കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആക്സിഡന്‍റല്‍ മുഖ്യമന്ത്രി'.. മടുത്തു.. സമാധാനം വേണം.. രാഷ്ട്രീയം വിടുമെന്ന സൂചന നല്‍കി കുമാരസ്വാമി

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രാഷ്ട്രീയം വിടാനൊരുങ്ങുന്നു. നല്ലവരായ മനുഷ്യര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല രാഷ്ട്രീയം എന്നും താന്‍ അപ്രതീക്ഷിതമായാണ് കര്‍ണാടകത്തിന്‍റെ മുഖ്യമന്ത്രിയായതെന്നും അദ്ദേഹം പറഞ്ഞു. 14 മാസ കാലയളവില്‍ സംസ്ഥാനത്ത് മികച്ച വികസനം കാഴ്ച വെയ്ക്കാന്‍ തനിക്ക് സാധിച്ചുവെന്നും കുമാരസ്വാമി പറഞ്ഞു.

kumardevegowda

<strong>'പോ മോനെ ഇന്ത്യ വിട്ട് അമേരിക്കയിലേക്ക് പോ', കാശ്മീരി നേതാവിനോട് അര്‍ണബ്, പറപ്പിച്ച് മറുപടി</strong>'പോ മോനെ ഇന്ത്യ വിട്ട് അമേരിക്കയിലേക്ക് പോ', കാശ്മീരി നേതാവിനോട് അര്‍ണബ്, പറപ്പിച്ച് മറുപടി

രാഷ്ട്രീയം വിടാന്‍ താന്‍ ആലോചിക്കുകയാണ്. അപ്രതീക്ഷതമായിട്ടാണ് താന്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. മുഖ്യമന്ത്രിയായതും അങ്ങനെ തന്നെയായിരുന്നു. രണ്ട് തവണ മുഖ്യമന്ത്രിയാകാനുള്ള ഭാഗ്യം ദൈവം തനിക്ക് തന്നു. ആരെയെങ്കിലും തൃപ്തിപ്പെടുത്തുകയായിരുന്നില്ല ലക്ഷ്യം. 14 മാസത്തെ ഭരണകാലയളവില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചു, താന്‍ സംതൃപ്തനാണ്, കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രീയം അപകടാവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അത് ജനങ്ങള്‍ക്കൊരിക്കലും ഗുണം ചെയ്യില്ല. തന്‍റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴക്കരുത്. തന്നെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണം. രാഷ്ട്രീയത്തില്‍ തുടരാന്‍ സാധിച്ചേക്കില്ല. ജനങ്ങളുടെ ഹൃദയത്തില്‍ തനിക്ക് സ്ഥാനം വേണമെന്നും കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

<strong>വിമത എംഎല്‍എമാര്‍ വിഷം കുടിക്കണോ? പൊട്ടിത്തെറിച്ച് യെഡ്ഡി! ഇരിപ്പുറക്കാനാതെ ബിജെപി</strong>വിമത എംഎല്‍എമാര്‍ വിഷം കുടിക്കണോ? പൊട്ടിത്തെറിച്ച് യെഡ്ഡി! ഇരിപ്പുറക്കാനാതെ ബിജെപി

തുംകുരുവില്‍ പരാജയപ്പെട്ടിട്ടും തന്‍റെ പിതാവ് എച്ച്ഡി ദേവഗൗഡ ഇപ്പോഴും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും കുമാരസ്വാമി പറഞ്ഞു. ജുലൈ 26 നാണ് 14 മാസത്തെ ഭരണത്തില്‍ നിന്ന് കുമാരസ്വാമി സര്‍ക്കാര്‍ പുറത്തായത്. 17 ഭരണകക്ഷി എംഎല്‍എമാര്‍ രാജിവെച്ചതോടെയായിരുന്നു സര്‍ക്കാരിന്‍റെ പതനം. വിശ്വാസ വോട്ടെടുപ്പില്‍ കുമാരസ്വാമിക്ക് 99 പേരുടെ പിന്തുണ മാത്രമായിരുന്നു ലഭിച്ചത്. 105 പേരുടെ പിന്തുണയുമായാണ് ബിജെപി വീണ്ടും സംസ്ഥാനത്ത് അധികാരത്തില്‍ ഏറിയത്.

<strong>കോണ്‍ഗ്രസില്‍ പൊരിഞ്ഞ പോര്!! പ്രതിപക്ഷ നേതൃ പദവിക്ക് ചരടവ് വലിച്ച് ഡികെ,വിട്ടുകൊടുക്കാതെ സിദ്ധരാമയ്യ</strong>കോണ്‍ഗ്രസില്‍ പൊരിഞ്ഞ പോര്!! പ്രതിപക്ഷ നേതൃ പദവിക്ക് ചരടവ് വലിച്ച് ഡികെ,വിട്ടുകൊടുക്കാതെ സിദ്ധരാമയ്യ

English summary
HD Kumaraswamy hints he will leave politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X