കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാമങ്ങളെ അറിയാനുള്ള മുഖ്യമന്ത്രിയുടെ ലളിത യാത്രയ്ക്ക് ഒറ്റ ദിവസം ചെലവായത് 1 കോടി!!

  • By
Google Oneindia Malayalam News

ബെംഗളൂരു: ഗ്രാമങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയാന്‍ ഉള്ള തന്‍റെ 'ഗ്രാമവാസ്തവ്യ' പരിപാടിയിലാണ് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. ജനങ്ങളില്‍ ഒരുവനായി കെഎസ്ആര്‍ടി ബസില്‍ അദ്ദേഹം ഗ്രാമങ്ങളില്‍ എത്തി, ആഡംബരങ്ങള്‍ ഒഴിവാക്കി സര്‍ക്കാര്‍ സ്കൂളിന്‍റെ തിണ്ണയില്‍ പായ വിരിച്ചു കിടന്നു, മുഖ്യമന്ത്രിയുടെ എളിയ പ്രവര്‍ത്തിയെ മാധ്യമങ്ങള്‍ എല്ലാം വാഴ്ത്തി. എന്നാല്‍ മുഖ്യമന്ത്രിയുടെ ലളിത യാത്രയ്ക്ക് ഒറ്റ ദിവസം ചെലവായത് ഒരു കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമവാസ്തവ്യ സ്റ്റേ പരിപാടിയുടെ ഭാഗമായി ചന്ദര്‍കി ഗ്രാമത്തിലേക്ക് നടത്തിയ യാത്രയിലാണ് ഒറ്റ ദിവസം കൊണ്ട് ഒരു കോടി ചെലവായതെന്നാണ് റിപ്പോര്‍ട്ട്.

 kumaranew3

<strong>അബ്ദുള്ളക്കുട്ടി മോദിയെ കണ്ടു, ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടെന്ന്, ഉടന്‍ അമിത് ഷായെ കാണും</strong>അബ്ദുള്ളക്കുട്ടി മോദിയെ കണ്ടു, ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടെന്ന്, ഉടന്‍ അമിത് ഷായെ കാണും

ഗ്രാമത്തില്‍ പരിപാടക്കെത്തിയവര്‍ക്കായി ഭക്ഷണം നല്‍കിയതിന് മാത്രം ചെലവായത് 25 ലക്ഷം രൂപയാണ്. ജനങ്ങളുടെ പരാതിയും നിവേദനങ്ങളും മറ്റും സ്വീകരിക്കുന്നതിനായി തയ്യാറാക്കിയ കൗണ്ടറുകള്‍ക്കും മറ്റും ചേര്‍ത്ത് 25 ലക്ഷം. 25000 പേര്‍ക്കാണ് ഭക്ഷ​ണം ഒരുക്കിയതെങ്കിലും 15,000 പേര്‍ മാത്രമാണ് ഭക്ഷണത്തിന് എത്തിയത്. സ്കൂള്‍ അധികൃതര്‍ക്കും അഞ്ഞൂറോളം കുട്ടികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമായി രാത്രി ഭക്ഷണവും പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു. ഇതിനും 25 ലക്ഷം രൂപയോളം ചെലവായെന്നാണ് കണക്കാക്കുന്നത്.

<strong>കോണ്‍ഗ്രസിന് ഞെട്ടല്‍, ബിജെപിക്ക് ആശങ്ക, മുന്‍ മന്ത്രിയുടെ മകന്‍ ശിവസേനയിലേക്ക്</strong>കോണ്‍ഗ്രസിന് ഞെട്ടല്‍, ബിജെപിക്ക് ആശങ്ക, മുന്‍ മന്ത്രിയുടെ മകന്‍ ശിവസേനയിലേക്ക്

സ്റ്റേജിനും മറ്റുമായി 50 ലക്ഷം തുക ചെലവായത്. ജനതാ ദര്‍ശന്‍ യാത്രയില്‍ കുമാരസ്വാമി 4000 ആളുകളെ കണ്ടിരുന്നു. ഇതുകൂടാതെ ഓണ്‍ലൈന്‍ ആയി 18,000 പേരാണ് നിവേദനങ്ങള്‍ നല്‍കിയത്. ഗ്രാമങ്ങളില്‍ താമസിച്ച് ജനങ്ങളുടെ പരാതികള്‍ നേരിട്ട് അറിയുകയാണ് പരിപാടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. കുമാരസ്വാമി ആദ്യം മുഖ്യമന്ത്രിയായ സമയത്ത് ഗ്രാവവാസ്തവ്യ സംഘടിപ്പിച്ചിരുന്നു. അന്ന് പരിപാടി വലിയ വിജയമായിരുന്നു. അതോടെയാണ് ഇത്തവണയും പരിപാടി തുടരാന്‍ തിരുമാനിച്ചത്.

<strong>കേരളം പിടിക്കാന്‍ അമിത് ഷാ, ചുമതല ശോഭ സുരേന്ദ്രന്, ആന്ധ്രയും തെലങ്കാനയും വഴി ദക്ഷിണേന്ത്യയും</strong>കേരളം പിടിക്കാന്‍ അമിത് ഷാ, ചുമതല ശോഭ സുരേന്ദ്രന്, ആന്ധ്രയും തെലങ്കാനയും വഴി ദക്ഷിണേന്ത്യയും

English summary
HD Kumaraswamy's Village stay programm costs 1 crore in a day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X