കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനൊപ്പം ജെഡിഎസ്സില്ല; തനിച്ച് മല്‍സരിക്കുമെന്ന് ദേവ ഗൗഡ

Google Oneindia Malayalam News

ബെംഗളൂരു: കോണ്‍ഗ്രസുമായി സഖ്യത്തിന് എപ്പോഴും തയ്യാറാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞ ജെഡിഎസ് നേതാവ് ദേവഗൗഡ നിലപാട് മാറ്റി. ഇടക്കാല തിരഞ്ഞെടുപ്പ് നടന്നാല്‍ ജെഡിഎസ് തനിച്ച് മല്‍സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടക്കാല തിരഞ്ഞെടുപ്പിന് സാധ്യത കാണുന്നു. അങ്ങനെ സംഭവിച്ചാല്‍ ജെഡിഎസ് ആരുമായും സഖ്യം ചേരില്ല. തനിച്ച് മല്‍സരിക്കും. ഇനി തെറ്റ് ആവര്‍ത്തിക്കില്ലെന്നും ദേവഗൗഡയുടെ പ്രസ്താവനയില്‍ പറയുന്നു.

25

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ വീണതിന് കാരണം ജെഡിഎസ് ആണെന്നാണ് കോണ്‍ഗ്രസ് ആരോപണം. ജെഡിഎസ് തിരിച്ചും ആരോപണം ഉന്നയിക്കുന്നു. ഇതിനിടെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് സഖ്യസാധ്യതയുണ്ടെന്ന് ദേവഗൗഡ പറഞ്ഞത്.

ഗള്‍ഫില്‍ വിചിത്ര സംഭവങ്ങള്‍; കുവൈത്ത് കൊട്ടാരത്തിന് മുകളില്‍ അജ്ഞാത ഡ്രോണ്‍, സൈന്യം റെഡിഗള്‍ഫില്‍ വിചിത്ര സംഭവങ്ങള്‍; കുവൈത്ത് കൊട്ടാരത്തിന് മുകളില്‍ അജ്ഞാത ഡ്രോണ്‍, സൈന്യം റെഡി

വിമത എംഎല്‍മാരെ അയോഗ്യരാക്കിയതിനെ തുടര്‍ന്ന് നടക്കാനിരിക്കുന്ന 17 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് ദേവ ഗൗഡ പറഞ്ഞിരുന്നത്. എന്നാല്‍ സോണിയാ ഗാന്ധിയുടെ നിലപാട് പരിശോധിച്ച ശേഷമാകും കോണ്‍ഗ്രസുമായി ചേരുന്ന കാര്യം ആലോചിക്കുക എന്നും ഗൗഡ പറഞ്ഞിരുന്നു.

മാരുതി സുസുകി വില വെട്ടിക്കുറച്ചു; ഒരു ലക്ഷം രൂപ വരെ കിഴിവ്, ബാങ്ക് വായ്പയും കുറഞ്ഞേക്കുംമാരുതി സുസുകി വില വെട്ടിക്കുറച്ചു; ഒരു ലക്ഷം രൂപ വരെ കിഴിവ്, ബാങ്ക് വായ്പയും കുറഞ്ഞേക്കും

ഗൗഡയും സിദ്ധരാമയ്യയും തമ്മിലുള്ള വാക് പോരാണ് ഭിന്നത രൂക്ഷമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇടക്കാല തിരഞ്ഞെടുപ്പ് നടന്നാല്‍ സഖ്യമുണ്ടാകില്ലെന്നും ജെഡിഎസ് തനിച്ച് മല്‍സരിക്കുമെന്നും ദേവ ഗൗഡ പറഞ്ഞിരിക്കുന്നത്.

English summary
HD Deve Gowda rules out alliance with Congress in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X