കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് വേണ്ടി അടിമയെ പോലെ ജോലി ചെയ്തുവെന്ന് കുമാരസ്വാമി; ആരും അഭിനന്ദിച്ചില്ല

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാര്‍ വീണതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി കോണ്‍ഗ്രസിനെതിരെ രംഗത്ത്. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ഭരിച്ച 14 മാസം താന്‍ അടിമയെ പോലെ ജോലി ചെയ്തുവെന്ന് കുമാരസ്വാമി പറഞ്ഞു. എല്ലാ എംഎല്‍എമാര്‍ക്കും താന്‍ തുല്യ സ്വാതന്ത്ര്യം നല്‍കി. എംഎല്‍എമാര്‍ക്കും കോണ്‍ഗ്രസിനും വേണ്ടി അടിമയെ പോലെ പ്രവര്‍ത്തിച്ചു. എന്നാല്‍ ഒരാള്‍ പോലും തന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചില്ല. എന്തിനാണ് അവര്‍ എന്നെ കുറ്റപ്പെടുത്തിയതെന്ന് തനിക്ക് അറിയില്ലെന്നും കുമാരസ്വാമി പറഞ്ഞുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

കശ്മീരില്‍ ഉടക്കി പാകിസ്താന്‍ പാര്‍ലമെന്റ്; ഇമ്രാന്‍ ഖാന്‍ വന്നില്ല, വിവാദംകശ്മീരില്‍ ഉടക്കി പാകിസ്താന്‍ പാര്‍ലമെന്റ്; ഇമ്രാന്‍ ഖാന്‍ വന്നില്ല, വിവാദം

എംഎല്‍എമാര്‍ തന്നെ സമീപിച്ചാല്‍ വളരെ വേഗത്തില്‍ അവരുടെ ആവശ്യം പരിഹരിക്കും. എല്ലാ മണ്ഡലങ്ങള്‍ക്കും തുല്യ പ്രാധാന്യമാണ് നല്‍കിയത്. മുന്‍കൂര്‍ അനുമതി വാങ്ങാതെ പോലും പലരും തന്നെ കണ്ടിരുന്നു. മണ്ഡലത്തിലെ ഏത് വികസന കാര്യത്തിലും താന്‍ അവരെ പിന്തുണച്ചു. വളരെ വേഗം തീരുമാനമെടുത്തു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് സാധിക്കാത്തത് പോലും താന്‍ മുഖ്യമന്ത്രിയായ 14 മാസത്തിനിടെ നേടിയെടുത്തുവെന്നും കുമാരസ്വാമി പറഞ്ഞു.

മുഖ്യമന്ത്രി പദവി ഒഴിഞ്ഞെങ്കിലും താന്‍ ഇപ്പോഴും സന്തോഷവാനാണ്. ആരും അഭിനന്ദിച്ചില്ല എന്നാലോചിക്കുമ്പോള്‍ വിഷമമുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. രാഷ്ട്രീയം വിടുകയാണെന്ന് കഴിഞ്ഞദിവസം കുമാരസ്വാമി സൂചന നല്‍കിയിരുന്നു. യാദൃശ്ചികമായിട്ടാണ് മുഖ്യമന്ത്രിയായത്. ഇന്നത്തെ രാഷ്ട്രീയം നല്ല വ്യക്തികള്‍ക്കുള്ളതല്ല. ജാതീയതയും വിദ്വേഷ രാഷ്ട്രീയവുമാണ് ഇപ്പോഴെന്നും കുമാരസ്വാമി പറഞ്ഞു.

വിമതര്‍ രാജിവെച്ചതോടെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വീണത്. തൊട്ടുപിന്നാലെ ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും ചെയ്തു. എങ്കിലും മന്ത്രിസഭാംഗങ്ങളെ മുഖ്യമന്ത്രി യെഡിയൂരപ്പ പ്രഖ്യാപിച്ചിട്ടില്ല.

English summary
HD Kumaraswamy Says He Worked Like a Slave for Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X