കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച്ഡിഎഫ്സി ബാങ്കിന്റെ മൊബൈൽ ആപ്പും നെറ്റ് ബാങ്കിങ്ങും ഡൗൺ; തുടർച്ചയായി രണ്ടാം ദിവസവും പണി മുടക്കി!

Google Oneindia Malayalam News

എച്ച്ഡിഎഫ്സി ബാങ്കിന്റെ മൊബൈൽ ആപ്പും നെറ്റ് ബാങ്കിങ് സൈറ്റും ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് പരാതി. തുടർച്ചയായി രണ്ട് ദിവസമായി മൊബൈൽ ആപ്പും നെറ്റ് ബാങ്കിങും ഡൗണായി കിടക്കുന്നത്. തിങ്കളാഴ്ച രാവിലെ 10 മണി മുതൽ മിക്കവർക്കും സേവനങ്ങൾ പരിധിക്ക് പുറത്താണ്. കസ്റ്റമയർ കെയറിനെ വിളിച്ച് ഉഭോക്താക്കൾ പരാതി നൽകുന്നുണ്ടെങ്കിലും ഇതുവരെ പൂർവ്വ സ്ഥിതിയിലാക്കാൻ സാധിച്ചിട്ടില്ല.

"ഒരു സാങ്കേതിക തകരാർ കാരണം, ഞങ്ങളുടെ ചില ഉപഭോക്താക്കൾക്ക് ഞങ്ങളുടെ നെറ്റ് ബാങ്കിംഗിലേക്കും മൊബൈൽ ബാങ്കിംഗ് ആപ്പിലേക്കും പ്രവേശിക്കുന്നതിൽ പ്രശ്‌നമുണ്ട്. ഞങ്ങളുടെ വിദഗ്ധർ ഇതിന് മുൻ‌ഗണന നൽകി പുനഃസ്ഥാപിക്കാൻ പ്രവർത്തിക്കുന്നുണ്ട്, കൂടാതെ സേവനങ്ങൾ ഉടൻ പുനഃസ്ഥാപിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഉറപ്പ് നൽകുന്നു, ഉപഭോക്താക്കൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു, അനാവശ്യ ഉത്കണ്ഠയ്ക്ക് കാരണമൊന്നുമില്ല, "എന്ന് എച്ച്ഡി‌എഫ്‌സി ബാങ്ക് ട്വീറ്റ് ചെയ്തു.

HDFC Bank

പലസ്ഥാപനങ്ങളിലും ശമ്പളം നൽകുന്ന ദിവസങ്ങലിൽ തന്നെയാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ നെറ്റ് ബാങ്കിങ് സൈറ്റിൽ പ്രശ്നങ്ങൾ നേരിടുന്നത്. ഇതാണ് ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നത്. നെറ്റ് ബാങ്കിങ് പേജിലേക്ക് കയറാൻ ശ്രമിക്കുന്ന ഉപഭോക്താക്കൾക്ക് കുറച്ച് സമയത്തിന് ശേഷം ശ്രമിക്കുക എന്ന സനദേശമാണ് ലഭിക്കുന്നത്.

രാജ്യത്തെ മികച്ച ബാങ്കുകളിൽ ഒന്നാണ് എച്ച്ഡിഎഫ്സി ബാങ്ക്. വർക്കിങ് അവേർസിൽ ഇത്തരത്തിൽ ദീർഘ നേരം മൊബൈൽ ആപ്പും നെറ്റ് ബാങ്കിങ്ങും പണിമുടക്കുന്നത് 'മികച്ച ഡിജിറ്റൽ ബാങ്ക്' ആയി അംഗീകരിക്കപ്പെട്ട ബാങ്കിന്റെ മുഖം നഷ്ടപ്പെടും. 4.5 കോടി ഉപഭോക്താക്കളാണ് എച്ച്ഡിഎഫ്സി ബാങ്കിനുള്ളത്. ഇതിൽ പകുതി പേരും ഡിജിറ്റൽ പ്ലാറ്റ് ഫോം ഉപയോഗിക്കുന്നവരാണ്.

English summary
HDFC website and mobile app shut down since at least 10 AM Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X