കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുക്ക് ചെയ്തത് ബസ് ടിക്കറ്റ്;പോയത് 56000

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഓണ്‍ലൈന്‍ട്രാന്‍സാക്ഷന്‍ വഴി ബസ് ടിക്കറ്റ് ബുക്ക് ചെയ്ത ഐടി പ്രൊഫഷണലിന് നഷ്ടപ്പെട്ടത് വിമാന ടിക്കറ്റിന്റെ പണം. 56000 രൂപയാണ് ഒറ്റ ദിവസം കൊണ്ട് ഹാക്കര്‍മാര്‍ ഇയാളുടെ അക്കൗണ്ടില്‍ നിന്ന് ഊറ്റിയെടുത്തത്.

അമേരിക്കയില്‍ ജോലി ചെയ്തിരുന്ന രമേശ് ആര്‍ മഗാഡി എന്ന ആള്‍ക്കാണ് പണം നഷ്ടപ്പെട്ടത്. ബാംഗ്ലൂരിലെത്തിയ രമശേ് ഒരു ഐടി കമ്പനിയില്‍ ജോലി നോക്കുകയായിരുന്നു. തിരുപ്പതിയിലേക്ക് പോകാന്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സില്‍ രണ്ട് ടിക്കറ്റ് ബുക്ക് ചെയ്തതായിരുന്നു. ആക്‌സിസ് ബാങ്കിലെ അക്കൗണ്ട് ഉപയോഗിച്ചായിരുന്നു ട്രാന്‍സാക്ഷന്‍.

Hacking

2013 ജൂലായ് 27 നായിരുന്നു ഈ സംഭവം. തിരിപ്പതിയ്ല്‍ എത്തി തിരിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നോക്കിയപ്പോഴാണ് പ്രശ്‌നം തിരിച്ചറിഞ്ഞത്. അക്കൗണ്ടില്‍ പണമില്ല. ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെട്ടു. ജൂലായ് 21 ന് മാത്രം 27 ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകളാണ് രമേശിന്റെ അക്കൗണ്ടിലൂടെ നടന്നതെന്ന് പരിശോധനയില്‍ വ്യക്തമായി. ജമ്മു കശ്മീര്‍, വഡോദര, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് ട്രാന്‍സാക്ഷനുകള്‍ എല്ലാം നടത്തിയിട്ടുള്ളത്. മൊബൈല്‍ റീ ചാര്‍ജിങിനും ഇന്‍ഷുറന്‍സ് പ്രീമിയം അടക്കാനും ആണ് ഹാക്കര്‍മാര്‍ രമേശിന്റെ പണം ഉപയോഗിച്ചിട്ടുള്ളത്.

ഹാക്കര്‍മാര്‍ എടുത്ത പണത്തില്‍ 11000 രൂപയുടെ ഇടപാടുകള്‍ നിയമപരമല്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഈ പണം മടക്കി കിട്ടുമെന്നും പറഞ്ഞു. എന്നാല്‍ രമേശ് ഇതുകൊണ്ട് തൃപ്തനല്ല. തന്റെ പണം മുഴുവന്‍ തിരികെ കിട്ടണം എന്നതാണ് ആവശ്യം. ഇതിനായി പോലീസിലും പരാതി കൊടുത്തിട്ടുണ്ട്.

സാധാരണ ഗതിയില്‍ ഓണ്‍ലൈന്‍ വഴി എന്തെങ്കിലും ഇടപാട് നടത്തിയിട്ടുണ്ടെങ്കില്‍ ആ വിവരം എസ്എംഎസ് വഴി അക്കൗണ്ട് ഉടമയെ അറിയിക്കണം എന്നതാണ് ചട്ടം. രമേശിന്റെ കാര്യത്തില്‍ ഇങ്ങനെ എസ്എംഎസും കിട്ടിയിട്ടില്ല.

ബാംഗ്ലൂരില്‍ മാത്രം ആക്‌സില്‍ ബാങ്കുമായി ബന്ധപ്പട്ട് ഉണ്ടാകുന്ന സമാനമായ രണ്ടമത്തെ പരാതിയാണിത്. മുമ്പ് ഒരു വിമുക്ത ഭടനും ഇതുപോലെ പണം നഷ്ടപ്പെട്ടിട്ടുണ്ട്.

English summary
Using online transaction for the first time proved costly for a city-based software engineer, as hackers dipped into his account, withdrawing Rs. 56,000 in a series of transactions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X