കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിന്ന നില്‍പ്പില്‍ മലക്കം മറിഞ്ഞ് ദേവഗൗഡ!! ഉദ്ദേശിച്ചത് തദ്ദേശ തിരഞ്ഞെടുപ്പ്

  • By
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ഇടക്കാല തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണെന്നായിരുന്നു വെള്ളിയാഴ്ച രാവിലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ദള്‍ നേതാവ് എച്ച്ഡി ദേവഗൗഡ തുറന്നടിച്ചത്. സഖ്യസര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്നും ദേവഗൗഡ പ്രതികരിച്ചിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ നിലപാട് തിരുത്തി രംഗത്തെത്തിയിരിക്കുകയാണ് ദേവഗൗഡ. താന്‍ ഉദ്ദേശിച്ചത് ഇടക്കാല തിരഞ്ഞെടുപ്പ് അല്ലെന്നും വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനെ കുറിച്ചാണെന്നും ദേവഗൗഡ പറഞ്ഞു.

devkumar-

<strong>ടിഡിപി എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നത് നായിഡുവിന്‍റെ ഗെയിം പ്ലാന്‍, നടന്നത് വന്‍ നീക്കമെന്ന്</strong>ടിഡിപി എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നത് നായിഡുവിന്‍റെ ഗെയിം പ്ലാന്‍, നടന്നത് വന്‍ നീക്കമെന്ന്

'ആദ്യം അവര്‍ പറഞ്ഞു അഞ്ച് വര്‍ഷം പിന്തുണയ്ക്കുമെന്ന്. എന്നാല്‍ ഇപ്പോഴത്തെ കോണ്‍ഗ്രസ് നിലപാട് കണ്ടാല്‍ ആ വാഗ്ദാനം നിറവേറാന്‍ സാധ്യത ഇല്ലെന്ന സൂചനയാണ് നല്‍കുന്നത്. എന്നാല്‍ ഞങ്ങളുടെ പ്രവര്‍ത്തകരും നേതാക്കളും സമര്‍ത്ഥരാണ്, അവര്‍ കോണ്‍ഗ്രസിന്‍റെ പ്രവൃത്തികള്‍ സസൂക്ഷ്മം വിലയിരുത്തകയാണ്. ഉടന്‍ ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അഞ്ച് വര്‍ഷം പിന്തുണയ്ക്കുമെന്ന് പറഞ്ഞവരുടെ ഇപ്പോഴത്തെ സ്വഭാവം നോക്കൂ, എന്നായിരുന്നു ദേവഗൗഡ മാധ്യമങ്ങളോട് പറഞ്ഞത്.

<strong>16 ടിഡിപി എംഎല്‍എമാര്‍ ബിജെപിയിലേക്ക്?മറുകണ്ടം ചാടിക്കാനുറച്ച് ബിജെപിയുടെ നീക്കം,വെളിപ്പെടുത്തല്‍</strong>16 ടിഡിപി എംഎല്‍എമാര്‍ ബിജെപിയിലേക്ക്?മറുകണ്ടം ചാടിക്കാനുറച്ച് ബിജെപിയുടെ നീക്കം,വെളിപ്പെടുത്തല്‍

സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ നീക്കങ്ങളെ പ്രതിരോധിച്ച് സര്‍ക്കാര്‍ സുരക്ഷിതമാണെന്ന് കോണ്‍ഗ്രസ്-ദള്‍ നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി ദേവഗൗഡയുടെ പ്രതികരണം. അതേസമയം ദേവഗൗഡയുടെ പ്രസ്താവന വന്ന പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രി കുമാരസ്വാമിയും രംഗത്തെത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനെ കുറിച്ചാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും കുമാരസ്വാമി പ്രതികരിച്ചു. കോണ്‍ഗ്രസ് നേതൃത്വവും ദേവഗൗഡയുടെ പ്രതികരണത്തെ തള്ളി രംഗത്തെത്തിയിരുന്നു.

<strong>അമിത് ഷാ പങ്കെടുത്ത യോഗ പരിപാടിക്കിടെ പൊതിരെ തല്ല്, നാണം കെട്ട് ബിജെപി, വീഡിയോ</strong>അമിത് ഷാ പങ്കെടുത്ത യോഗ പരിപാടിക്കിടെ പൊതിരെ തല്ല്, നാണം കെട്ട് ബിജെപി, വീഡിയോ

English summary
HD Deve Gowda backtracks from his comment about mid term poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X