കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഹീറോയും മോദി സീറോയുമാവും; പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുലെന്ന് വ്യക്തമാക്കി സഖ്യനേതാക്കള്‍

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ ഹീറോയും മോദി സീറോയുമാവും

ബെംഗളൂരു: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി നരേന്ദ്ര മോദിയെ വീണ്ടും ഉയര്‍ത്തിക്കാട്ടുമ്പോഴും തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാരെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യം തിരഞ്ഞെടുപ്പും പ്രചരണം നടത്തുന്നത്.

<strong> മോദിയെ പുറത്താക്കേണ്ടത് അത്യാവശ്യം; കോണ്‍ഗ്രസ് സഖ്യത്തിന് പിന്തുണയുമായി രാജ് താക്കറെ</strong> മോദിയെ പുറത്താക്കേണ്ടത് അത്യാവശ്യം; കോണ്‍ഗ്രസ് സഖ്യത്തിന് പിന്തുണയുമായി രാജ് താക്കറെ

എന്നാല്‍ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുലിനെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം രാഹുല്‍ തന്നെയാണ് സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് വ്യക്തമാക്കി കൂടുതല്‍ ഘടകക്ഷികള്‍ മുന്നോട്ടു വരുന്നത് കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ്.. വിശദാംശങ്ങല്‍ ഇങ്ങനെ..

ഡിഎംകെ നേതാവ്

ഡിഎംകെ നേതാവ്

രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ആദ്യം പ്രഖ്യാച്ച് ഡിഎംകെ നേതാവ് സ്റ്റാലിനായിരുന്നു. ആ നിലപാട് ഇപ്പോഴും ആവര്‍ത്തിക്കുകയാണ് സ്റ്റാലിന്‍. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ രാഹുല്‍ ഹീറോയാവുമെന്നും മോദി സീറോയാവുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയാകും

പ്രധാനമന്ത്രിയാകും

കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകും . പ്രതിപക്ഷ സഖ്യത്തിൽ ഭിന്നതയില്ലെന്നും രാഹുല്‍ ഗാന്ധിക്ക് പിന്തുണ വര്‍ധിച്ചുവെന്നും ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്റ്റാലിന്‍ വ്യക്തമാക്കുന്നു.

കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും

കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും

കേരളത്തില്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും പരസ്പരം മത്സരിക്കുന്നത് അവിടുത്തെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമായതിനാലാണ്. സംസ്ഥാന അടിസ്ഥാനത്തിലുള്ള നീക്കമാണ് കേരളത്തില്‍ നടന്നത്.

തമിഴ്നാട്ടില്‍ വിലപ്പോവില്ല

തമിഴ്നാട്ടില്‍ വിലപ്പോവില്ല

ഇത്തരം സാഹചര്യം ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യ നീക്കത്തെ ഒരു തരത്തിലും ബാധിക്കില്ല. നരേന്ദ്ര മോദിക്ക് എതിരെ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ഒറ്റക്കെട്ടായി പോരാടും. തമിഴ്നാട്ടില്‍ ഉടന്‍ അധികാരമാറ്റമുണ്ടാവുമെന്നും തമിഴ്നാട്ടിലെ ബിജെപി നീക്കം വിലപോവില്ലെന്നും സ്റ്റാലിൻ പറഞ്ഞു.

കുമാര സ്വാമിയും

കുമാര സ്വാമിയും

സ്റ്റാലിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തുകാട്ടുന്നത് കര്‍ണാടാകയിലെ കോണ്‍ഗ്രസ് സഖ്യകക്ഷിയായ ജനതാ ദള്‍ എസ് നേതാവ് കുമാര സ്വാമിയാണ്. പ്രതിപക്ഷ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി തന്നെയെന്ന് ആദ്ദേഹം വ്യക്തമാക്കുന്നു.

20 സീറ്റെങ്കിലും

20 സീറ്റെങ്കിലും

കോണ്‍ഗ്രസുമായി ചില സീറ്റുകളുടെ കാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്നെങ്കിലും അതെല്ലാം പരിഹരിച്ച് മുന്നണി ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാനത്തെ 28 സീറ്റുകളില്‍ 20 സീറ്റെങ്കിലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം നേടുമെന്നും കുമാരസ്വാമി അവകാശപ്പെടുന്നു.

ജെഡിഎസ് വഴങ്ങിയത്

ജെഡിഎസ് വഴങ്ങിയത്

കുമാരസ്വാമിയുടെ മകന്‍ മത്സരിക്കുന്ന മാണ്ഡ്യയില്‍ കോണ്‍ഗ്രസ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുമലതക്ക് വേണ്ടി പ്രചരണം നടത്തുന്നത് ജെഡിഎസിനെ ചൊടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ജെഡിഎസ് വഴങ്ങിയത്.

രാഹുല്‍ ഗാന്ധി എത്തും

രാഹുല്‍ ഗാന്ധി എത്തും

അനുനയനീക്കങ്ങളുടെ ഭാഗമായി നിഖില്‍ കുമാരസ്വാമി മത്സരിക്കുന്ന മാണ്ഡ്യയില്‍ രാഹുല്‍ ഗാന്ധി പ്രചരണത്തിന് എത്തും. രാഹുല്‍ ഗാന്ധി പ്രചരണത്തിന് എത്തുന്നതോടെ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാവുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ.

കോണ്‍ഗ്രസ് പുറത്താക്കി

കോണ്‍ഗ്രസ് പുറത്താക്കി

അതിനിടെ, നിഖില്‍ കുമാറിന് പിന്തുണയ്ക്കാതെ സുമലതയ്ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങിയ ഏഴ് ബ്ലോക്ക് പ്രസിഡന്‍റുമാരെ കോണ്‍ഗ്രസ് പുറത്താക്കി. ഇവിടെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് സുമലതയ്ക്ക് വേണ്ടിയാണെന്ന് കുമാരസ്വാമി അടക്കം ആരോപണം ഉന്നയിച്ചിരുന്നു.

സുമലത

സുമലത

കോണ്‍ഗ്രസ് നേതാവും നടനുമായിരുന്ന അംബരീഷിന്‍റെ ഭാര്യയും പ്രമുഖ നടിയുമായ സുമലതയക്ക് മാണ്ഡ്യയില്‍ സീറ്റ് നല്‍കാനാവില്ലെന്ന് തീരുമാനിച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു.

സഖ്യ ധാരണ പ്രകാരം

സഖ്യ ധാരണ പ്രകാരം

സുമലതയ്ക്ക് സീറ്റ് നല്‍കണമെന്നായിരുന്നു പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. എന്നാല്‍ സഖ്യ ധാരണ പ്രകാരം കോണ്‍ഗ്രസ് സീറ്റ് ജെഡിഎസിന് നല്‍കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പടേയുള്ളവര്‍ നിഖിലിനെ പിന്തുണയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും പലരും അത് അംഗീകരിച്ചിട്ടില്ല. അതോടെയാണ് നടപടിയുമായി കോണ്‍ഗ്ര് രംഗത്ത് വന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ്; മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
hd kumaraswami and stalin says rahulgandhi is pm candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X