പ്രതിപക്ഷ പാര്‍ട്ടികള്‍ കന്നഡമണ്ണില്‍ ഒത്തുകൂടുമ്പോള്‍...
കര്‍ണാടകയില്‍ ജെഡിഎസ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കന്നഡമണ്ണ് സാക്ഷ്യം വഹിക്കുന്നത് പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമത്തിന്.ബിജെപി വിരുദ്ധര്‍ ഒന്നിക്കുന്ന വേദിയാകും ബംഗളൂരു നഗരം.2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായി ബിജെപിയ്ക്കെതിരെ അണി നിരക്കുമെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു.ഇപ്പോള്‍ ബെഗളൂരുവില്‍ നടക്കുന്ന ഈ സംഗമം അതിന് മുന്നോടിയാണെന്ന് നിരൂപകര്‍ വിലയിരുത്തുന്നു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി,തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, ബി.എസ്.പി നേതാവ് മായാവതി, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയ പ്രമുഖരെല്ലാം സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ഒന്നിച്ച് നില്‍ക്കണമെന്ന് അഭിപ്രായപ്പെടുന്നവരാണ് ഇവര്‍.

കര്‍ണാടകത്തില്‍ ബിജെപിയ്ക്കെതിരെ രൂപം കൊണ്ട ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ ചെറിയ ഉണര്‍വ് നല്‍കുന്നുണ്ട്.എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇവര്‍ ഒറ്റക്കെട്ടായി നില്ക്കുമ്പോള് ആര് നായകനാകും എന്നത് ചോദ്യമായി ബാക്കി നില്ക്കുന്നു.രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി മറ്റു പാർട്ടികൾ അംഗീകരിക്കണമെന്നതാണ് കോണ്‍ഗ്രസിന്റെ താല്പര്യം. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ്,ബിഎസ്പി പോലുള്ള ശക്തരായ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെടുക്കുന്ന നിലപാട് ഈ വിഷയത്തില്‍ നിര്‍ണായകമാകും...












Click it and Unblock the Notifications