കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധി ഇടപെട്ടില്ലെങ്കിൽ സർക്കാർ വീഴും! മന്ത്രിസഭാ വികസനത്തിൽ കുരുങ്ങി കർണാടക സർക്കാർ

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുൽ ഗാന്ധി ഇടപെട്ടില്ലെങ്കിൽ സർക്കാർ വീഴും

ബെംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ തുലാസില്‍ ആടുകയാണ്. സര്‍ക്കാരിലും പാര്‍ട്ടിക്കുളളിലുമുളള പ്രശ്‌നങ്ങള്‍ ഒരു വശത്തുണ്ട്. മറുവശത്ത് സര്‍ക്കാരിനെ അട്ടിമറിക്കാനുളള ബിജെപിയുടെ ശ്രമങ്ങളുമുണ്ട്. താല്‍ക്കാലികമായി ഓപ്പറേഷന്‍ താമര ബിജെപി നിര്‍ത്തി വെച്ചിരിക്കുകയാണ് എന്നത് സര്‍ക്കാരിന് ആശ്വാസമാണ്.

എന്നാല്‍ കോണ്‍ഗ്രസിലും ജെഡിഎസിലുമുളള പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ വലയ്ക്കുന്നു. അസംതൃപ്തരെ അനുനയിപ്പിക്കാനായി മന്ത്രിസഭാ വികസനത്തിനുളള തയ്യാറെടുപ്പിലാണ് കുമാരസ്വാമി. എന്നാല്‍ മന്ത്രിസ്ഥാനങ്ങള്‍ക്ക് വേണ്ടിയുളള കലാപം കോണ്‍ഗ്രസിനേയും ജെഡിഎസിനേയും വീണ്ടും കുഴപ്പത്തിലാക്കുന്നു. അതിനിടെ സഹായം തേടി രാഹുല്‍ ഗാന്ധിക്ക് മുന്നിലെത്തിയിരിക്കുകയാണ് ജെഡിഎസ്.

മന്ത്രിസഭാ വികസനം

മന്ത്രിസഭാ വികസനം

ദള്‍-കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ബുധനാഴ്ച നടക്കാനിരിക്കുകയാണ്. ബിജെപിയുടെ ഓപ്പറേഷന്‍ താമര ഭീഷണിയെ ചെറുക്കുക എന്നതാണ് മന്ത്രിസഭാ പുനസംഘടനയുടെ പ്രധാന ലക്ഷ്യം. മാത്രമല്ല കോണ്‍ഗ്രസ് എംഎല്‍എമാരിലെ അസംതൃപ്തരെ അനുനയിപ്പിക്കുക എന്നതും ഈ നീക്കത്തിന് പിന്നിലുണ്ട്.

കസേരയ്ക്ക് കടിപിടി

കസേരയ്ക്ക് കടിപിടി

34 അംഗ മന്ത്രിസഭയില്‍ മൂന്ന് കസേരകളാണ് നിലവില്‍ ഒഴിഞ്ഞ് കിടക്കുന്നത്. അതില്‍ ഒരു മന്ത്രിസ്ഥാനം കോണ്‍ഗ്രസിനും രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ജെഡിഎസിനും അവകാശപ്പെട്ടതാണ്. അതേസമയം മന്ത്രിക്കസേര നോട്ടമിട്ട് നിരവധി പേര്‍ രംഗത്തുണ്ട് എന്നത് സര്‍ക്കാരിന് തലവേദനയാണ്.

രാഹുല്‍ ഗാന്ധി ഇടപെടണം

രാഹുല്‍ ഗാന്ധി ഇടപെടണം

പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇടപെടണം എന്നാണ് ജെഡിഎസിന്റെയും കോണ്‍ഗ്രസിന്റെയും ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ രാഹുല്‍ ഗാന്ധിയെ കണ്ടു. തുഗ്ലക് ലൈനിലെ വീട്ടിലെത്തിയാണ് രാഹുല്‍ ഗാന്ധിയുമായി ദേവഗൗഡ കൂടിക്കാഴ്ച നടത്തിയത്.

നേതാക്കള്‍ക്കെതിരെ പരാതി

നേതാക്കള്‍ക്കെതിരെ പരാതി

കര്‍ണാടക മന്ത്രിസഭാ പുനസംഘടനയാണ് കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ചാ വിഷയമായത്. ഒരു മണിക്കൂറോളം രാഹുല്‍ ഗാന്ധിയുമായി ദേവഗൗഡ ചര്‍ച്ച നടത്തി. സിദ്ദരാമയ്യ അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ദേവഗൗഡ പരാതി ഉന്നയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കും

മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കും

മാത്രമല്ല പുനസംഘടനയില്‍ മുതിര്‍ന്ന ചില കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കും എന്ന വിവരവും രാഹുല്‍ ഗാന്ധിയെ ദേവഗൗഡ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ വിമര്‍ശകരായ മന്ത്രിമാരാണ് തെറിക്കുക. സര്‍ക്കാരിന്റെ സുഗമമായ മുന്നോട്ട് പോക്കിന് ഇത് അനിവാര്യമാണ് എന്നും ദേവഗൗഡ വ്യക്തമാക്കി.

നേതാക്കളെ നിയന്ത്രിക്കണം

നേതാക്കളെ നിയന്ത്രിക്കണം

കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ ഗാന്ധി ഇടപെട്ട് നിയന്ത്രിക്കണമെന്നും ദേവഗൗഡ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. സഖ്യസര്‍ക്കാരിലെ പ്രശ്‌നങ്ങള്‍ കൂടാതെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളിലെ പ്രശ്‌നങ്ങളും സര്‍ക്കാരിന്റെ മുന്നോട്ട് പോക്കിനെ ബാധിക്കും എന്നും ദേവഗൗഡ കോണ്‍ഗ്രസ് അധ്യക്ഷന് മുന്നറിയിപ്പ് നല്‍കിയതായും സൂചനകളുണ്ട്.

സ്വതന്ത്രർക്ക് മന്ത്രിസ്ഥാനം

സ്വതന്ത്രർക്ക് മന്ത്രിസ്ഥാനം

സര്‍ക്കാരിനെ സുരക്ഷിതമാക്കി നിര്‍ത്താന്‍ രണ്ട് സ്വതന്ത്ര എംഎല്‍എമാരെ മന്ത്രിസഭയിലേക്ക് ഉള്‍പ്പെടുത്താനുളള നീക്കത്തെ കുറിച്ചും ദേവഗൗഡ രാഹുല്‍ ഗാന്ധിയെ അറിയിച്ചു. എച്ച് നാഗേഷ്, ആര്‍ ശങ്കര്‍ എന്നീ സ്വതന്ത്രരെയാണ് മന്ത്രിമാരാക്കാന്‍ നീക്കം. മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കില്‍ രാജി വെക്കും എന്ന ഭീഷണി മുഴക്കി കോണ്‍ഗ്രസിലേയും ജെഡിഎസിലേയും ചില എംഎല്‍എമാരും രംഗത്തുണ്ട്.

സ്വയംഭോഗം ചെയ്യുന്ന ബ്ലൂഫിലിം കാണുന്നവരുടെ മക്കൾക്ക് ഓട്ടിസമെന്ന് വൈദികൻ, പൊളിച്ചടുക്കി മറുപടിസ്വയംഭോഗം ചെയ്യുന്ന ബ്ലൂഫിലിം കാണുന്നവരുടെ മക്കൾക്ക് ഓട്ടിസമെന്ന് വൈദികൻ, പൊളിച്ചടുക്കി മറുപടി

English summary
HD Deve Gowda met Rahul Gandhi at his residence to discuss Karnataka Cabinet Reshuffle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X