കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് താന്‍ ഡികെ ശിവകുമാര്‍ തന്ത്രം!! ട്രബിള്‍ ഷൂട്ടറുടെ ഒപ്പം കുമാരസ്വാമി.. 7 മണ്ഡലങ്ങള്‍!!

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു: ചൊവ്വാഴ്ചയാണ് കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണം അവസാനിക്കുന്നത്. നിര്‍ണായ വിധിയെഴുത്തിന് ഇനി 3 ദിവസമാണ് ബാക്കിയുള്ളത്. തിരഞ്ഞെടുപ്പ് നടക്കുന്ന 15 ല്‍ 12 മണ്ഡലങ്ങളിലും വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ട്രബിള്‍ ഷൂട്ടര്‍ ഡികെ ശിവകുമാര്‍ കൂടി പ്രചരണ രംഗത്ത് സജീവമായതോടെ ആത്മവിശ്വാസം ഉയര്‍ന്ന നിലയിലാണ് കോണ്‍ഗ്രസ്.

സംസ്ഥാനത്തെ പ്രബല വിഭാഗമായ വൊക്കാലിംഗ വോട്ടില്‍ കണ്ണുവെച്ചാണ് ഡികെയുടെ തന്ത്രങ്ങള്‍. അതിന് രഹസ്യ പിന്തുണ നല്‍കുന്നത് എച്ച്ഡി കുമാരസ്വാമിയും,വിശദാംശങ്ങളിലേക്ക്

 ജാതി സമവാക്യങ്ങള്‍

ജാതി സമവാക്യങ്ങള്‍

അധികാരത്തില്‍ തുടരണമെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആറ് സീറ്റുകളെങ്കിലും വിജയിച്ചേ മതിയാകൂ. അതുകൊണ്ട് തന്നെ ശക്തമായ തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് ബിജെപി ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. ജാതി സമവാക്യങ്ങള്‍ കൂട്ടികിഴിച്ചാണ് വിവിധ മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

 തുരങ്കം വെച്ച് ഡികെ

തുരങ്കം വെച്ച് ഡികെ

ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാന പങ്കുവഹിച്ച വൊക്കാലിംഗ വോട്ടുകള്‍ ഉപതിരഞ്ഞെടുപ്പിലും ലക്ഷ്യം വെച്ച് 4 വൊക്കാലിംഗ സമുദായാംഗങ്ങളെയാണ് ബിജെപി സ്ഥാനാര്‍ത്ഥികളാക്കിയത്. എന്നാല്‍ ബിജെപിയുടെ ഈ നീക്കത്തിന് കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്നാണ് തുരങ്കം വെച്ചിരിക്കുന്നത്.

 മാണ്ഡ്യയിലേത് പോലെ

മാണ്ഡ്യയിലേത് പോലെ

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ വൊക്കാലിംഗ വോട്ടുകള്‍ ലക്ഷ്യം വെച്ച് നിഖില്‍ കുമാരസ്വാമിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശത്രുതകള്‍ മറന്ന് കുമാരസ്വാമിയും ഡികെ ശിവകുമാറും ഒരുമിച്ച് രംഗത്തെത്തിയിരുന്നു. സമാന രീതിയിലുള്ള പ്രചരണമാണ് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലും ഇരു നേതാക്കളും ചേര്‍ന്ന് ഒരുക്കുന്നത്.

 രഹസ്യ ധാരണ

രഹസ്യ ധാരണ

കെആര്‍ പെട്ട്, ചിക്കബെല്ലാപൂര്‍, യശ്വന്ത്പൂര്‍, കെആര്‍ പുരം, മഹാലക്ഷ്മി ലേ ഔട്ട്, ഹോസ്കോട്ട് എന്നിവിടങ്ങളിലാണ് ഇരു നേതാക്കളും തമ്മില്‍ ധാരണയിലെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിക്കാബെല്ലാപൂരും മഹാലക്ഷ്മി ലേയൗട്ടിലും കോണ്‍ഗ്രസ് വിജയത്തിനായി ജെഡിഎസ് കളമൊരുക്കും. അതേസമയം പ്രത്യുപകാരമായി കെആര്‍ പെട്ടിലും യശ്വന്ത്പൂരും ജെഡിഎസ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനാണ് ധാരണ.

 പരാജയം ഉറപ്പാക്കും

പരാജയം ഉറപ്പാക്കും

കെആര്‍ പെട്ടില്‍ കൂറുമാറിയ എസ്ടി സോമശേഖരയെ പരാജയപ്പെടുത്തുകയാണ് കോണ്‍ഗ്രസിന്‍റെ പ്രധാന ലക്ഷ്യം. കെആര്‍ പെട്ടില്‍ ജെഡിഎസില്‍ നിന്ന് കൂറുമാറിയ കെസി നാരായണ ഗൗഡയുടെ പരാജയം ഉറപ്പാക്കാനാണ് എച്ച്ഡി കുമാരസ്വാമിയുടെ പ്രചരണം.

 വൊക്കാലിംഗ വോട്ടുകള്‍

വൊക്കാലിംഗ വോട്ടുകള്‍

വൊക്കാലിംഗ സമുദായക്കാരാനായ ഡികെ ശിവകുമാറിന്‍റെ അറസ്റ്റോടെ ഇത്തവണ സമുദായ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമായെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍ . ഡികെ ശിവകുമാറിന്‍റെ അറസ്റ്റില്‍ വലിയ പ്രതിഷേധമാണ് വൊക്കാലിംഗ സമുദായമുയര്‍ത്തിയത്. ഡികെയുടെ അറസ്റ്റ് സമുദായത്തിനെതിരെയാണെന്ന വികാരം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു.

 കുമാരസ്വാമിയും

കുമാരസ്വാമിയും

വൊക്കാലിംഗ സ്വാധീന മേഖലകളില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മുന്നേറാന്‍ ജെഡിഎസിന് സാധിച്ചിരുന്നു. ഇത് മുന്നില്‍ കണ്ട് കോണ്‍ഗ്രസുമായുള്ള അകല്‍ച്ചയ്ക്ക് ഇടയിലും ഡികെയുടെ അറസ്റ്റില്‍ ജെഡിഎസ് നേതൃത്വവും വ്യാപക പ്രതിഷേധം ഉയര്‍ത്തിരുന്നു. വൊക്കാലിംഗ സമുദായാംഗമാണ് കുമരാസ്വാമിയും.

 വിള്ളല്‍ വീഴാതിരിക്കാന്‍

വിള്ളല്‍ വീഴാതിരിക്കാന്‍

അതുകൊണ്ട് തന്നെ വൊക്കാലിംഗ വോട്ടുകളില്‍ വിള്ളല്‍ വീഴാതരിക്കാന്‍ ഡികെയും എച്ചഡി കുമാരസ്വാമിയും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നാണ് നേതാക്കള്‍ സമ്മതിക്കുന്നത്.
ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണ് കോണ്‍ഗ്രസിന്‍റേയും ജെഡിഎസിന്‍റേയും പരമപ്രധാനമായ ലക്ഷ്യം. കോണ്‍ഗ്രസില്‍ നിന്ന് ഡികെ ശിവകുമാറും എച്ച്ഡി കുമാരസ്വാമിയും പ്രവര്‍ത്തിക്കുന്നത് ബിജെപിയുടെ പരാജയത്തിന് വേണ്ടിയാണെന്നും ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ എച്ച്കെ കുമാരസ്വാമിയെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

 സിദ്ധരാമയ്യയും

സിദ്ധരാമയ്യയും

അതേസമയം നേരത്തേ ജെഡിഎസിനെതരെ മുഖം തിരിച്ച സിദ്ധരാമയ്യയും ഡികെ-എച്ച്ഡികെ കൂട്ടുകെട്ടിന് പുറകിലായി അണിനിരന്നിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം കെആര്‍ പുരത്ത് ശക്തമായ പ്രചരണമായിരുന്നു കോണ്‍ഗ്രസ് വിമതനായ ബിജെപി സ്ഥാനാര്‍ത്ഥി ബിഎ ബസവരാജുവിനെതിരെ സിദ്ധരാമയ്യ നടത്തിയത്. സിദ്ധരാമയ്യയുടെ അടുത്ത അനുയായി ആയിരുന്നു ബസവരാജു.

തിരഞ്ഞെടുപ്പിന് ശേഷം

തിരഞ്ഞെടുപ്പിന് ശേഷം

ശക്തമായ മത്സരമാണ് ഒരുങ്ങിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാത്രമേ ജെഡിഎസുമായി വീണ്ടും സഖ്യം വേണമോയെന്ന് തിരുമാനിക്കൂ. ഇപ്പോഴത്തെ ലക്ഷ്യം ബിജെപിയുടെ പരാജയമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.ഇത്തവണ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും തനിച്ചാണ് മത്സരിക്കുന്നത്.

 മാറ്റി മറിച്ചത് മഹാരാഷ്ട്ര

മാറ്റി മറിച്ചത് മഹാരാഷ്ട്ര

നേരത്തേ ബിജെപിയുമായി ജെഡിഎസ് സഖ്യത്തിലെത്തിയേക്കുമെന്ന് ജെഡിഎസ് നേതാക്കള്‍ സൂചന നല്‍കിയിരുന്നെങ്കിലും മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യങ്ങളോടെ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ബിജെപിക്കെതിരെ രഹസ്യ ധാരണയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം തിരഞ്ഞെടുപ്പിന് ശേഷം ഇരു പാര്‍ട്ടികളും വീണ്ടും സഖ്യത്തിലെത്തിയേക്കുമെന്നും കണക്കാക്കപ്പെടുന്നുണ്ട്.

English summary
HD Kumaraswamy, DK Shivakumar joined over winning Vokkaliga votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X