കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച്ഡിഎഫ്‌സി ബാങ്ക് ഉപാധ്യക്ഷനെ കാണാനില്ല; കാറില്‍ രക്തം, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

Google Oneindia Malayalam News

മുംബൈ: ഇന്ത്യയിലെ പ്രമുഖ ബാങ്കായ എച്ച്ഡിഎഫ്‌സിയുടെ വൈസ് പ്രസിഡന്റ് സിദ്ധാര്‍ഥ് സാങ്‌വിയെ കാണാനില്ല. മൂന്ന് ദിവസമായി അദ്ദേഹം വീട്ടിലെത്തിയിട്ട്. ഭാര്യ പോലീസില്‍ പരാതി നല്‍കി. അദ്ദേഹത്തിന്റെ കാര്‍ പോലീസ് കണ്ടെത്തി. സീറ്റില്‍ നിറയെ രക്തംകണ്ടത് കൂടുതല്‍ ആശങ്കക്കിടയാക്കി.

Hdfc

മുംബൈയിലെ കമലാ മില്‍സ് ഓഫീസില്‍ നിന്ന് ബുധനാഴ്ച വൈകീട്ടാണ് അദ്ദേഹം പുറത്തുപോയത്. രാത്രി 7.30ന് സിദ്ധാര്‍ഥ് പുറത്തുപോകുന്നത് കണ്ടവരുണ്ട്. സിസിടിവി ദൃശ്യങ്ങളും ഇത് സാക്ഷ്യപ്പെടുത്തുന്നു. പിന്നീടാണ് കാണാതായത്.

സാധാരണ വീട്ടിലെത്തുന്ന സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്നാണ് ഭാര്യ പോലീസില്‍ പരാതിപ്പെട്ടത്. പിന്നീട് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ കാര്‍ നവി മുംബൈയിലെ കോപാര്‍ഖൈരാനെയില്‍ നിന്ന് കണ്ടെത്തി. കാറില്‍ രക്തം കണ്ടതാണ് അപായം സംഭവിച്ചോ എന്ന ആശങ്കക്കിടയാക്കിയത്.

മൂന്ന് ഉന്നത പോലീസുകാര്‍ ഉള്‍പ്പെടുന്ന വ്യത്യസ്ത സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. 38കാരനായ സിദ്ധാര്‍ഥ് മലബാര്‍ ഹില്‍സിലാണ് താമസം. സിദ്ധാര്‍ഥ് ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയെന്ന് പോലീസ് സ്ഥിരീകരിച്ചു. അദ്ദേഹം പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

മൊബൈല്‍ സ്വിച്ച്ഡ് ഓഫ് ആണ്. അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പര്‍ പോലീസ് പരിശോധിക്കുന്നുണ്ട്. അവസാനം വന്ന ഫോണ്‍വിളികള്‍ ആരുടേതാണ് എന്നാണ് പരിശോധിക്കുന്നത്. ഒടുവില്‍ സംസാരിച്ച വ്യക്തിയാരെന്നും പോലീസ് തിരയുന്നുണ്ട്.

English summary
HDFC Bank vice president missing since 3 days, car with blood stains found
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X