Get Updates
Get notified of breaking news, exclusive insights, and must-see stories!

''എൽഡിഎഫിൽ ജെഡിഎസ് തുടരുന്നത് പിണറായിയുടെ മഹാമനസ്കത'', നന്ദി പറഞ്ഞ് എച്ച് ഡി കുമാരസ്വാമി

ബം​ഗളൂരു : മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് ജെ ഡി എസ് നേതാവും എച്ച് ഡി ദേവഗൌഡയുടെ മകനുമായ എച്ച് ഡി കുമാരസ്വാമി. ജെ ഡി എസ് കേരളാ ഘടകത്തെ എൽ ഡി എഫിൽ തുടരാൻ അനുവദിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ മഹാ മനസ്കതയാണെന്നും എച്ച് ഡി കുമാരസ്വാമി പറഞ്ഞു. ജെ ഡി എസ് കേരളാ ഘടകം സോഷ്യലിസ്റ്റ് ആശയധാര പിന്തുടരുന്നതിൽ തെറ്റില്ല. അവർക്ക് എൽ ഡി എഫിൽത്തന്നെ തുടരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജെ ഡി എസിന് കർണാടകയിലും കേരളത്തിലും രണ്ട് തരം രാഷ്ട്രീയ സാഹചര്യങ്ങളാണ് ഉള്ളത്. കർണാടകയിൽ ബി ജെ പി സഖ്യവും - കേരളത്തിൽ ഇടതു സഖ്യവും ആശയപരമായി സാധ്യമാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രാജ്യത്ത് ഇന്ന് എവിടെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ എവിടെയാണ് പാർട്ടികൾ തമ്മിൽ രാഷ്ട്രീയപോരാട്ടം നടക്കുന്നത് എന്നാണ് എച്ച് ഡി കുമാര സ്വാമി മറുപടി പറഞ്ഞത്.

hd

കർണാടക ഘടകം എൽ ഡി എഫിനൊപ്പം പോകാൻ തീരുമാനമെടുത്തിട്ടും കേരള ഘടകത്തെ എൽ ഡി എഫിൽ നിലനിർത്തിയതിന് നന്ദി എന്നാണ് എച്ച് ഡി കുമാര സ്വാമി പ്രതികരിച്ചത്. അതേ സമയം ജെഡിഎസ്-ബിജെപി സഖ്യത്തിന്
പിണറായി വിജയൻ അനുമതി നൽകിയെന്ന് അച്ഛൻ ദേവ​ഗൗഡ പറഞ്ഞില്ല എന്ന് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. എൻഡിഎ സഖ്യം കർണാടകയിൽ മാത്രമാണെന്നും പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ കേരള മുഖ്യമന്ത്രിയോട് സംസാരിക്കേണ്ട കാര്യമില്ലെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം കർണാടകയിലെ ജെ ഡി എസ്- ബി ജെ പി സഖ്യത്തിന് പിണറായി വിജയൻ അം​ഗീകാരം നൽകിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഏറെ വിവാദമായ ഈ പ്രസ്താവന മണിക്കൂറുകൾക്കകം കേരള ജെ ഡി എസ് മന്ത്രി കെ. കൃഷ്ണൻ കുട്ടി തള്ളി. മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവ​ഗൗഡ കൂടിക്കാഴ്ച്ച നടത്തിയിട്ട് വർഷങ്ങളായെന്ന് മാത്യു ടി തോമസും പ്രതികരിച്ചു.

അതിന് പിന്നാലെ ദേവ​ഗൗഡ പറയുന്നത് അസംബന്ധമാണെന്നും ജെ ഡി എസിനകത്തെ പാർട്ടി തീരുമാനങ്ങൾ എടുക്കുന്നത് താൻ അല്ലെന്നും മുഖ്യമന്ത്രിയും തിരിച്ചടിച്ചു. മണിക്കൂറുകൾക്കൊടുവിൽ പിണറായി വിജയൻ ജെഡിഎസ്- ബിജെപി സഖ്യത്തെ അം​ഗീകരിച്ചുവെന്നു താൻ പറഞ്ഞിട്ടില്ലെന്നും കേരളത്തിൽ ജെഡിഎസ് സംസ്ഥാന ഘടകം എടകം എൽ ഡി എഫിനൊപ്പമാണ് എന്നാണ് പറഞ്ഞതെന്നും ദേവ​ഗൗഡ തിരുത്തി. എക്സിലൂടെയായിരുന്നു ദേവ​ഗൗഡയുടെ പ്രതികരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+