• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ദേഹത്ത് കയറി നിന്ന് അയാൾ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു,കഴുത്ത് ഞെരിച്ചു'; ഭർത്താവിനെതിരെ പൂനം പാണ്ഡെ

Google Oneindia Malayalam News

മുംബൈ; കഴിഞ്ഞ ദിവസമാണ് നടി പൂനം പാണ്ഡെയുടെ പരാതിയിൽ ഭർത്താവ് സാം ബോബെയെ പോലീസ് അറസ്റ്റ് ചെയ്തത്. തന്നെ പീഡിപ്പിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ഭർത്താവിനെതിരായ നടിയുടെ പരാതി. തുടർന്ന് ഗോവ പോലീസാണ് സാമിനെ അറസ്റ്റ് ചെയ്തത്.

ഇപ്പോഴിതാ ഭർത്താവിൽ നിന്നും നേരിട്ട ക്രൂര പീഡനത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം. തന്നെ സാം ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് നടി വെളിപ്പെടുത്തുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ നടിയുടെ തുറന്ന് പറച്ചിൽ. പൂനം പാണ്ഡെയുടെ വാക്കുകളിലേക്ക്

ഭർത്താവിനെതിരെ നടി

ഭർത്താവിനെതിരെ നടി

രണ്ടാഴ്ച്ച മുമ്പാണ് പൂനവും സാമും വിവാഹിതരായത്. ഗോവയിൽ ഹണിമൂൺ ആഘോഷത്തിനായി പോയ ശോഷമാണ് പൂനം സാമിനെതിരേ പരാതിയുമായി രം ഗത്തെത്തിയത്.തുടർന്ന് ഞായറാഴ്ച രാത്രി തന്നെ സാമിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇപ്പോൾ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

മരിക്കാൻ പോകുകയാണെന്ന് തോന്നി

മരിക്കാൻ പോകുകയാണെന്ന് തോന്നി

ഞാനും സാമും തമ്മിൽ വാർക്ക് തർക്കമുണ്ടായി. അത് രൂക്ഷമായതോടെ സാം എന്നെ അടിക്കാൻ തുടങ്ങി. എന്റെ കഴുത്ത് ഞെരിച്ചു. ഞാൻ മരിക്കാൻ പോകുകയാണെന്നാണ് എനിക്ക് തോന്നിയത്. അയാൾ എന്റെ മുഖത്തടിച്ചു. എന്റെ മുടി പിടിച്ച വലിച്ച് കട്ടലിന്റെ വശത്ത് തല കൊണ്ട് ഇടിപ്പിച്ചു, നടി പറഞ്ഞു .

ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു

ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു

എന്റെ ദേഹത്ത് അവൻ മുട്ടുകുത്തി നിന്ന് എന്നെ ബലാത്സംഗം ചെയ്യാൻശ്രമിച്ചു. എങ്ങനെയൊക്കെയോ ഞാൻ രക്ഷപ്പെട്ട് ഹോട്ടൽ മുറി തുറന്ന് പുറത്ത് വന്നു. ഹോട്ടൽ ജീവനക്കാരാണ് പോലീസിനെ വിളിച്ചത്. അവർ അവനെ പിടിച്ചു കൊണ്ടു പോയി. ഞാൻ പരാതിയും നൽകി, പൂനം പറഞ്ഞു. തങ്ങളുടെ മൂന്ന് വർഷത്തെ പ്രണയ ബന്ധം ഇത്തരത്തിൽ പീഡനം നിറഞ്ഞതാണെന്നും നടി വെളിപ്പെടുത്തുന്നു.

ആശുപത്രിയിലായി

ആശുപത്രിയിലായി

പല തവണ ഞാൻ ആശുപത്രിയിൽ ആയിട്ടുണ്ട്. ഇത്രയും പീഡനം നിറഞ്ഞൊരു ബന്ധമായിട്ടും ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നുണ്ടെന്ന വിശ്വാസത്തിലായിരുന്നു ഇത് തുടർന്ന് പോകട്ടെയെന്ന് ഞാൻ കരുതിയിത്. അവന്റെ അരക്ഷിതാവസ്ഥയിൽ നിന്നും പൊസസിവ്നെസിൽ നിന്നുമാണ് അവന്റെ ദേഷ്യം പുറത്ത് വരുന്നത്.

ശരിയാകുമെന്ന് പ്രതീക്ഷിച്ചു

ശരിയാകുമെന്ന് പ്രതീക്ഷിച്ചു

എല്ലാം ശരിയാകുമെന്നായിരുന്നു എന്റെ പ്രതീക്ഷ. ഇതോടെയാണ് അയാളെ ഞാന് വിവാഹം കഴിച്ചത്. എന്നാൽ നിർഭാഗ്യവശാൽ തന്റെ തിരുമാനം തെറ്റിപ്പോയി. പ്രണയം അന്ധമാണെന്നതിന്റെ യഥാർത്ഥ ഉദാഹരണമാണ് താൻ എന്നും പൂനെ പാണ്ഡെ പറഞ്ഞു. സാമുമായുള്ള ബന്ധം താൻ അവസാനിപ്പിക്കുകയാണെന്നും നടി പറഞ്ഞു.

വളരെയധികം കഷ്ടപ്പെട്ടു

വളരെയധികം കഷ്ടപ്പെട്ടു

അനന്തരഫലത്തെക്കുറിച്ച് ചിന്തിക്കാതെ ഒരു മൃഗത്തെപ്പോലെ നിങ്ങളെ മർദ്ദിച്ച ഒരു വ്യക്തിയിലേക്ക് മടങ്ങുകയെന്നത് മികച്ച തിരുമാനമാണെന്ന് ഞാൻ കരുതുന്നില്ല,ഞങ്ങളുടെ ബന്ധം സംരക്ഷിക്കാനുള്ള ശ്രമത്തിൽ, ഞാൻ വളരെയധികം കഷ്ടപ്പെട്ടു, അവർ പറഞ്ഞു.

cmsvideo
  Efficacy Of COVID Vaccine May Land Between 50-100 Percent: ICMR | Oneindia Malayalam
   സോഷ്യൽ മീഡിയിലൂടെ

  സോഷ്യൽ മീഡിയിലൂടെ

  അധിക്ഷേപകരമായ ബന്ധത്തേക്കാൾ അവിവാഹിതയായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്ന, നടി പറഞ്ഞു. വർഷങ്ങളായി ഒരുമിച്ച് കഴിയുകയായിരുന്ന ഇരുവരും തങ്ങൾ വിവാഹിതരായെന്ന് രണ്ടാഴ്ച മുൻപാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

  കർണാടകയിലെ കോൺഗ്രസ് എം‌എൽ‌എ ബി നാരായണ റാവു കൊവിഡ് ബാധിച്ച് മരിച്ചുകർണാടകയിലെ കോൺഗ്രസ് എം‌എൽ‌എ ബി നാരായണ റാവു കൊവിഡ് ബാധിച്ച് മരിച്ചു

  സൗദി വിമാന വിലക്ക്; വന്ദേ ഭാരത് മിഷന്‍ വിമനങ്ങളെ ഒഴിവാക്കിയതായി എയര്‍ ഇന്ത്യസൗദി വിമാന വിലക്ക്; വന്ദേ ഭാരത് മിഷന്‍ വിമനങ്ങളെ ഒഴിവാക്കിയതായി എയര്‍ ഇന്ത്യ

  ദില്ലിയില്‍ രണ്ടാം ഘട്ട കൊവിഡ് വ്യാപനം; രോഗികളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനത്ത്ദില്ലിയില്‍ രണ്ടാം ഘട്ട കൊവിഡ് വ്യാപനം; രോഗികളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനത്ത്

  മകന്റെ കൈക്കൂലിയില്‍ കുരുങ്ങി യെഡിയൂരപ്പ, ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയംമകന്റെ കൈക്കൂലിയില്‍ കുരുങ്ങി യെഡിയൂരപ്പ, ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയം

  English summary
  He got on the body and tried to strangled me'; Poonam Pandey against her husband
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X