ഗ്രാമങ്ങളെ അറിയാനുള്ള മുഖ്യമന്ത്രിയുടെ ലളിത യാത്രയ്ക്ക് ഒറ്റ ദിവസം ചെലവായത് 1 കോടി!!
ബെംഗളൂരു: ഗ്രാമങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയാന്‍ ഉള്ള തന്റെ 'ഗ്രാമവാസ്തവ്യ' പരിപാടിയിലാണ് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. ജനങ്ങളില്‍ ഒരുവനായി കെഎസ്ആര്‍ടി ബസില്‍ അദ്ദേഹം ഗ്രാമങ്ങളില്‍ എത്തി, ആഡംബരങ്ങള്‍ ഒഴിവാക്കി സര്‍ക്കാര്‍ സ്കൂളിന്റെ തിണ്ണയില്‍ പായ വിരിച്ചു കിടന്നു, മുഖ്യമന്ത്രിയുടെ എളിയ പ്രവര്‍ത്തിയെ മാധ്യമങ്ങള്‍ എല്ലാം വാഴ്ത്തി. എന്നാല്‍ മുഖ്യമന്ത്രിയുടെ ലളിത യാത്രയ്ക്ക് ഒറ്റ ദിവസം ചെലവായത് ഒരു കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമവാസ്തവ്യ സ്റ്റേ പരിപാടിയുടെ ഭാഗമായി ചന്ദര്‍കി ഗ്രാമത്തിലേക്ക് നടത്തിയ യാത്രയിലാണ് ഒറ്റ ദിവസം കൊണ്ട് ഒരു കോടി ചെലവായതെന്നാണ് റിപ്പോര്‍ട്ട്.

ഗ്രാമത്തില്‍ പരിപാടക്കെത്തിയവര്ക്കായി ഭക്ഷണം നല്‍കിയതിന് മാത്രം ചെലവായത് 25 ലക്ഷം രൂപയാണ്. ജനങ്ങളുടെ പരാതിയും നിവേദനങ്ങളും മറ്റും സ്വീകരിക്കുന്നതിനായി തയ്യാറാക്കിയ കൗണ്ടറുകള്‍ക്കും മറ്റും ചേര്‍ത്ത് 25 ലക്ഷം. 25000 പേര്‍ക്കാണ് ഭക്ഷണം ഒരുക്കിയതെങ്കിലും 15,000 പേര് മാത്രമാണ് ഭക്ഷണത്തിന് എത്തിയത്. സ്കൂള്‍ അധികൃതര്‍ക്കും അഞ്ഞൂറോളം കുട്ടികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമായി രാത്രി ഭക്ഷണവും പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു. ഇതിനും 25 ലക്ഷം രൂപയോളം ചെലവായെന്നാണ് കണക്കാക്കുന്നത്.
സ്റ്റേജിനും മറ്റുമായി 50 ലക്ഷം തുക ചെലവായത്. ജനതാ ദര്ശന് യാത്രയില്‍ കുമാരസ്വാമി 4000 ആളുകളെ കണ്ടിരുന്നു. ഇതുകൂടാതെ ഓണ്‍ലൈന്‍ ആയി 18,000 പേരാണ് നിവേദനങ്ങള്‍ നല്‍കിയത്. ഗ്രാമങ്ങളില്‍ താമസിച്ച് ജനങ്ങളുടെ പരാതികള്‍ നേരിട്ട് അറിയുകയാണ് പരിപാടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. കുമാരസ്വാമി ആദ്യം മുഖ്യമന്ത്രിയായ സമയത്ത് ഗ്രാവവാസ്തവ്യ സംഘടിപ്പിച്ചിരുന്നു. അന്ന് പരിപാടി വലിയ വിജയമായിരുന്നു. അതോടെയാണ് ഇത്തവണയും പരിപാടി തുടരാന്‍ തിരുമാനിച്ചത്.
-
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും












Click it and Unblock the Notifications