കുമാരസ്വാമിക്ക് അമ്പത്തഞ്ചാം പിറന്നാള്‍!
ബാംഗ്ലൂര്‍: കര്‍ണാടകത്തിന്റെ പതിനെട്ടാമത് മുഖ്യമന്ത്രി മാത്രമല്ല, പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രിയപ്പെട്ട അണ്ണന് കൂടിയാണ് എച്ച് ഡി കുമാരസ്വാമി എന്ന ജനതാദള്‍ നേതാവ്. അച്ഛന് എച്ച് ഡി ദേവഗൗഡയുടെ നിഴലില്‍ നിന്നും ഇറങ്ങിവന്ന് ജനഹൃദയങ്ങളില്‍ സ്വന്തം സ്ഥാനം പിടിച്ചെടുത്ത ചരിത്രമാണ് കുമാരസ്വാമിക്കുള്ളത്.
കര്‍ണാടകയില്‍ രാഷ്ട്രീയമോ സാമുദായമോ നോക്കാതെ ആളുകള്‍ കുമാരു അണ്ണന് എന്ന് കുമാരസ്വാമിയെ വിളിക്കാനുള്ള കാരണവും മറ്റൊന്നല്ല. ജനതാദള്‍ സെക്കുലര്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് കൂടിയാണ് കുമാരസ്വാമി.
കര്‍ണാടക രാഷ്ട്രീയത്തിലെ പ്രബലശക്തിയായ കുമാരസ്വാമിക്ക് തിങ്കളാഴ്ച പിറന്നാളായിരുന്നു. അമ്പത്തിയഞ്ചാം പിറന്നാള്‍. കുമാരസ്വാമിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ പടങ്ങളിലേക്ക്.

എച്ച് ഡി കുമാരസ്വാമി
കര്‍ണാടകയിലെ ജനപ്രിയ നേതാക്കളില്‍ ഒരാളാണ് എച്ച് ഡി കുമാരസ്വാമി

സിനിമാപ്രേമി
രാഷ്ട്രീയമല്ല, സിനിമയായിരുന്നു കുമാരസ്വാമിയുടെ ആദ്യകൗതുകം. അറിയപ്പെടുന്ന ഒരു രാജ്കുമാര് ഫാനാണ് കുമാരസ്വാമി.

മുന്‍ മുഖ്യമന്ത്രി
സംസ്ഥാനത്തിന്റെ പതിനെട്ടാമത് മുഖ്യമന്ത്രിയായിരുന്നു. ബി ജെ പിയുമായുള്ള അധികാര വടംവലിയിലാണ് കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം നഷ്ടമായത്.

ശേഷം യെഡ്ഡി യുഗം
ബി ജെ പി നേതാവ് ബി എസ് യെഡിയൂരപ്പയാണ് കുമാരസ്വാമിക്ക് ശേഷം കര്‍ണാടകം ഭരിച്ചത്. 2006 ഫെബ്രുവരി മുതല്‍ - 2007 ഒക്ടോബര്‍ വരെ കുമാരസ്വാമി മുഖ്യമന്ത്രി പദം അലങ്കരിച്ചു

പ്രധാനമന്ത്രിയുടെ മകന്
മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ മകനാണ് അമ്പത്തഞ്ചുകാരനായ കുമാരസ്വാമി.

ഷോലെയുടെ നാട്ടുകാരന്
സില്‍ക്കിന്റെ നാട് എന്ന് പേരുകേട്ട രാമനഗരമാണ് കുമാരസ്വാമിയുടെ മണ്ഡലം. ഷോലെ എന്ന ബോളിവുഡ് ചിത്രം ചിത്രീകരിച്ച സ്ഥലം എന്ന പേരിലും രാമനഗരം പ്രശസ്തമാണ്.

പ്രസിഡണ്ട്
ജനതാദള്‍ സെക്കുലര്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ടാണ് കുമാരസ്വാമി ഇപ്പോള്‍.

കുമാരു അണ്ണന്
പാര്‍ട്ടി പ്രവര്‍ത്തകരും ഇനുയായികളും സ്നേഹത്തോടെ കുമാരസ്വാമിയെ കുമാരു അണ്ണന് എന്നാണ് വിളിക്കുന്നത്.

ഭാര്യയും സജീവം
കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമി ഇക്കഴിഞ്ഞ ഉപതെരഞ്ഞടുപ്പില്‍ മത്സരിച്ചിരുന്നു. രണ്ട് മക്കളാണിവര്‍ക്ക്. നിഖിലും ഷമികയും

മുന്‍ എം പി
1996 ല്‍ കുമാരസ്വാമി ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചിരുന്നു.
-
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത്












Click it and Unblock the Notifications