എച്ച്ഡിഎഫ്സി ബാങ്ക് ഉപാധ്യക്ഷനെ കാണാനില്ല; കാറില്‍ രക്തം, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു
മുംബൈ: ഇന്ത്യയിലെ പ്രമുഖ ബാങ്കായ എച്ച്ഡിഎഫ്സിയുടെ വൈസ് പ്രസിഡന്റ് സിദ്ധാര്‍ഥ് സാങ്വിയെ കാണാനില്ല. മൂന്ന് ദിവസമായി അദ്ദേഹം വീട്ടിലെത്തിയിട്ട്. ഭാര്യ പോലീസില്‍ പരാതി നല്കി. അദ്ദേഹത്തിന്റെ കാര്‍ പോലീസ് കണ്ടെത്തി. സീറ്റില്‍ നിറയെ രക്തംകണ്ടത് കൂടുതല്‍ ആശങ്കക്കിടയാക്കി.

മുംബൈയിലെ കമലാ മില്‍സ് ഓഫീസില്‍ നിന്ന് ബുധനാഴ്ച വൈകീട്ടാണ് അദ്ദേഹം പുറത്തുപോയത്. രാത്രി 7.30ന് സിദ്ധാര്‍ഥ് പുറത്തുപോകുന്നത് കണ്ടവരുണ്ട്. സിസിടിവി ദൃശ്യങ്ങളും ഇത് സാക്ഷ്യപ്പെടുത്തുന്നു. പിന്നീടാണ് കാണാതായത്.
സാധാരണ വീട്ടിലെത്തുന്ന സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്നാണ് ഭാര്യ പോലീസില്‍ പരാതിപ്പെട്ടത്. പിന്നീട് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ കാര്‍ നവി മുംബൈയിലെ കോപാര്ഖൈരാനെയില് നിന്ന് കണ്ടെത്തി. കാറില്‍ രക്തം കണ്ടതാണ് അപായം സംഭവിച്ചോ എന്ന ആശങ്കക്കിടയാക്കിയത്.
മൂന്ന് ഉന്നത പോലീസുകാര്‍ ഉള്‍പ്പെടുന്ന വ്യത്യസ്ത സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. 38കാരനായ സിദ്ധാര്‍ഥ് മലബാര്‍ ഹില്‍സിലാണ് താമസം. സിദ്ധാര്‍ഥ് ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയെന്ന് പോലീസ് സ്ഥിരീകരിച്ചു. അദ്ദേഹം പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
മൊബൈല്‍ സ്വിച്ച്ഡ് ഓഫ് ആണ്. അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പര്‍ പോലീസ് പരിശോധിക്കുന്നുണ്ട്. അവസാനം വന്ന ഫോണ്‍വിളികള്‍ ആരുടേതാണ് എന്നാണ് പരിശോധിക്കുന്നത്. ഒടുവില്‍ സംസാരിച്ച വ്യക്തിയാരെന്നും പോലീസ് തിരയുന്നുണ്ട്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications