കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് ഇപ്പോള്‍ ഭീകരാക്രമണം? ദേവഗൗഡയുടെ ഭരണത്തില്‍ നടന്നില്ല- കുമാരസ്വാമി പറയുന്നു

Google Oneindia Malayalam News

ബെംഗളൂരു: എന്തുകൊണ്ടാണ് ഭീകരാക്രമണം ഇപ്പോള്‍ നടക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ചോദിക്കുന്നു. തന്റെ പിതാവ് ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന വേളയില്‍ ഇത്തരം ആക്രമണങ്ങള്‍ നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം എല്ലാവരും ആലോചിക്കണമെന്നും മൈസൂരുവില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു കുമാരസ്വാമി.

hd

കശ്മീരിലേക്ക് മോദിക്ക് പോകണമെങ്കില്‍ സുരക്ഷ ശക്തമാക്കിയ ശേഷമേ സാധിക്കൂ. എന്തുകൊണ്ട് ഇന്ത്യ-പാക് അതിര്‍ത്തിയിലേക്ക് തുറന്ന ജീപ്പില്‍ പ്രധാനമന്ത്രിക്ക് പോകാന്‍ സാധിക്കുന്നില്ല. അങ്ങനെ പോയ ഒരു പ്രധാനമന്ത്രി ദേവഗൗഡ മാത്രമാണ്. ആരും അക്കാര്യം മറക്കരുതെന്നും കുമാരസ്വാമി പറഞ്ഞു.

വ്യോമാക്രമണം ബിജെപി ആഘോഷിക്കുകയാണ്. ഇത്തരം ആഘോഷങ്ങള്‍ രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാക്കും. ബിജെപിയുടെ ആഘോഷം കണ്ടാല്‍ അവരാണ് പാകിസ്താനില്‍ ആക്രമണം നടത്തിയത് എന്നാണ് തോന്നുക. രാഷ്ട്രീയ നേട്ടത്തിന് അവസരം മുതലെടുക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും കുമാരസ്വാമി പറഞ്ഞു.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് കളി മാറ്റി; അംബേദ്കര്‍ സഖ്യത്തിലേക്ക്, ആര്‍എസ്എസിനെ ഒതുക്കുമെന്ന് ഉറപ്പ്മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് കളി മാറ്റി; അംബേദ്കര്‍ സഖ്യത്തിലേക്ക്, ആര്‍എസ്എസിനെ ഒതുക്കുമെന്ന് ഉറപ്പ്

എന്നാല്‍ കുമാരസ്വാമിക്കെതിരെ ബിജെപി രംഗത്തുവന്നു. ഇന്ത്യ പാകിസ്താനില്‍ ബോംബിട്ടാല്‍, അത് ആഘോഷിച്ചാല്‍ ഇന്ത്യയില്‍ രണ്ട് മതക്കാര്‍ക്കിടയില്‍ പ്രശ്‌നമുണ്ടാകുമെന്നാണ് കുമാരസ്വാമി പറയുന്നതെന്ന് ബിജെപി ആരോപിച്ചു. നിങ്ങള്‍ ഇന്ത്യയിലെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്നും ബിജെപി ഓര്‍മിപ്പിച്ചു. തന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമെടുത്ത് പുതിയ ആരോപണവുമായി ബിജെപി രംഗത്തുവന്നിരിക്കുകയാണെന്ന് കുമാരസ്വാമി വിശദീകരിച്ചു.

English summary
"Why Terror Attacks Now, Not When Deve Gowda Was PM," Asks HD Kumaraswamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X