കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎംസി തട്ടിപ്പ്; സ്വത്തുക്കള്‍ വിറ്റ് പണമെടുത്തോളാന്‍ സര്‍ക്കാരിന് എച്ച്.ഡി.ഐ.എല്‍ ഉടമകളുടെ കത്ത്

കടം തീര്‍ക്കാന്‍ തങ്ങളുടെ ആഡംബര സ്വത്തുക്കള്‍ വില്‍ക്കാനാവശ്യപ്പെട്ട് ആര്‍.ബിഎയ്ക്കും കേന്ദ്ര സര്‍ക്കാരിനും എന്‍ഫോഴ്‌സ്‌മെന്റിനും എച്ച്.ഡി.ഐ.എല്‍ ഉടമകളുടെ കത്ത്.

Google Oneindia Malayalam News

ന്യൂദല്‍ഹി: കടം തീര്‍ക്കാന്‍ തങ്ങളുടെ ആഡംബര സ്വത്തുക്കള്‍ വില്‍ക്കാനാവശ്യപ്പെട്ട് ആര്‍ബിഐയ്ക്കും കേന്ദ്ര സര്‍ക്കാരിനും എന്‍ഫോഴ്‌സ്‌മെന്റിനും എച്ച്.ഡി.ഐ.എല്‍ ഉടമകളുടെ കത്ത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കമ്പനി ഉടമകളായ രാകേഷ്, സാരംഗ് വാധ്വാന്‍ എന്നിവരാണ് തങ്ങളുടെ ഉടമസ്ഥതയിലുള്ള വിമാനവും റോള്‍സ് റോയിസ് ഉള്‍പ്പെടെയുള്ള ആഢംബര കാറുകളും ഉല്ലാസ നൗകളും വിറ്റ് പണമെടുത്തോളാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

 പി.ഡബ്ല്യു.ഡി അഴിമതി; സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി പി.ഡബ്ല്യു.ഡി അഴിമതി; സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

വില്‍ക്കാനായി 18 വസ്തുക്കളാണ് ഇരുവരുടെയും കത്തില്‍ പറയുന്നത്. റോള്‍സ് റോയ്‌സ് ഫാന്റം, ബെന്റ്‌ലി കോണ്ടിനെന്റല്‍, ബിഎംഡബ്ല്യു 730 എല്‍ഡി, പിന്നെ ഒരു അംബാസഡര്‍ കാര്‍ എന്നിവയാണ് രാകേഷ് വാധ്വാന്റേതായി കത്തിലുള്ളത്.

 pmc

രാകേഷിന്റെ മകന്‍ സാരംഗിന്റെ ഉടമസ്ഥതയില്‍ പറയുന്നത് ഫാല്‍ക്കണ്‍ 2000 വിമാനം, ഓഡി എജി, ഫെരട്ടി 881 ബോട്ട്, 2 ഇലക്ട്രിക് കാറുകള്‍, മൂന്ന് ഓള്‍ ടെറെയിന്‍ ബൈക്കുകള്‍, ഒരു സ്പീഡ് ബോട്ട് എന്നിവയാണ്.

പി.എം.സി ബാങ്ക് 9990 കോടി രൂപ വായ്പ നല്‍കിയതില്‍ 6500 കോടിയും എച്ച്ഡിഐഎല്ലിനാണ് നല്‍കിയിരുന്നത്. അതായത് ബാങ്ക് അനുവദിച്ച മൊത്തം ലോണുകളുടെ 73 ശതമാനവും ഈ റിയല്‍ എസ്‌റ്റേറ്റ് ഗ്രൂപ്പിനാണ് പോയതെന്നാണ് കണക്കുകള്‍.

English summary
Hdil promoters writes to authority to sell their assets to to pay off their dues to Pmc bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X