കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമാരസ്വാമി കരയാന്‍ കാരണം കോണ്‍ഗ്രസല്ല; ബിജെപിയുടെ സമ്മര്‍ദ്ദം!! വെളിപ്പെടുത്തലുമായി നേതാവ്

Google Oneindia Malayalam News

ദില്ലി: കുമാരസ്വാമി പൊതുപരിപാടിക്കിടെ കരഞ്ഞത് വന്‍ വിവാദമായിരുന്നു. സഖ്യസര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിലുള്ള പ്രയാസങ്ങള്‍ സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രി വിതുമ്പിയത്. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ അകത്തളം അത്ര സുഖകരമല്ല എന്ന് തെളിയിക്കുന്നതായിരുന്നു കുമാരസ്വാമിയുടെ വാക്കുകള്‍. എന്നാല്‍ മുഖ്യമന്ത്രി കരയാനുള്ള കാരണം എന്താണെന്ന് വിശദമാക്കി രംഗത്തുവന്നിരിക്കുകയാണ് ജെഡിഎസിലെ പ്രമുഖ നേതാവ് പ്രസാദ് ഗൗഡ. കുമാരസ്വാമിയെ കരച്ചിലിന്റെ വക്കിലെത്തിച്ചത് ബിജെപിയുടെ കളികളാണെനന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. കുമാരസ്വാമി കരയാനുള്ള കാരണം പ്രസാദ് ഗൗഡ വിശദീകരിക്കുന്നത് ഇങ്ങനെ...

ഏറെ പ്രയാസമുള്ള കാര്യം

ഏറെ പ്രയാസമുള്ള കാര്യം

കൂട്ടുകക്ഷി മന്ത്രിസഭ നയിക്കുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണെന്ന് വിശദീകരിച്ചാണ് കുമാരസ്വാമി പൊതുപരിപാടിക്കിടെ വിതുമ്പിയത്. ജെഡിഎസ് ഒരുക്കിയ പരിപാടിക്കിടെ മുഖ്യമന്ത്രി കരഞ്ഞത് അണികളില്‍ എറെ ആശ്ചര്യമുണ്ടാക്കി. ഭരണത്തില്‍ ഒട്ടും സന്തോഷവാനല്ലെന്നും കുമാരസ്വാമി വിതുമ്പികൊണ്ട് പറഞ്ഞിരുന്നു.

 നിങ്ങള്‍ സന്തോഷത്തിലാണ്, പക്ഷേ..

നിങ്ങള്‍ സന്തോഷത്തിലാണ്, പക്ഷേ..

നിങ്ങളുടെ ചേട്ടനോ അനുജനോ മുഖ്യമന്ത്രിയായ സന്തോഷത്തിലാണ് നിങ്ങള്‍. എനിക്ക് പൂചെണ്ടുകളും മാലകളും നിങ്ങള്‍ സമ്മാനിക്കുന്നത് ആ സന്തോഷത്തിലാണ്. എന്നാല്‍ സഖ്യസര്‍ക്കാരിനെ മുന്നോട്ട് നയിക്കുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണെന്ന കുമാരസ്വാമി പറഞ്ഞു. മന്ത്രിസഭ മുന്നോട്ട് നയിക്കുന്നതില്‍ താന്‍ പ്രയാസം നേരിടുന്നുവെന്നും കുമാരസ്വാമി പറഞ്ഞു.

വിഷം കുടിച്ച അവസ്ഥ

വിഷം കുടിച്ച അവസ്ഥ

നിങ്ങള്‍ നല്‍കുന്ന പൂചെണ്ടുകള്‍ സന്തോഷത്തോടെ സ്വീകരിക്കാന്‍ എനിക്ക് സാധിക്കില്ല. ലോകത്തെ രക്ഷിക്കാന്‍ വിഷം കുടിച്ച ഭഗവാന്റെ അവസ്ഥയാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ സര്‍ക്കാരില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ജെഡിഎസ് നേതാവ് വിശദീകരണവുമായി രംഗത്തുവന്നത്.

ബിജെപിയാണ് കാരണം

ബിജെപിയാണ് കാരണം

മുഖ്യമന്ത്രി പദത്തിലിരുന്ന് സുഗമമായി ഭരണം നടത്താന്‍ ബിജെപി കുമാരസ്വാമിയെ അനുവദിക്കുന്നില്ലെന്ന് ജെഡിഎസ് നേതാവ് പ്രസാദ് ഗൗഡ ആരോപിച്ചു. ആ വിഷമം കുമാരസ്വാമിക്കുണ്ട്. അതാണ് പൊതുവേദിയില്‍ വിതുമ്പാന്‍ കാരണം. പല വിധത്തിലാണ് ബിജെപി സമ്മര്‍ദ്ദം ചെലുത്തുന്നതെന്നും പ്രസാദ് ഗൗഡ പറഞ്ഞു.

മംഗളൂരുവിലെ പ്രതിഷേധം

മംഗളൂരുവിലെ പ്രതിഷേധം

മംഗളൂരുവില്‍ മല്‍സ്യത്തൊഴിലാളികള്‍ കുമാരസ്വാമിക്കെതിരെ രംഗത്തുവന്നിരുന്നു. ബിജെപിയാണ് തൊഴിലാളികളെ കുമാരസ്വാമിക്കെതിരെ തിരിച്ചുവിട്ടത്. എല്ലാത്തിനും പഴി കേള്‍ക്കേണ്ട അവസ്ഥയാണ് കുമാരസ്വാമിയെ വേദനിപ്പിച്ചത്. നിങ്ങള്‍ ഞങ്ങളുടെ മുഖ്യമന്ത്രിയല്ല എന്ന ബാനറില്‍ മല്‍സ്യത്തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നുവെന്നും പ്രസാദ് ഗൗഡ പറഞ്ഞു.

ഉപമുഖ്യമന്ത്രി പറയുന്നത്

ഉപമുഖ്യമന്ത്രി പറയുന്നത്

അതേസമയം, മുഖ്യമന്ത്രി സന്തോഷവാനാണെന്ന് ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വര പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രിക്ക് വിഷമമില്ല. മറ്റു പല കാര്യങ്ങളാണ് അദ്ദേഹം വേദനിപ്പിച്ചത്. മറ്റു കോണ്‍ഗ്രസ് നേതാക്കളും സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ രൂപീകരണം

സര്‍ക്കാര്‍ രൂപീകരണം

ബിജെപിക്കാണ് തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ചത്. രണ്ടും മൂന്നും സ്ഥാനക്കാരായ കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയായിരുന്നു. ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന്റെ നീക്കം. സര്‍ക്കാര്‍ മൂന്ന് മാസത്തിനകം വീഴുമെന്ന് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ടിനി ടോം? പ്രചാരണത്തിന്റെ സത്യം തുറന്നുപറഞ്ഞ് നടന്‍പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ടിനി ടോം? പ്രചാരണത്തിന്റെ സത്യം തുറന്നുപറഞ്ഞ് നടന്‍

English summary
JD(S) blames BJP for CM HD Kumaraswamy's 'painful coalition' statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X