കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാന്റിടില്ല, പകരം സാരി, പെണ്ണിനെ പോലെ, ഭാര്യയുമായി ലെസ്ബിയന്‍... ടെക്കിയായ ഭാര്യയുടെ വിധി

ഇത്തരം പ്രശ്നങ്ങള്‍ പലപ്പോഴും വിവാഹ മോചനങ്ങള്‍ക്ക് വഴിവക്കാറുണ്ട്

  • By നരേന്ദ്രൻ
Google Oneindia Malayalam News

ബെംഗളൂരു: ദാമ്പത്യത്തില്‍ സെക്‌സിന് നിര്‍ണായക സ്ഥാനമാണുള്ളത്. സെക്‌സ് നിഷേധിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണങ്ങളില്‍ ഒന്ന് കൂടിയാണ്.

എന്നാല്‍ ബെംഗളൂരുവിലെ ഈ വിവാഹമോചന കേസ് തികച്ചും വ്യത്യസ്തമാണ്. സെക്‌സ് ഇല്ലെന്ന് മാത്രമല്ല, ഭര്‍ത്താവിന്റെ പെരുമാറ്റ രീതികളും കൂടി പ്രശ്‌നമാണ്.

വീട്ടിലെത്തിയാല്‍ പാന്റ്‌സ് മാറ്റി സാരി ഉടുക്കുന്ന ഭര്‍ത്താവിനെ ഏതെങ്കിലും സ്ത്രീയ്ക്ക് അംഗീകരിക്കാന്‍ കഴിയുമോ? അതിലും വലുതാണ് പ്രശ്‌നങ്ങള്‍.

പരാതിക്കാരിയായ ഭാര്യ

29 വയസ്സുള്ള അനിത എന്ന സ്ത്രീയാണ് പരാതിക്കാരി. ഇവര്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടുകയാണ്.

വീട്ടിലെത്തിയാല്‍ പാന്റ്‌സ് അല്ല, സാരി

ഭര്‍ത്താവ് വീട്ടിലെത്തിയാല്‍ പാന്റ്‌സ് മാറ്റി സാരി ധരിക്കുന്നു എന്നാണ് ഭാര്യ പറയുന്നത്. പെരുമാറ്റവും സ്ത്രീകളെ പോലെ തന്നെ.

മേക്ക് അപ്പ് സെറ്റും പോകും

സാരി ധരിക്കുക മാത്രമല്ല, തന്റെ മേക്ക് അപ്പ് സാധനങ്ങള്‍ ഉപയോഗിച്ച് സ്ത്രീകളെ പോലെ അണിഞ്ഞൊരുങ്ങുമെന്നും സ്ത്രീ പരാതിപ്പെടുന്നുണ്ട്.

കല്യാണം കഴിഞ്ഞിട്ട് ഒരു വര്‍ഷം

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച് നടത്തിയ വിവാഹം ആണ്. അതാണ് ഇപ്പോള്‍ ഇങ്ങനെ ആയത്.

ആദ്യ രാത്രിയില്‍ തന്നെ ഇങ്ങനെ

രണ്ട് പേര്‍ക്കും ഇടയില്‍ ഇതുവരെ സെക്‌സ് സംഭവിച്ചിട്ടില്ലെന്നാണ് യുവതി പറയുന്നത്. ആദ്യ രാത്രിയില്‍ തന്നെ ഭര്‍ത്താവ് സാരിയുടുത്താണത്രെ എത്തിയത്.

വേണ്ടത് ലെസ്ബിയന്‍ സെക്‌സ് എന്ന്

ഭര്‍ത്താവിന് തന്നില്‍ നിന്ന് വേണ്ടത് 'ലെസ്ബിയന്‍ സെക്‌സ്' ആണെന്നാണ് യുവതിയുടെ പരാതി. ഇത് സഹിക്കാവുന്നതിലും അപ്പുറം ആണെന്ന് യുവതി പരാതിപ്പെടുന്നു.

സംഗതി കൗണ്‍സിലിങ്ങില്‍ എത്തി

വിവാഹ മോചനം തേടി യുവതി എത്തിയത് പോലീസിന്റെ വനിത ഹെല്‍പ് ലൈനില്‍. ഒടുവില്‍ രണ്ട് പേരേയും വിളിച്ച് കൊണ്‍സിലിങ് നടത്തി. എന്നിട്ടും കാര്യമൊന്നും ഉണ്ടായില്ല.

രണ്ട് പേരും ടെക്കികള്‍...

രണ്ട് പേരും ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. ഭര്‍ത്താവ് എല്ലാ ദിവസവും രാവിലെ ഓഫീസില്‍ പോകും, വൈകുന്നേരം തിരിച്ചെത്തും. പുറത്തെ പെരുമാറ്റത്തിലൊന്നും ഒരു കുഴപ്പവും ഇല്ലെന്നാണ് ഭാര്യ പറയുന്നത്.

എന്നാല്‍ പിരിഞ്ഞേക്കാം

കൗണ്‍സിലിങ് നടത്തിയിട്ടും പ്രത്യേകിച്ച് കാര്യം ഒന്നും ഉണ്ടായില്ല. ഒരുതരത്തിലും വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നാണ് ഭാര്യ പറയുന്നത്. ഒടുവില്‍ വിവാഹ മോചനത്തിന് ഭര്‍ത്താവും സമ്മതിച്ചു.

പ്രശ്‌നം ഹോര്‍മോണുകളുടേതാണ്...

ഇക്കാര്യത്തില്‍ ഭര്‍ത്താവിനെ ഏകപക്ഷീയമായി കുറ്റപ്പെടുത്താന്‍ ഒരിക്കലും സാധിക്കില്ല. ഇത്തരം പെരുമാറ്റങ്ങള്‍ക്ക് ആ വ്യക്തിയെ ഒരിക്കലും കുറ്റപ്പെടുത്താന്‍ കഴിയില്ല. എല്ലാം ഹോര്‍മോണുകള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ്. ചിലരില്‍ ജനിതകപരമായും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവും.

English summary
A 29-year-old woman from Indiranagar has filed a complaint with the police, claiming she is tired of her husband dressing up and acting like a woman, and wants to be separated from him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X