മുന്‍മുഖ്യമന്ത്രിയുടെ മകന് പ്രൊഡ്യൂസറുടെ മകള്‍ വധു, ചിത്രങ്ങള്‍ കാണൂ..
ബെംഗളൂരു: മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെ ഗൗഡയുടെ കൊച്ചുമകനും മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖില്‍ ഗൗഡയ്ക്ക് വിവാഹം. സിനിമാ നിര്‍മാതാവ് കെ സി മോഹന്റെ മകള്‍ സ്വാതിയാണ് നിഖിലിന് വധുവാകുന്നത്. പ്രണയവിവാഹമാണ്.
നിഖിലിന്റെയും സ്വാതിയുടെയും ഇഷ്ടം രണ്ട് വീട്ടുകാരും സമ്മതിച്ചതോടെ ബെംഗളൂരു സാക്ഷിയാകാന്‍ പോകുന്നത് ഒരു ഹൈ ഫൈവ് വിവാഹത്തിന്. വിവാഹം ഇപ്പോഴില്ല കേട്ടോ, മൂന്ന് നാല് മാസം എടുക്കും. ആദ്യ സിനിമയുടെ തിരക്കിലാണ് നിഖില്‍ ഗൗഡ ഇപ്പോള്‍. രണ്ട് വര്‍ഷം മുമ്പ് എം ബി എ പഠിക്കുന്നതിനിടെയാണ് നിഖിലും സ്വാതിയും കണ്ടുമുട്ടിയത്. ബാക്കി വിശേഷങ്ങളിലേക്ക്..

വിവാഹ നിശ്ചയം
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നിഖിലിന്റെയും സ്വാതിയുടെയും വിവാഹ നിശ്ചയം. വധൂഗൃഹത്തില്‍ വെച്ചായിരുന്നു ചടങ്ങുകള്‍.

വന്‍തോക്കുകള്‍
എച്ച് ഡി ദേവഗൗഡയുടെ കൊച്ചുമകനും മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനുമാണ് നിഖില്‍ ഗൗഡ. കന്നഡയിലെ വന്‍കിട സിനിമാ നിര്‍മാണ കമ്പനിയാണ് കെ സി മോഹന്റെ കെ സി എന്‍ പ്രൊഡക്ഷന്‍സ്.

പ്രണയം വിവാഹം
എം ബി എ പഠിക്കുന്നതിനിടെയാണ് നിഖിലും സ്വാതിയും പരിചയപ്പെടുന്നത്. പരിചയം പ്രണയമായി വളര്‍ന്നു. രണ്ടുവീട്ടുകാരും സമ്മതിച്ചതോടെ ആഘോഷപൂര്‍വ്വം വിവാഹ നിശ്ചയവും കഴിഞ്ഞു.

നിഖില്‍ അഭിനയത്തിലേക്ക്
അടുത്തിടെയാണ് മകന്‍ നിഖില്‍ ഗൗഡ അഭിനയരംഗത്തേക്ക് ഇറങ്ങുന്ന കാര്യം കുമാരസ്വാമി പ്രഖ്യാപിച്ചത്. പുരി ജഗന്നാഥാണ് നിഖിലിന്റെ അരങ്ങേറ്റ ചിത്രം ഒരുക്കുന്നത്.

കുമാരസ്വാമിയും സിനിമയില്‍
സിനിമാ പ്രൊഡ്യൂസറായാണ് കുമാരസ്വാമി കരിയര്‍ തുടങ്ങുന്നത്. പിന്നീട് രാഷ്ട്രീയത്തിലേക്കും മുഖ്യമന്ത്രി പദത്തിലേക്കും എത്തി. 5 സിനിമകളാണ് കുമാരസ്വാമി കന്നഡയില്‍ നിര്‍മിച്ചത്.












Click it and Unblock the Notifications