേവഗൗഡയെ വീഴ്ത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തുംകുരു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ആര്‍ രാമകൃഷ്ണയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പാലം വലിച്ചു

പാലം വലിച്ചു

റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ-ദള്‍ അധ്യക്ഷന്‍ ദേവഗൗഡയെ വിജയിപ്പിക്കുന്നതിനായി വോട്ടര്‍മാര്‍ക്ക് നല്‍കാന്‍ പ്രാദേശിക നേതാക്കള്‍ക്ക് പണം കൈമാറിയിരുന്നു. എന്നാല്‍ നേതാക്കള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് മറിക്കാനാണ് ഈ പണം ഉപയോഗിച്ചത്, എഐസസിസി സെക്രട്ടറി കെസി വേണുഗോപാലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രാദേശിക നേതാക്കള്‍

പ്രാദേശിക നേതാക്കള്‍

മധുഗിരിയിലെ നേതാവായ കെഎന്‍ രാജണ്ണ, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് ആര്‍ രാജേന്ദ്ര, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിജെ രാജണ്ണ, ചൗദപ്പ, ശാന്തള രാജണ്ണ, മഞ്ജുള തുടങ്ങിയ നേതാക്കളാണ് കാലുവാരിയതെന്നാണ് റിപ്പോര്‍ട്ടില്‍ ഉളളത്.

മധുഗിരിയില്‍ മാത്രം

മധുഗിരിയില്‍ മാത്രം

മധുഗിരി നിയോജക മണ്ഡലത്തില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് വെറും 2500 വോട്ടുകളാണ്. എന്നാല്‍ ഇത്തവണ 72,909 വോട്ടുകളാണ് മണ്ഡലത്തില്‍ മാത്രം ബിജെപി നേടിയത്. ഇതിന് പിന്നില്‍ മധുഗിരി നേതാവായ കെഎന്‍ രാജണ്ണയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആശയക്കുഴപ്പം

ആശയക്കുഴപ്പം

കോണ്‍ഗ്രസ് നേതാവും മുന്‍ തുംകൂര്‍ എംപിയുമായ മുദ്ദഹനുമേ ഗൗഡയേയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്. മുദ്ദഹനുമയ്ക്ക് സീറ്റ് നിഷേധിച്ചാണ് ദേവഗൗഡയെ ഇത്തവണ തുംകൂരില്‍ സഖ്യ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചത്. ഇതോടെ മുദ്ദനഹൗഡ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു.

പ്രചരണത്തില്‍ നിന്ന്

പ്രചരണത്തില്‍ നിന്ന്

ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയേതെന്ന് കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് ഇദ്ദേഹം നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചിരുന്നു. എന്നാല്‍ ദേവഗൗഡയ്ക്ക് വേണ്ടി മണ്ഡലത്തില്‍ പ്രചരണത്തിന് ഇറങ്ങാന്‍ ഹനുമേന തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതൃപ്തി

അതൃപ്തി

ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ദളും സഖ്യത്തിലായിരുന്നു മത്സരിച്ചിരുന്നത്. സഖ്യസര്‍ക്കാരില്‍ നേരത്തേ തന്നെ പല നേതാക്കള്‍ക്കും വിയോജിപ്പ് ഉള്ളിരിക്കേയായിരുന്നു ഒരുമിച്ച് മത്സരിക്കാനുള്ള നേതൃത്വത്തിന്‍റെ തിരുമാനം. ദളുമായുള്ള കോണ്‍ഗ്രസിന്‍റെ സഖ്യത്തിനെതിരെ പ്രാദേശിക നേതാക്കള്‍ തുടക്കം മുതല്‍ തന്നെ രണ്ട് തട്ടിലായിരുന്നു

മാണ്ഡ്യയില്‍

മാണ്ഡ്യയില്‍

ദളിന്‍റെ സിറ്റിങ്ങ് സീറ്റായ മാണ്ഡ്യയില്‍ എച്ച്ഡി കുമാരസ്വാമിയുടെ മകനും നടനുമായ നിഖില്‍ കുമാരസ്വാമിയുടെ പരാജയത്തിന് കാരണം കോണ്‍ഗ്രസ്-ദള്‍ പ്രാദേശിക നേതാക്കള്‍ പരസ്പരം വലിച്ചതാണെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. അവിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ നടി സുമലതയ്ക്ക് വേണ്ടി കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു. ഇവിടെ വലിയ ഭൂരിപക്ഷത്തിലാണ് സുമലത വിജയിച്ചത്.

വലിയ പൊട്ടിത്തെറി?

വലിയ പൊട്ടിത്തെറി?

ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം സഖ്യത്തിനുള്ളില്‍ നേതാക്കള്‍ക്കിടയിലെ അതൃപ്തിയാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് തുംകുരുവിലെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. സഖ്യത്തിന്‍റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപെടാന്‍ റിപ്പോര്‍ട്ട് കാരണമായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

<strong>മണിപ്പൂരില്‍ വേറിട്ട നീക്കം; 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു, ബിജെപിയില്‍ ചേരില്ല, ലക്ഷ്യം...</strong>മണിപ്പൂരില്‍ വേറിട്ട നീക്കം; 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു, ബിജെപിയില്‍ ചേരില്ല, ലക്ഷ്യം...

English summary
hd devagowds shocking loss,internal sabotage congress report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X