കിങ്മേക്കറാവന് ഒരുങ്ങി കുമരാസ്വാമി: പ്രതാപം വീണ്ടെടുക്കാന്‍ ജെഡിഎസ്, കര്‍ണാടകം ത്രികോണമത്സരത്തിന്!
ബെംഗളൂരു: ഇത്തവണ ജെഡിഎസിന് ഇത് നിലനില്‍പ്പിന്റെ പോരാട്ടമാണ്. കന്നഡ രാഷ്ട്രീയത്തിലെ ആ പ്രതാപകാലം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടിയും അമരക്കാരന് എച്ച് ഡി കുമാരസ്വാമിയും. തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലെല്ലാം ശക്തി തെളിയിക്കാന്‍ കുമാരസ്വാമിയ്ക്കായി. എന്നാല്‍ 2008ലെ വിജയം ആവര്‍ത്തിക്കാതെ നിലനില്‍പ്പില്ലെന്ന് ഈ രാഷ്ട്രിയതന്ത്രഞ്ജന് അറിയാം. ഇക്കുറി ചന്നപ്പട്ടണയിലും രാമനഗരയിലുമാണ് കുമാരസ്വാമി അങ്കത്തിനിറങ്ങുന്നത്.
യാദൃശ്ചികമായായിരുന്നു സിനിമാനിര്‍മ്മാതാവായ കുമാരസ്വാമിയുടെ രാഷ്ട്രീയപ്രവേശം. 1996ല്‍ ബംഗളൂരു റൂറലിലെ കനകപുരയില്‍ നിന്നായിരുന്നു കുമാരസ്വാമിയുടെ കന്നിയങ്കം. അന്ന് വമ്പന്‍ വിജയം നേടിയ കന്നഡിഗരുടെ കുമാരണ്ണയ്ക്ക് പിന്നീട് നിരാശയായിരുന്നു ഫലം. അതുപോലെ തന്നെ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിലുണ്ടായിരുന്ന ധരംസിങ് സര്‍ക്കാരിനെ തകിടംമറിച്ച് ജെഡിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപിയുമായി കൂട്ടുചേരുകയും കുമാരസ്വാമി മുഖ്യമന്ത്രി ആയതും ചരിത്രം.

ചുരുങ്ങിയകാലത്തെ ആ മുഖ്യമന്ത്രിപദം കൊണ്ട് ജനപ്രീതി നേടാന്‍ കുമാരസ്വാമിയ്ക്കായി. ഇന്ന് കന്നഡിഗര്‍ക്ക് മണ്ണിന്റെ മകനാണ് അദ്ദേഹം. വൊക്കലിംഗ സമുദായത്തിലും ഗ്രാമീണമേഖലയിലും ജെഡിഎസിനുള്ള സ്വാധീനവും സ്വയം നേടി എടുത്ത ജനപ്രീതിയുമായാണ് കുമാരസ്വാമി ഇത്തവണ അങ്കത്തിനിറങ്ങുന്നത്. സിനിമാതാരങ്ങളെ ഉള്‍പ്പെടുത്തിയുള്ള പ്രചരണം ഫലം കാണുമെന്ന പ്രതീക്ഷയിലാണ് കുമാരസ്വാമി.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications